“… അമ്മേടെ മോൻ വന്നോ…” ചെന്നപ്പോഴേ കെട്ടിപിടിച് അമ്മ സ്നേഹ പ്രകടനം നടത്തി.
“… ഏട്ടാ ഇന്ന് ചേട്ടന്റെ ചിലവ് ആണ് കേട്ടോ…” അമ്മു കൂടെ കൂടി.
“…ഇന്ന് ചിലവ് ഒന്നും ഇല്ല. വൈകാതെ നമുക്ക് ഒരു ഔട്ടിങ് പോവാം…”
“… സത്യം…” അത് പറഞ്ഞു ഓടിവന്നു അമ്മു എനിക്ക് ഒരു ഉമ്മ തന്നു.
“… ആാാാ. പയ്യെ കവിൾ ഒക്കെ നീര് ആയി ഇരിക്ക…” കവിൾ തടവി ഞാൻ പറഞ്ഞു.
“… നല്ല നീര് ഉണ്ടല്ലോടാ. നല്ലപോലെ കിട്ടിയെന്നു തോന്നുന്നു…” മുഖം മുഴുവൻ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു.
“…രണ്ടെണ്ണം കിട്ടിയാൽ അല്ലെ അമ്മക്കുട്ടി തിരിച്ചുകൊടുക്കാൻ ഒരു ഗും ഉള്ളു…” അമ്മയുടെ കവിളിൽ പിച്ചിക്കൊണ്ട് ഞാൻ കൊഞ്ചി.
“…ഒന്ന് പോ ചെക്കാ കളിക്കാതെ…”
ഞാൻ കുളിക്കാനായി റൂമിലേക്ക് പോയി. പോകുന്ന പോക്കിൽ ചരുവിന്റെ റൂം നോക്കിയെങ്കിലും വാതിൽ അടഞ്ഞു തന്നെ കിടപ്പുണ്ട്. കുളിച്ചു താഴെ എത്തിയപ്പോഴേക്കും അമ്മ ചായ തന്നു കൂടെ അമ്മുവും കൂടി.
“… ചാരു ചേച്ചി എവിടെ പോയി…” ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം അമ്മു ചോദിച്ചു.
“… അവൾക്ക് എന്തോ വയ്യായ്ക. ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു റൂമിലേക്ക് പോയതാ…”
ഇവൾക്ക് ഈ ഇടയായി ഓരോ അസുഖങ്ങൾ ആണല്ലോ. എന്ത് പറ്റിയാവോ. ചായകുടിക്കുമ്പോഴും എന്റെ ചിന്ത അത് തന്നായിരുന്നു.വൈകിട്ട് അച്ഛൻ വന്നു അച്ഛനോടും കുറച്ചു നേരം സംസാരിച്ചു ഞാൻ ബാൽകണിയിലേക്ക് പോയി. ഗായുവിനെ മാച്ച് കഴിഞ്ഞപ്പോതൊട്ട് വിളിക്കാൻ ശ്രമിക്കുന്നതാ പക്ഷെ പുള്ളിക്കാരി ഫോൺ എടുക്കുന്നില്ല. ഞാൻ നിലാവിനെ നോക്കി അവിടെ ഇരുന്നു. മാച്ച് കഴിഞ്ഞതോടെ ഒരു വലിയ ഭാരം കുറഞ്ഞത് പോലെ.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്