എന്ത് നല്ല ദിവസമായിരുന്നു എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. സംഭവിക്കാൻ ഇരിക്കുന്ന വരും വരായികയെകുറിച്ച് അറിയാതെ ഞാൻ ഉറക്കത്തിനു മുന്നിൽ കീഴടങ്ങി.
ഞായർ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലാത്തോണ്ട് വൈകിയാണ് ഉറക്കം ഉണർന്നത്. കാർത്തി ഏതോ കിടിലൻ പടം ഇറങ്ങിയിട്ടുണ്ട് എന്നും പറഞ്ഞു നട്ടുച്ചക്കുള്ള ഷോ ബുക്ക് ചെയ്ത് എന്നെയും കൊണ്ട് പോയി. മോശം പറയരുതല്ലോ എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു കൂതറ പടം ഞാൻ കണ്ടിട്ടില്ല. തിരിച്ചു വരുന്ന വരവിൽ കാർത്തിയെ അവരാതിച്ചു കൊന്നു. നല്ലൊരു ഞായർ മൈരൻ കാരണം പോയി കിട്ടി. അവന്റെ കൂടെ ഒരു ചായയും കുടിച്ചു തിരിച്ചു വീട്ടിൽ വന്നപ്പോ പരിചയം ഇല്ലാത്ത ഒരു ബൈക്ക് ഇരിക്കുന്നു.
അച്ഛന്റെ കൂട്ടുകാർ വല്ലതും വന്നോ ആവോ എങ്കിൽ ഇന്ന് ഉപദേശം കേട്ടു മടുക്കും. വല്യ താല്പര്യം ഇല്ലാതെ എന്റെ ബൈക്ക് പാർക്ക് ചെയ്തപ്പോ അരുൺ എന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുന്നു. ഇവൻ എന്താ എന്റെ വീട്ടിൽ🤨.
“…ഹ ആദി നീ വന്നോ. എത്ര നേരായി നിന്നെയും കാത്തു നിൽക്കുന്നു. നിന്നെ കാണാത്തത്കൊണ്ട് ഞാൻ ഇറങ്ങാൻ തുടങ്ങിയതാ….” അരുൺ ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു.
“… നീ എന്താ ഇവിടെ 😡…”
“…ചാരു എന്റെ ക്ലാസ്‌മേറ്റ് അല്ലേടാ റെക്കോർഡ് വാങ്ങാൻ വന്നതാ…” നാണം അഭിനയിച്ചോണ്ട് അരുൺ പറഞ്ഞു.
“…എല്ലാരേയും പരിചയപ്പെട്ടു അമ്മയൊക്കെ എന്നാ സ്നേഹമ. അമ്മുവിനെ മാത്രം കണ്ടില്ല ട്യൂഷൻ പോയന്ന പറഞ്ഞെ…” വിഷമം നടിച്ചോണ്ട് അരുൺ പറഞ്ഞു.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്