“…ആ ട്രെയിൻ യാത്രക്ക് ശേഷം നീ എന്റെ ആവും എന്ന് കരുതിയ എനിക്ക് തെറ്റി. നീ മറ്റൊരാൾക്ക് സ്വന്തം ആണെന്നുള്ള തിരിച്ചറിവ് എന്നെ ആകെ തകർത്തു. എന്നാലും നിന്നെ മറക്കാനോ വെറുക്കാനോ എനിക്ക് ആയില്ല. ദൂരത്ത് നിന്നായാലും നിന്റെ ജയത്തിലും സന്തോഷത്തിലും പങ്കുചേരണം എന്നെ ആഗ്രഹിച്ചിട്ടുള്ളു…” ചാരുവിനെ തോളിലൂടെ കൈയിട്ടു ചേർത്ത് നിർത്താനെ എനിക്ക് കഴിഞ്ഞുള്ളു.
“… ആ ഇടക്ക് മറ്റൊരു കോളേജിൽ വച്ചു നടന്ന നിന്റെ ബോക്സിങ് മാച്ച് കാണാൻ എനിക്ക് വല്ലാത്ത ആഗ്രഹം തോന്നി. എന്നാൽ ദൂരം കൂടുതൽ ആയത് കൊണ്ട് എന്റെ ഒപ്പം വരാൻ ആരും തയാറായില്ല. എന്റെ അവസ്ഥ കണ്ട അരുൺ എന്റെ ഒപ്പം വരാൻ തയ്യാറായി. അന്ന് റിങ്ങിൽ വച്ച് എന്നെ കണ്ടതിനുശേഷം ഒരു ദയാദാക്ഷണ്യവും ഇല്ലാതെ എതിരാളിയെ നീ ഇടിച്ചതിൽ നിന്നും എന്നോട് എന്ത്മാത്രം വെറുപ്പ് ഉണ്ടന്ന് മനസിലായി. പിന്നെ അവിടെ അധികനേരം നിൽക്കാൻ തോന്നിയില്ല…”
“… ഞാൻ ഒരുപാട് വൈകിപ്പോയി ഇനി ഒരു തുറന്നുപറച്ചിൽ ഉൾകൊള്ളാൻ ആദിക്ക് കഴിയില്ലെന്ന ബോധം ഉടലെടുത്തു. പക്ഷെ അപ്പോഴും അരുൺ ഫുൾ സപ്പോർട്ട് ആയിരുന്നു.അന്ന് വീട്ടിൽ റെക്കോർഡ് വാങ്ങാൻ വന്നപ്പോഴാണ് അരുണിന്റെ സ്വഭാവത്തിൽ എനിക്ക് ചെറിയ സംശയം തോന്നി. ആ നിമിഷം എനിക്ക് അറിയേണ്ടിയിരുന്നത് ആദിയും അരുണും തമ്മിൽ ഉണ്ടായ യഥാർത്ഥ പ്രശ്നം ആയിരുന്നു. പിറ്റേന്ന് ദിയയിൽ നിന്നും എല്ലാ കാര്യങ്ങളും അറിഞ്ഞു. അതെ പറ്റി അരുണിനോട് ചോദിക്കാൻ പോകവേ അവന്റെ കൂട്ടുകാരനോട് നിന്നെ പറ്റി അവൻ പറയുന്നത് ഞാൻ കേട്ടു. ദിയയുമായി ഉണ്ടായ പ്രശ്നത്തിൽ ആദിയോട് നല്ല പക ഉണ്ടായിരുന്നു. പക്ഷെ നേരിട്ട് തല്ലി തോല്പിക്കാൻ അവനെക്കൊണ്ട് കഴിയില്ല. ആ സമയത്ത് നിനക്ക് എതിരെ കിട്ടിയ വജ്രായുധമായിരുന്നു ഞാൻ. ഇതും പോരാഞ്ഞിട്ട് നമ്മുടെ അമ്മുവിനെ വച്ച് എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. എന്നെയും നിന്നെയും തമ്മിൽ അടുപ്പിക്കാം എന്ന് പറഞ്ഞവൻ സത്യത്തിൽ നമ്മളെ തമ്മിൽ അടിപ്പിക്കയാണ് ചെയ്തത്. ഞാൻ നല്ലൊരു ഫ്രണ്ട് ആയി കരുതിയവൻ കൂടെനിന്ന് ചതിക്കാണെന്ന് തിരിച്ചറിഞ്ഞപ്പോ സഹിക്കാൻ കഴിഞ്ഞില്ല. അപ്പൊ തന്നെ അവന്റെ കരണം നോക്കി ഒന്ന് കൊടുത്ത് ഞാൻ അവിടെന്ന് ഇറങ്ങി പോയി. അതിനു ശേഷം ഈ നിമിഷം വരെ ഒരുവാക്ക് പോലും ഞാൻ അവനോട് മിണ്ടിയിട്ടില്ല. സത്യത്തിൽ ഞാൻ ഒരു മണ്ടിയ എന്നെ ഒരാൾ മുതലെടുക്കുന്നത് പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവൾ…” ചാരു പൊട്ടി കരഞ്ഞു.

Bro next part അൽപ്പം പേജ് കുട്ടി എഴുതുവാണേൽ നന്നായിരുന്നു.
Brother , Adutha part udane edane..
Next part
Bro new part eppozha
Baki eplaa broo👀
Bro nxt part??????
Bro late akale, next part kurch length venam
ധ്രുവചൈതന്യം എന്ന താങ്കളുടെ കഥ ഇന്നാണ് ഞാൻ വായിച്ചത്. അടിപൊളി കഥ ആയിരുന്നു. പക്ഷേ അതിൻ്റെ 2 പാർട്ട് മാത്രമേ ഉള്ളൂ. പറ്റുമെങ്കിൽ അതിൻ്റെ ബാക്കി കൂടി എഴുതുക അതോടൊപ്പം ചൈതന്യയുടെ POV കൂടി ചേർത്താൽ കൊള്ളാമായിരുന്നു.
ഈ കഥയും സൂപ്പറാണ്. ഇത് പെട്ടെന്ന് അവസാനിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു. താങ്കളുടെ എഴുത്ത് അതിമനോഹരമാണ്. വായനക്കാർക്ക് ഹൃദയം കൊണ്ട് വായിക്കേണ്ട അവസ്ഥയിൽ കൊണ്ടെത്തിക്കാനുള്ള കഴിവ് അങ്ങേയറ്റം ഉണ്ട് താങ്കൾക്ക്