“… എന്താ പിള്ളേരെ നമ്മളെ വിളിക്കാതെ ഒറ്റക്ക് ഐസ്ക്രീം കുടിക്കാണോ…”
“…നിങ്ങൾ സമയത്തിന് എത്താത്തത് നമ്മുടെ കുറ്റമാണോ…” ഐസ്ക്രീം കുടിക്കുന്ന അമ്മുവിന്റെ വക കൗണ്ടർ എത്തി.
“…നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ലേ…” അമ്മ ആദ്യമേ ആയുധം വച്ച് കീഴടങ്ങി.
ഞാൻ അവർക്കും ഓരോ ഐസ്ക്രീം വാങ്ങി കൊടുത്തു. പിന്നെ കുറെ നേരം മ്യൂസിയത്തിലെ പുല്ല് തക്കിടുകളിൽ റസ്റ്റ് എടുത്തു.
“… ഏട്ടാ അങ്ങോട്ട് നോക്കിയേ…” ഒരു ചെറിയ മരച്ചോട്ടിൽ കെട്ടിപിടിച്ചിരിക്കുന്ന കാമിതാക്കളെ ചൂണ്ടി അമ്മു ചിരിച്ചു.
“… അടങ്ങി ഇരിക്കും പെണ്ണെ…” അമ്മുവിനെ ഞാൻ ശാസിച്ചു
ഇപ്പൊ ഇവിടത്തെ സ്ഥിരം പരിപാടിയാണ് ഇത് എല്ലാ മുക്കിലും ഓരോ കാമിതാക്കൾ കാണും. ഇവർക്ക് വല്ല റൂമും എടുത്തൂടെ വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്. വെർജിൻ ആയതോണ്ട് ഇതൊക്കെ കാണുമ്പോൾ എനിക്ക് വിഷമം ഒന്നും ഇല്ല കേട്ടോ. ഞാൻ ഇടക്ക് ഒളിഞ്ഞും തെളിഞ്ഞു അവരെ വീക്ഷിക്കാൻ തുടങ്ങി. ഇടക്ക് ഒന്ന് നോക്കിയിട്ട് തിരിഞ്ഞപ്പോ എന്നെ നോക്കി ഇരിക്കുന്ന ചാരുവിനെയാണ് കണ്ടത്. നല്ല രീതിയിൽ ചമ്മി. ഞാൻ ഒരു കാമക്കണ്ണൻ ആണെന്ന് കരുതി കാണുവോ ആവോ. പിന്നെ ആ ഭാഗത്തേക്ക് നോക്കനെ പോയില്ല.
ഉച്ച ആയപ്പോഴേക്കും ഫുഡും കഴിച്ച് നേരെ ശംഖ്മുഖത്ത് പോയി. ഏറെ നാൾക്ക് ശേഷമാണ് ഞാൻ അവിടെ പോണേ. പണ്ട് ഉണ്ടായിരുന്ന ബീച് ഒന്നും കാണാൻ ഇല്ല. തിരമാല ഇപ്പൊ റോഡ് വരെ എത്തിയിട്ടുണ്ട്. ചെറുതിലെ ആ കടപ്പുറം വഴി ഓടി നടന്നത് എല്ലാം വെറുമൊരു ഓർമയായി. വഴിയോര കച്ചവടക്കാരുടെ കൈയിൽ നിന്നും ഉപ്പും മുളകും പുരട്ടിയ മാങ്ങയും പൈനാപ്പിളും വാങ്ങി കഴിച്ച് മത്സ്യകന്യകയുടെ അടുത്ത് എത്തി. പഴയ ആ എടുപ്പ് ഒന്നും പോയി പോയിട്ടില്ല.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്