മംഗല്യധാരണം 10 [Nishinoya] 602

 

 

 

“… എനിക്ക് ഉറപ്പുണ്ടായിരുന്നു നിന്നോട് മനസുതുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്ക് ഇടയിൽ ഉള്ളുവെന്ന്. എന്നാൽ നീ എന്നെ കാണുമ്പോൾ ഒഴിഞ്ഞുമാറുന്നത് മൂലം അതിന് പറ്റിയില്ല. അങ്ങനെ ഇരിക്കയാ എനിക്ക് തമിഴ്നാട്ടിൽ എക്സാം വന്നത്. അമ്മയോട് പറഞ്ഞു എന്നോടൊപ്പം വരാൻ ഇരുന്ന അച്ഛന് പകരം നിന്നെയും കൂട്ടി പോകാം എന്ന് നിർബന്ധം പിടിച്ചപ്പോ നിന്റെ അമ്മ അതിന് സമ്മതിച്ചു. ആ യാത്രയിൽ നിന്നോട് സംസാരിച്ചു എല്ലാം ക്ലിയർ ചെയ്യാനായിരുന്നു എന്റെ ഉദ്ദേശം അതിന് ഫുൾ സപ്പോർട്ട് തന്നത് അരുൺ ആയിരുന്നു. അന്നത്തെ ദിവസം ഇടക്ക് ഇടക്ക് എന്തായി കാര്യങ്ങൾ എന്ന് അറിയാൻ അവൻ എന്നെ വിളിച്ചോണ്ട് ഇരുന്നു. പ്രശ്നങ്ങൾ എല്ലാം പറഞ്ഞു ഒതുക്കി എന്റെ ഇഷ്ട്ടം നിന്നോട് പറയാൻ ഇരുന്നപ്പോഴാ ഗായുവിന്റെ കാൾ നിനക്ക് വന്നത്. നിങ്ങളുടെ സംസാരം കേട്ടപ്പോ ഒരുപക്ഷെ നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണോ എന്നെനിക്ക് തോന്നി. അതെ പറ്റി അപ്പോൾ തന്നെ നിന്നോട് ചോദിച്ചു പക്ഷെ നീ വ്യക്തമായ ഉത്തരം തന്നില്ല. അത് എന്നെ ആകെ തളർത്തി എനിക്ക് ഏറ്റവും വിലപ്പെട്ട എന്തോ ഒന്ന് എന്നെ വിട്ടുപോകുന്ന ഫീൽ ആയിരുന്നു. ആ ഒരു അവസ്ഥയിൽ എന്താ സംസാരിക്കേണ്ടത് എങ്ങനാ സംസാരിക്കേണ്ടത് എന്ന് പിടിയും കിട്ടിയില്ല. എന്നിൽ നിന്നും നീ അകലുന്നത് എനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്തതാണ്. അതോർത്തു അന്ന് അ രാത്രി മുഴുവൻ ഞാൻ കരഞ്ഞു…” എന്തൊക്കെയാ ഇവൾ പറയുന്നേ എന്നൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ.

The Author

Nishinoya

38 Comments

Add a Comment
  1. DEVILS KING 👑😈

    Bro next part അൽപ്പം പേജ് കുട്ടി എഴുതുവാണേൽ നന്നായിരുന്നു.

  2. Brother , Adutha part udane edane..

  3. Bro new part eppozha

  4. Baki eplaa broo👀

  5. Bro nxt part??????

  6. Bro late akale, next part kurch length venam

  7. ധ്രുവചൈതന്യം എന്ന താങ്കളുടെ കഥ ഇന്നാണ് ഞാൻ വായിച്ചത്. അടിപൊളി കഥ ആയിരുന്നു. പക്ഷേ അതിൻ്റെ 2 പാർട്ട് മാത്രമേ ഉള്ളൂ. പറ്റുമെങ്കിൽ അതിൻ്റെ ബാക്കി കൂടി എഴുതുക അതോടൊപ്പം ചൈതന്യയുടെ POV കൂടി ചേർത്താൽ കൊള്ളാമായിരുന്നു.
    ഈ കഥയും സൂപ്പറാണ്. ഇത് പെട്ടെന്ന് അവസാനിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു. താങ്കളുടെ എഴുത്ത് അതിമനോഹരമാണ്. വായനക്കാർക്ക് ഹൃദയം കൊണ്ട് വായിക്കേണ്ട അവസ്ഥയിൽ കൊണ്ടെത്തിക്കാനുള്ള കഴിവ് അങ്ങേയറ്റം ഉണ്ട് താങ്കൾക്ക്

Leave a Reply

Your email address will not be published. Required fields are marked *