“…ചേച്ചി ആ കുരങ്ങനെ കാണാൻ ചേട്ടനെ പോലെ ഇല്ലേ…” അവിടെ ഉണ്ടായിരുന്ന ഒരു കുരങ്ങനെ ചൂണ്ടി പറഞ്ഞു.
“…ആണോ അപ്പൊ അതിന്റെ വാലിൽ തൂങ്ങി നടക്കുന്നത് നീ ആയിരിക്കും…” കൂടെ ഉണ്ടായിരുന്ന കുരങ്ങനെ നോക്കി ഞാൻ പറഞ്ഞു ചാരു ചിരിക്കാൻ തുടങ്ങി.
അങ്ങനെ അമ്മുവിന്റെ ഓരോ കുറുമ്പും കളിയാക്കലും ആയി നമ്മൾ ഓരോ മൃഗങ്ങളെ കണ്ടു നടന്നു. കുറെ ദൂരം ഓടി ചാടി നടന്നത് കൊണ്ട് അവിടെ ഒരു സ്ഥലത്തു ഇരുന്നു. അപ്പോഴേക്കും ദാ വരുന്നു കപ്പിൾ ടീംസ്.
“… എന്താ പിള്ളേരെ തളർന്നോ…” അമ്മുവിന്റെ അവസ്ഥാ കണ്ട് ചോദിച്ചു.
“…നമ്മൾ ഓരോ മൃഗങ്ങളെ കാണാൻ ഓടി ചാടി വന്നത് അല്ലെ അല്ലാതെ നിങ്ങളെ പോലെ പ്രണയിക്കാൻ വന്നത് അല്ലല്ലോ അപ്പൊ തളർന്നന്ന് വരും…” അമ്മു നൈസ് ആയിട്ടു അണ്ണാക്കിൽ അടിച്ചു.
“… ശോ ഈ പെണ്ണ് മനുഷ്യനെ നാണം കെടുത്തോലൊ…” അമ്മ ചുറ്റും നോക്കി പറഞ്ഞു.
“…എന്നാ നിങ്ങളുടെ പ്രണയസല്ലാവം നടക്കട്ടെ…” ഞാനും നൈസ് ആയിട്ടു ഒരു കൊട്ട് കൊടുത്തു അമ്മുവിനെയും ചരുവിനെയും കൂട്ടി അടുത്ത ഇടത്തേക്ക് നീങ്ങി.
അമ്മുവിന്റെ ഫോട്ടോ എടുപ്പ് കണ്ടാൽ ഇന്ന് ഫോൺ സ്റ്റോറേജ് ഫുൾ ആവും എന്നാ തോന്നുന്നേ. ചാരുവും ഓരോ മൃഗങ്ങളെ കൗതുകത്തോടെ നോക്കുന്നുണ്ട്. എല്ലാം കണ്ട് അവസാനം പാമ്പിനെ കാണാൻ എത്തിയപ്പോ അമ്മുവിന്റെ വിധം മാറി. പാമ്പിനെ കണ്ടാൽ പുറം പെരുക്കുന്നു എന്ന് പറഞ്ഞു എന്റെ മറവിൽ ഒളിച്ചാണ് എല്ലാം കാണുന്നെ. ഇവൾക്ക് പേടി എന്നൊരു സാധനം ഉണ്ടെന്നു ഇന്നാണ് എനിക്ക് മനസ്സിലാവുന്നേ. അവിടന്ന് ഇറങ്ങി മയിലിനെ കണ്ടതും അമ്മു വീണ്ടും ഓൺ ആയി.പിന്നെ ഫോട്ടോ എടുത്ത് താ എന്ന് പറഞ്ഞു ഒരേ ബഹളം. അവിടന്ന് പുറത്ത് ഇറങ്ങി ഓരോ ഐസ്ക്രീം കുടിക്കുമ്പോഴേക്കും അച്ഛനും അമ്മയും എത്തി.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്