ഞാൻ വീണ്ടും പഴയ ആദിയായി മാറിയോ…? കാർത്തി പറഞ്ഞത് ആണ് ശരി ഒരുത്തിയെയും വിശ്വസിക്കരുത്. കാർത്തിക് കൊടുത്ത വാക്ക് പാലിക്കണം ഇവൾക്ക് വേണ്ടി എന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ പോലും പൊടിയൻ പാടില്ല. ട്രെയിൻ ഓരോ സ്റ്റേഷൻ കടന്നു പൊയ്‌കൊണ്ട് ഇരുന്നു. ഞാൻ മൂകമായ ചിന്തയിലും. തോളിൽ ഒരു കൈ വന്നു പതിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉയർന്നത് തിരിഞ്ഞ് നോക്കുമ്പോൾ ചാരുവാണ്.
“… ആദി ഉള്ളിൽ സീറ്റ് ഉണ്ട് അകത്തേക്ക് വാ…”
“…ഞാൻ വന്നോളാം നീ പൊയ്ക്കോ…” എനിക്ക് പോവാൻ മൂഡ് ഇല്ലായിരുന്നു.
“…പറ്റില്ല എന്റെ കൂടെ അകത്തു വന്ന് ഇരിക്കാൻ നോക്ക്…”
ഇവൾക്ക് പറഞ്ഞാലും മനസ്സിലാവില്ലേ. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ഉള്ളവർ നമ്മളെ തന്നെ നോക്കുന്നുണ്ടായിരുന്നു. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി അവൾക്ക് ഒപ്പം പോയി. നേരത്തെ അപേക്ഷിച്ചു ഇപ്പൊ തിരക്ക് ഒഴിഞ്ഞിട്ടുണ്ടായിരുന്നു. അത്യാവശ്യം സീറ്റ് ഒഴിവുണ്ട്. ഞാൻ വിൻഡോ സീറ്റിൽ ഇരുന്നു. എനിക്ക് എതിർ വശത്തായി ചാരുവും. അവൾ എന്നെ തന്നെ നോക്കി ഇരിക്കുവാണ്. എനിക്ക് അത് ഒട്ടും അങ്ങോട്ട് പിടിച്ചില്ല. ഹെഡ് സെറ്റ് വച്ച് മ്യൂസിക്കും ഓൺ ആക്കി കണ്ണടച്ചിരുന്നു.രാത്രിയോടെ നാട്ടിൽ എത്തി അച്ഛൻ കാറുമായി ഞങ്ങളെ കൂട്ടാൻ വന്നു. വീട് എത്തിയപ്പോഴേക്കും എല്ലാരും ഉറക്കം ആയിരുന്നു. ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി മിണ്ടാതെ റൂമിൽ പോയി.
രാവിലെ ഉറക്കം ഉണർന്നപ്പോൾ മൈൻഡ് ആകെ അപ്സെറ്റ്. ഫ്രഷ് ആയി താഴെക്കിറങ്ങി.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്