“…നിൻ ചുംബന ചെമ്പക പൂവിരിച്ചു
അതിൽ അനുരാഗ തേൻ നിറച്ചു…
നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു
നീ എൻ ആത്മാവിൻ ഉള്ളിൽ മയങ്ങി…
പൂവായി നീ കരളിൽ പൂമഴയായി മധുമാധുരി തേടി അലഞ്ഞൊരു വണ്ടായി ഞാൻ ഉണർന്നു. അന്നാദ്യം പാടിയ ഗാനം സ്വരമർമരമായി.
ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാക്കനവാണെന്ന് ആരു പറഞ്ഞു…
എഴുനിറം കൊണ്ട് എഴുതിയത് എല്ലാം മഴവില്ല് വിരിഞ്ഞത് പോലെന്ന് ആരു പറഞ്ഞു…”
എന്റെ മോനെ ഫുൾ വരികളും എന്റെ കണ്ണിൽ നോക്കിയാണ് അവൾ പാടിയത്. എന്നോട് എന്തൊക്കെയോ പറയാതെ പറയുന്ന പോലെ. പാടി കഴിഞ്ഞതും മറ്റുള്ളവരുടെ കൈയ്യടി കേട്ടാണ് ഞാൻ സോബോധത്തിലേക്ക് വന്നത്. എല്ലാരും അഭിനന്ദിച്ചു അതിനിടയിലും ദിയ പാളി എന്നെ നോക്കി.
“… അളിയാ ഒന്ന് വന്നെടാ ഫുഡിന്റെ കാര്യം ഒന്ന് സെറ്റ് ചെയ്യാൻ ഉണ്ട്…” ഇടക്ക് ആദി വന്ന് എന്നെ വിളിച്ചോണ്ട് പോയി.
ആദിയെ സഹായിക്കുമ്പോഴും ഉള്ളിൽ മഞ്ഞു വീഴുന്ന അവസ്ഥയായിരുന്നു. എന്റെ ശ്രെദ്ധ ഇവിടെ എങ്ങും ആയിരുന്നില്ല. അതിന്റെ ഫലം ഞാൻ ചെയുന്ന ജോലിയിലും കണ്ടു അതിന് ആദി എന്നെ ചീത്തവിളിച്ചു എയറിൽ കയറ്റി. എല്ലാം സെറ്റ് ചെയ്തതും ബൊഫെ ആയിരുന്നു. ഓരോരുത്തരായി വന്ന് ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി. ഏറെ സമയമായിട്ടും ദിയ ഫുഡ് കഴിക്കാനായി എത്തിയില്ല. കൂട്ടുകാരികളോട് തിരക്കിയപ്പോൾ അവൾക്ക് വേണ്ടന്ന് പറഞ്ഞതായി അറിഞ്ഞു. ആദിയോട് പറഞ്ഞിട്ട് ഞാൻ രണ്ട് പ്ലേറ്റിൽ ഫുഡുമായി ഒറ്റക്ക് വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന ദിയയുടെ അരികിലേക്ക് പോയി ഒരു പ്ലേറ്റ് അവൾക്ക് നൽകി.

new katha upcoming stories ill loading ahn
🔊🔊
ഡാ ആരെങ്കിലും ഇതുപോലുള്ള stories suggest ചെയ്യാമോ? i mean ഈ theme ല് ഉള്ള. love marriage, romance ഈ ഒരു theme ലുള്ള സ്റ്റോറീസ് പ്ലീസ്.
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.
set 🤩🥰
പുതിയത് ഒന്നുമില്ലേ 👀bro waiting
ഉണ്ട് bro അടുത്ത വർഷം ആവട്ടെ🫣
പുതിയ കഥക്ക് വേണ്ടി waiting ആണ് bro
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.