“…വേണ്ട മോനെ അദികുട്ടാ എനിക്ക് എല്ലാം മനസ്സിലാവും…” ഒരു ആക്കിയ ചിരിയോടെ ഗായു പറഞ്ഞു
“… കോപ്പ്. എഴുതാപുറം വായിക്കാനാ എല്ലാരും നോക്കുന്നെ….” ഞാൻ ഫോൺ കട്ട് ആക്കി സൈലന്റ് മോഡ് ഇട്ടു.
ബാൽകണിയിൽ തന്നെ നിലാവിനെ നോക്കി നീണ്ടു നിവർന്നു കിടന്നു.
എന്റെ മനസ്സിൽ ഉള്ളത് ഗായുവിന് എങ്ങനെ മനസിലായി. ഞാൻ ഇതേ പറ്റി ഒന്നും അവളോട് സൂചിപ്പിച്ചിട്ടില്ലല്ലോ. ഒരാൾക്ക് മാത്രം ഇഷ്ടം ഉണ്ടായിട്ടു കാര്യം ഇല്ലല്ലോ. ചാരുവിന് അരുണിനെ അല്ലെ ഇഷ്ട്ടം 😒. ഞാൻ അപ്പൊ അതിൽ നിന്നും മാറി കൊടുക്കുന്നത് ആണ് നല്ലത്. ഇത്രയും നാൾ ബോക്സിങ് ഉള്ളത് കൊണ്ട് ചാരുവിനെ ഒരു പരിധി വരെ മറക്കാൻ കഴിഞ്ഞു. ഇനി അതും ഇല്ല നോക്കാം. എങ്ങനെ ഓരോ ചിന്തയും മിന്നി മറഞ്ഞു. കുറച്ചു നേരം കൂടി അങ്ങനെ കിടന്നതിന് ശേഷം ഞാൻ റൂമിലേക്ക് പോയി. ഗായുവിന്റെ റൂമിന്റെ വാതിലിനിടയിൽ നിന്നും വെളിച്ചം വരുന്നുണ്ടായിരുന്നു.
ഇവൾ ഇതുവരെ ഉറങ്ങിയില്ലേ. ചിലപ്പോ അരുണിന്റെ കൂടെ സംസാരിക്കയായിരിക്കും😏.അധികം അവിടെ നിന്നുതിരിയാൻ തോന്നിയില്ല നേരെ റൂമിൽ പോയി കിടന്നു. ഗായു ഒരുപാട് മിസ്സ്ഡ്കാൾ ചെയ്തിട്ടുണ്ട് രാവിലെ സംസാരിക്കാം എന്ന് വാട്സ്ആപ്പ് ചെയ്ത് ഞാൻ ഉറങ്ങി.
പിറ്റേന്ന് ശനിയാഴ്ച ആയത് കൊണ്ട് ഞാൻ ജയിച്ചതിന്റെ ഭാഗമായി ഒരു ചെറിയ ഔട്ടിങ് പ്ലാൻ ചെയ്തു. പ്ലാനിങ് എല്ലാം അമ്മു തന്നെയാ. ഒരുപാട് നേരത്തെ ചർച്ചക്ക് ശേഷം അമ്മു ഒരു പ്ലാൻ ഉണ്ടാക്കി.
ആദ്യം zoo പോവാം. പിന്നെ ശംഖ്‌മുഖം വഴി ലുലുവിൽ. എല്ലാരും ആ പ്ലാനിൽ കൈകോർത്തു. ഒരു കംപ്ലീറ്റ് ഫാമിലി ട്രിപ്പ് തന്നായിരുന്നു. സൂവിൽ എത്തിയപ്പോ 2 ഗാങ് ആയി പിരിഞ്ഞു. അച്ഛനും അമ്മയും കപ്പിൽ ആയി പയ്യെ പയ്യെ വരുന്നുണ്ട്. എന്റെ ഗാങ്ങിൽ അമ്മു ഉണ്ട് പിന്നെ പറയണ്ടല്ലോ. എന്റെ കൈയ്യും പിടിച്ചു അവിടെ മുഴുവൻ ഓടി നടക്കൽ തന്നെ പിന്നാലെ ചാരുവും.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്