“കഴിഞ്ഞ ആറുമാസങ്ങളായി ഞാൻ എന്നെ തന്നെ മറന്നുപോയി അനു…നിന്നെ കണ്ട നിമിഷം മുതൽ ഞാൻ മറ്റാരോക്കെയോ ആയി മാറി…. എനിക്കുപോലും വളരെ അപരിചിതയായ മറ്റൊരാൾ….”
“എന്തൊക്കെയാ… എന്തൊക്കെയാ ഈ പറയണേ….”
“ഒന്നുമില്ല…. നമുക്ക് പോകാം….നേരം ഇരുട്ടുന്നു…..”
പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞുതുടങ്ങിയിരുന്നു…. എങ്ങും നേർത്ത ഇരുട്ട് പടർന്നുതുടങ്ങിയിരിക്കുന്നു….
ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന മണൽ തരികൾ തട്ടികുടഞ്ഞുകൊണ്ട് ഇരുവരും എഴുന്നേറ്റു…. സെറയുടെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി ഒളിഞ്ഞുകിടന്നിരുന്നു….പ്രണയത്തിന്റെ പുഞ്ചിരി…. ആഗ്രഹിച്ചതെന്തോ കിട്ടുമെന്ന വിശ്വാസത്തിന്റെ പുഞ്ചിരി
ഇരുവരും കൈകോർത്ത് നടക്കുന്നതും… കാറിലേക്ക് കയറുന്നതും മറ്റുരണ്ട് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു….
അയാൾ കൈയിലെ എരിയുന്ന സിഗരറ്റ് ചുണ്ടിലേക്ക് അടുപ്പിച്ചു….
.
.
.
.
.
റെസ്റ്റോറന്റിൽ കയറി അത്താഴം കഴിച്ചതിനുശേഷമാണ് ഇരുവരും റൂമിലേക്ക് എത്തിയത് ….വന്നപാടെ സെറ കട്ടിലിൽ നീണ്ട് നിവർന്ന് കിടന്നു
“ഞാൻ കുളിച്ചിട്ട് വരാം….”
“എന്തിന്….”
സെറ കണ്ണ് തുറന്ന് അനുവിനെ വലിച്ച് തനിക്കരികിൽ ഇട്ട് പുണർന്നു…. അനാമിക പകച്ചുപോയി…. അവളുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നു

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ