“… ആദി ഫോൺ ഓഫ് ആക്കി ഉറങ്ങ്. ഇന്നലെയും ഉറങ്ങിയില്ലല്ലോ. എന്റെ കുട്ടന് തണുക്കുന്നില്ലേ വാ…” ഉറക്കത്തിൽ നിന്നും ഉണർന്ന ചാരു അവൾ മൂടിയിരുന്ന പുതപ്പ് ചെറുതായി ഉയർത്തി എന്നെ വരവേറ്റു. ഫോണും ലൈറ്റും ഓഫാക്കി ആമ തോടിനുള്ളിലേക്ക് കയറുന്ന പോലെ ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.
“… എന്റെ വാവ ഉറങ്ങിക്കോ കേട്ടോ…” എന്റെ തല അവളുടെ മാറിലേക് അമർത്തി പുണർന്ന് തോളിൽ ചെറുതായി തട്ടികൊണ്ട് ഇരുന്നു. ആ മാറിലെ ചൂടറിഞ്ഞ് ചരുവിനെയും കെട്ടിപിടിച്ചു ഉറങ്ങി.
പിറ്റേന്ന് ചെക്ക് പോസ്റ്റിൽ നിന്നും പാസ്സ് എടുത്ത് വട്ടവടയിലേക്ക് കയറി. പോകുന്ന വഴിയിൽ പച്ചപ്പിൽ മുങ്ങി കിടക്കുന്ന സ്ഥലങ്ങൾ കണ്ടു അവിടെ ഇറങ്ങണം എന്നുണ്ടായിരുന്നു. ഇറങ്ങാൻ അനുവാദം ഇല്ലാത്തതിനാൽ അതിന് കഴിഞ്ഞില്ല. കുറച്ചു കാട്ടു പോത്തുകൾ കൂട്ടം കൂടി നിന്ന് മേയുന്നത് കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗി ആണ്. അവിടത്തെ ഭൂപ്രകൃതി ആസ്വദിച്ചു ഞങ്ങൾ വട്ടവടയിൽ എത്തി. അവിടത്തെ വിടുകൾ വളരെ മനോഹരമായി തോന്നി. ട്രാക്കിങ് കഴിഞ്ഞ് ഉച്ചക്ക് ഫുഡും കഴിച്ചു കൃഷി സ്ഥലങ്ങളിലേക്ക് ഇറങ്ങി. സ്റ്റൗബെറി കൃഷി ഞാൻ ആദ്യമായാണ് കാണുന്നത് അതേപറ്റി അവിടെ ഉള്ളവരോട് സംസാരിച്ച് കുറച്ചു strawberry വാങ്ങി. ചരുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടത്തെ പൂന്തോട്ടം ആണ്. അവൾക്ക് പൂക്കൾ എന്ന് പറഞ്ഞാൽ ജീവനാ. വീട്ടിൽ അവൾ വന്നേ പിന്നെ ഒരുപാട് ചെടികൾ വളർത്താൻ തുടങ്ങിയെ. അന്ന് അവിടത്തെ ഒരു ഫാം ഹൌസിൽ സ്റ്റേ ചെയ്യാം എന്ന് തീരുമാനിച്ചു. ചെറിയൊരു ഫാം ഹൌസ് ആയിരുന്നു. ഒരു ചെറിയ ഹാൾ പോലുള്ള സെറ്റപ്പിൽ സോഫയും ടീവിയും വെള്ളം ചൂടാക്കാനുള്ള കെറ്റിലും ഉണ്ടായിരുന്നു. പിന്നെ ബെഡ് റൂം. റൂമിൽ നിന്നും പുറത്തേക്ക് കാഴ്ചകൾ കാണാൻ വലിയൊരു ജനൽ പിന്നെ ബാൽക്കണി അവിടെ നിന്നും നോക്കിയാൽ താഴ്‌വാരം കാണാം. മരങ്ങൾക്ക് ഇടയിലൂടെ കുഞ്ഞു കുഞ്ഞു വീടുള്ള ചെറിയൊരു ഗ്രാമം. രാത്രി ഫുഡ് അടിക്ക് ശേഷം ഞാൻ കുളികഴിഞ്ഞ് ഇറങ്ങിയതും ചാരു കുളിക്കാൻ കയറി. ഉച്ചക്ക് വാങ്ങിയ strawberry എടുത്ത് ബാൽക്കണിയിൽ പോയി നിന്നും. താഴെയായി കാണുന്ന ഗ്രാമത്തിലെ വീടുകളിൽ തെളിയുന്ന വെട്ടത്തിന് പ്രേത്യേക ഭംഗി ഉണ്ട്. നല്ല തണുപ്പും ചീവീടിന്റെ ഒച്ചയും എല്ലാംകൂടി പ്രേത്യേക വൈബ്. strawberry ആസ്വദിച്ചു കഴിക്കുമ്പോഴാ പിന്നിലൂടെ രണ്ട് കൈകൾ വന്നെന്നെ കെട്ടിപിടിച്ചത്. അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

new katha upcoming stories ill loading ahn
🔊🔊
ഡാ ആരെങ്കിലും ഇതുപോലുള്ള stories suggest ചെയ്യാമോ? i mean ഈ theme ല് ഉള്ള. love marriage, romance ഈ ഒരു theme ലുള്ള സ്റ്റോറീസ് പ്ലീസ്.
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.
set 🤩🥰
പുതിയത് ഒന്നുമില്ലേ 👀bro waiting
ഉണ്ട് bro അടുത്ത വർഷം ആവട്ടെ🫣
പുതിയ കഥക്ക് വേണ്ടി waiting ആണ് bro
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.