“…ഏട്ടൻ എവിടെ പോയതാ…” അമ്മു തിരക്കി.
“…അത് കൊള്ളാം. രണ്ടുംകൂടി എന്നെ ഒറ്റക്ക് ആക്കി എങ്ങോട്ടോ പോയിട്ടു കുറ്റം മുഴുവൻ എനിക്കോ…”
“… ഞാൻ കരുതി ഏട്ടൻ എന്റെ പിറകെ ഉണ്ടെന്നു…”
“… അതൊക്കെ പോട്ടെ. സർപ്രൈസ്…” ഞാൻ ഒരു ഡയറിമിൽക്ക് അമ്മുവിന് നേരെ നീട്ടി.
“…ഹായ് love you ഏട്ടാ…” അമ്മു ഓടിവന്ന് എന്നെ കെട്ടിപിടിച് ഡയറിമിൽക്ക് വാങ്ങി.
ഞങ്ങടെ പ്രവർത്തിയെല്ലാം ചാരു നോക്കി നിൽക്കുന്നുണ്ടായിരുന്നു. അമ്മുവിന്റെ കൈയിലെ ഡയറിമിൽക്ക് നോക്കി കൊണ്ടിരുന്ന ചരുവിന്റെ മുഖം ഒന്ന് വാടി.
“…ചാരു…” അമ്മുവിനെ നോക്കി നിന്ന ചാരു ഒന്ന് ഞെട്ടി എന്നെ നോക്കി.
“… ഇത് നിനക്ക…” പോക്കറ്റിൽ നിന്നും അടുത്ത ഡയറിമിൽക്ക് ഞാൻ അവൾക്ക് നേരെ നീട്ടി.
“… താങ്ക്സ് ആദി…” അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു
“… അവർക്ക് മാത്രമേ ഉള്ളോ…”കുശുമ്പി അമ്മയുടെ പരിഭവം.
“…കപ്പിൾസ് ഇന്ന് റൊമാന്റിക് മൂഡിൽ ആണല്ലോ അപ്പൊ പിന്നെ ഡയറിമിൽക്ക് ഇല്ലാതെ പറ്റില്ലല്ലോ…” അമ്മയ്ക്കും കൊടുത്തു.
എല്ലാരും ഡയറിമിൽക്ക് കഴിക്കാൻ തുടങ്ങി. അമ്മയും അച്ഛനും ഷെയർ ചെയ്തു. ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ എന്തോ ഒരു സന്തോഷം.
“…നീ കഴിക്കുന്നില്ലേ…” കഴിക്കുന്നതിന്റെ ഇടക്ക് അമ്മ തിരക്കി.
“… ഏയ്യ് വേണ്ട…” സത്യം പറഞ്ഞാൽ എന്റെ കാര്യം ഞാൻ മറന്നു പോയി.
“… ഇത ആദി കഴിക്ക്…” കഴിച്ചോണ്ട് ഇരുന്ന ചോക്ലേറ്റ് ചാരു എനിക്ക് നേരെ നീട്ടി.
“… വേണ്ട ചാരു. നീ കഴിച്ചോ…”
“… അതെന്താ ഞാൻ തന്നാൽ നീ കഴിക്കില്ലേ…” വിഷമത്തോടെ ചാരു ചോദിച്ചു.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്