മന്ദാരക്കനവ് 2 [Aegon Targaryen] 1625

 

“ആഹ് തോമാച്ച വലിയ കാര്യം.”

 

“എന്നാ ശെരി കാണാം” എന്ന് പറഞ്ഞുകൊണ്ട് തോമാച്ചൻ വണ്ടി എടുക്കാൻ പറഞ്ഞതും ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് പോയി.

 

ആര്യൻ അങ്ങനെ ആ കാര്യം സെറ്റ് ആയി എന്ന് പറഞ്ഞ് വീണ്ടും നടന്നു.

വീട്ടിലേക്ക് പോകുന്നതിന് മുൻപ് ശാലിനിയുടെ വീട്ടിൽ കയറാനും ആര്യൻ മറന്നില്ല. അവൻ ശാലിനിയുടെ വീടിന് മുന്നിൽ എത്തിയതും ഗേറ്റ് തുറന്നുകൊണ്ട് മുറ്റത്തേക്ക് കയറിയ ശേഷം കോളിംഗ് ബെൽ അടിച്ചു.

 

അകത്ത് നിന്നും ഒരു വെള്ള പെറ്റിക്കോട്ടും കാലിൽ വെള്ളി കൊലുസ്സും ധരിച്ചെത്തിയ ഒരു കൊച്ചു സുന്ദരി ഓടി വന്നു തിണ്ണയ്ക്ക് നിന്നുകൊണ്ട് ആര്യനെ നോക്കി “ആരാ…” എന്ന് ചോദിച്ചു. ശാലിനിയുടെ മകൾ ആണ് ആ കുട്ടിയെന്ന് ആര്യന് മനസ്സിലായി.

 

“ഇതാരാ എന്ന് പറഞ്ഞാൽ ഞാൻ ആരാണെന്ന് പറയാം.” ആര്യൻ തൻ്റെ കൈകൾ രണ്ടും കാൽമുട്ടിൽ പിടിച്ച് വളഞ്ഞു നിന്നുകൊണ്ട് വാത്സല്യത്തോടെ ചോദിച്ചു.

 

“ഞാൻ അമ്മുവാ…”

 

“അമ്മുവോ…എതമ്മു?”

 

“ഇവിടുത്തെ അമ്മു…ഇനി ആരാണെന്ന് പറ.”

 

“ഞാൻ ആര്യൻ…അപ്പുറത്തെ ആര്യൻ.”

 

“എന്താ വേണ്ടേ?”

 

“എനിക്കൊന്നും വേണ്ട…അമ്മ എന്തിയെ അമ്മൂൻ്റെ.”

 

“അടുക്കളയിൽ അമ്മൂന് ദോശ ചുടുവാ…”

 

“ആഹാ അമ്മു ഇന്ന് ദോശ ആണോ കഴിക്കുന്നെ?”

 

“ആം…”

 

“ആരാ അമ്മു അത്?” എന്ന് അകത്ത് നിന്നും വിളിച്ച് ചോദിച്ചുകൊണ്ട് ശാലിനി അടുക്കളയിൽ നിന്നും കൈയിൽ ഒരു ചട്ടുകവുമായി ഉമ്മറത്തേക്ക് വന്നു. ആര്യനെ കണ്ടതും “ആഹാ ആരാ ഈ വന്നിരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞുള്ള വരവാണോ?” എന്ന് കളിയാക്കിക്കൊണ്ട് വീണ്ടും അവനോടായി ചോദിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.

 

“ആരാ ഈ വന്നിരിക്കുന്നതെന്ന് അമ്മക്ക് ഒന്ന് പറഞ്ഞുകൊടുത്തേ അമ്മൂട്ടി.”

 

“അമ്മേ ഇത് അപ്പുറത്തെ ആര്യൻ.”

 

അവളുടെ ആ പറച്ചിൽ കേട്ട് ആര്യനും ശാലിനിയും ചിരിച്ചു പോയി.

 

“ഹഹഹ അപ്പുറത്തെ ആര്യനോ…”

 

“എൻ്റെ ചേച്ചി ഇവളോട് ഞാൻ ഏതമ്മു എന്ന് ചോദിച്ചപ്പോൾ അവള് ഇവിടുത്തെ അമ്മു എന്ന് പറഞ്ഞു…അപ്പോ ഞാൻ പറഞ്ഞു ഞാൻ അപ്പുറത്തെ ആര്യൻ ആണെന്ന് അതിനാ ഹഹ…”

The Author

93 Comments

Add a Comment
  1. Bro 11th part eppozha varika

  2. കൊള്ളാം സൂപ്പർ. അടിപൊളി. തുടരുക ⭐⭐⭐

  3. ?ശിക്കാരി ശംഭു?

    Super ???????

    1. ❤️❤️

  4. Bro onnumparayaanilla ushaar aayitund adutha part waiting ?

    1. Thankyou bro❤️. അടുത്ത പാർട്ട് submit ചെയ്തിട്ടുണ്ട്?.

      1. ooho Kalla knappamare publish chaithitillalo

  5. Views listil top 4ൽ എത്തിയല്ലോ ???

    1. ❤️❤️

  6. സൂപ്പർ കഥ…. ബ്രോ വേഗം അടുത്ത പാർട്ട്‌ ഇടണേ ???… ഒരു ആരാധകന്റെ അപേക്ഷ ആണ്

    1. മൂന്ന് ദിവസത്തിനുള്ളിൽ ഇടാം ബ്രോ. Thankyou❤️?

  7. Next part ezhuthi thudangiyo bro ?

    1. തുടങ്ങി ബ്രോ മൂന്ന് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം❤️

      1. ❤️❤️❤️❤️

  8. കുടുക്ക്

    Wow sprb ❤️❤️❤️❤️❤️❤️❤️

    1. Thanks bro❤️

  9. അടിപൊളി.. ഒരു 90s atmosphere ഫീൽ ചെയ്യുന്നു… വിവരണം എല്ലാം സൂപ്പർ…
    ❤️❤️

    1. Thankyou bro❤️❤️. ഒരു 2000-2005 കാലഘട്ടം ആയിരുന്നു മനസ്സിൽ. എന്തായാലും ഒരു പഴയകാല atmosphere ഫീൽ ചെയ്തെന്ന് അറിഞ്ഞതിൽ സന്തോഷം.

  10. Aduthath pettanu ponotte

    1. ഉടനെ തരാൻ ശ്രമിക്കാം ബ്രോ എഴുത്തിലാണ്. ഒരു 3 ദിവസത്തെ സമയം കൂടി ചോദിക്കുന്നു. അതിനുള്ളിൽ തരാൻ പറ്റിയില്ലെങ്കിൽ നിരാശപ്പെടുത്തി എന്ന് പറയരുത് എൻ്റെ maximum ശ്രമിക്കാം?❤️.

  11. കൊള്ളാം….. അത്രമാത്രം പറഞ്ഞാൽ വളരെ കുറഞ്ഞു പോകും.
    ഒരുപാട് ഒരുപാട് ഇഷ്ടമായി…. പേജ് ഇനിയും കൂട്ടിയാൽ, വളരെ സന്തോഷം…..

    ????

    1. Thanks bro? ശ്യാമാംബരത്തിന് bro തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. അത് തുടർന്നും ഈ കഥക്കും പ്രതീക്ഷിക്കുന്നു❤️❤️.പേജ് കൂട്ടാൻ ശ്രമിക്കുന്നതാവും?.

  12. മായാവി ✔️

    കൊള്ളാം ബ്രോ
    കഥയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉൾപ്പെടുത്താൻ സാധിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു
    Waiting for next part ?

    1. Thankyou bro❤️.ഫോട്ടോ ഉൾപ്പെടുത്തുന്നത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ അറിയുമെങ്കിൽ പറഞ്ഞു തന്നാൽ അടുത്ത വരുന്ന ഏതെങ്കിലും പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  13. കൊള്ളാം… 2 part ഉം വായിച്ചു… നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു കഥാ അവതരണം.. കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കട്ടെ… തുടക്കം ഗംഭീരം, പേജ് കുറക്കാതെ, ഒരുപാടു വൈകിക്കാതെ part കൾ തരണം.. ശ്യമംമ്പരം വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത താങ്കളുടെ കഥക്കായി waiting ആരുന്നു… All the best.. സപ്പോർട്ട് ആയി കൂടെ ഉണ്ടാകും ❤️❤️

    1. നന്ദി ബ്രോ❤️. ഓരോ പാർട്ടും അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാം. ജോലി തിരക്കുണ്ട് എന്നിരുന്നാലും ഓരോ പാർട്ടും ഓരോ ആഴ്‌ചയിൽ തന്നെ ഇടാൻ ശ്രമിക്കാം. Thanks for the support?

Leave a Reply

Your email address will not be published. Required fields are marked *