“… എനിക്ക് എന്റെ അമ്മയെ കുറിച്ച് നല്ലപോലെ അറിയാം അമ്മ ഒന്നും പറയില്ല. അതോ ഞാൻ അമ്മയുടെ അടുത്ത് സംസാരിക്കാണോ…”
“… അയ്യോ വേണ്ടേ. ഞാൻ എപ്പോഴും ഇവിടെ കാണും പോരെ…” തൊഴു കൈയോടെ ചാരു എന്നെ നോക്കി പറഞ്ഞു.
“… ഇങ്ങോട്ട് വന്നത് അബദ്ധം ആയെന്ന് തോന്നുന്നു. താഴെ അമ്മുവിന്റെ മുറിയിൽ തന്നെ കിടന്നാൽ മതിയായിരുന്നു…”
“… ആരെങ്കിലും നിർബന്ധിച്ചോ…” പുറത്തേക്ക് വന്ന ചിരി അടക്കിപിടിച്ചു ചാരു പറഞ്ഞു.
“… എടി ദുഷ്ട്ടേ. അല്ലെങ്കിലും എനിക്ക് ഇത് തന്നെ കിട്ടണം. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല…”
“… ഞാൻ എപ്പോഴും ആദിയുടെ കൂടെ തന്നെ ഇല്ലേ. പിന്നെ അമ്മ താഴെ ഒറ്റക്ക് എല്ലാ പണിയും ചെയ്യണ്ടേ ഞാൻ ഇവിടെ ഉള്ളപ്പോ ആ പാവത്തിനെ എന്തിനാ കഷ്ടപ്പെടുത്തുന്നെ…” ഇതിനുള്ള മറുപടി എന്റെ പക്കൽ ഇല്ലായിരുന്നു.
ഉച്ചവരെ ഞങ്ങൾ ഓരോ കാര്യങ്ങളും കഥകളും പറഞ്ഞിരുന്നു. ഉച്ചക്ക് പുള്ളികാരി പോയി ചോറുമായി വന്നു.
“…നീ എപ്പോഴാ ആഹാരം കഴിക്കണേ…” ചോർ കൈ കഴുകാൻ പോകവേ ഞാൻ അവളോട് തിരക്കി.
“…ആദി കഴിച്ച് കഴിഞ്ഞ് ഞാൻ താഴെ പോയി കഴിക്കും…”
“…ഓ അങ്ങനെ ആണല്ലേ…”
“… അആഹ് അയ്യോ…. അമ്മേ… അആഹ്…” കഴിക്കാൻ ഇരുന്നപ്പോ വലതുകൈയിൽ പിടിച്ചു ഞാൻ നിലവിളിച്ചു.
“… അയ്യോ എന്താ പറ്റിയെ…” ചാരു പേടിയോടെ ഓടി എന്റെ അടുക്കൽ എത്തി.
“… കൈക്ക് വല്ലാത്ത വേദന. കൈ തളരുന്നപോലെ തോന്നുന്നു…”
“… അയ്യോ എന്താ ഇപ്പൊ ഇങ്ങനെ പറ്റാൻ. ഞാൻ അച്ഛനെ വിളിക്കാം നമുക്ക് ഹോസ്പിറ്റലിൽ പോവാം…”

new katha upcoming stories ill loading ahn
🔊🔊
ഡാ ആരെങ്കിലും ഇതുപോലുള്ള stories suggest ചെയ്യാമോ? i mean ഈ theme ല് ഉള്ള. love marriage, romance ഈ ഒരു theme ലുള്ള സ്റ്റോറീസ് പ്ലീസ്.
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.
set 🤩🥰
പുതിയത് ഒന്നുമില്ലേ 👀bro waiting
ഉണ്ട് bro അടുത്ത വർഷം ആവട്ടെ🫣
പുതിയ കഥക്ക് വേണ്ടി waiting ആണ് bro
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.