“…ശേ… നീ ഇത്രക്ക് ചീപ്പ് ആണോ…”
“…ഇനി മേലാൽ നിന്റെ കൂട്ടുകാർ ആരെങ്കിലും ഈ വീട്ടിൽ കാലുകുത്തിയാൽ ഈ ആദി ആരാണെന്ന് നീയും അവരും അറിയും…”
ഞാൻ അവളുടെ വാതിൽ വലിച്ചടച്ചു എന്റെ റൂമിലേക്ക് പോയി. പഞ്ചിങ് ബാഗ് മാറി മാറി ഇടിച്ചു എന്ത് ചെയ്തിട്ടും എന്റെ ദേഷ്യം അടക്കാൻ പറ്റിയില്ല. ഇത് എന്റെ വീട് ആയി പോയി ഇല്ലങ്കിൽ അവൻ ഇന്ന് ജീവനോടെ പോവില്ലയിരുന്നു. വീണ്ടും പഞ്ചിങ് ബാഗിൽ ഇടിച്ചോണ്ട് ഇരുന്നു.
രാത്രി ഫുഡ് കഴിക്കാൻ എല്ലാരും ഡയനിങ്ങ് ടേബിളിൽ ഒത്തുകൂടി. ചാരുവും ഉണ്ടായിരുന്നു.
“…ആദി നീ കേട്ടോ ചരുവിനു ഹോസ്റ്റലിലേക്ക് മാറണം എന്ന് പറയുവാ…” അമ്മ ആശങ്കയോടെ പറഞ്ഞു.
“… പോകുന്നവർ ഒക്കെ പോട്ടെ. വെറുതെ പിടിച്ചു നിർത്തണ്ട…”
“…ചേച്ചിയും ചേട്ടനും അടി ഉണ്ടാക്കിയെന്നു തോന്നുന്നു അമ്മേ…” കള്ളച്ചിരിയോടെ അമ്മു പറഞ്ഞു
“… അമ്മു നീ ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാൻ നിൽക്കണ്ട കഴിച്ചു കഴിഞ്ഞെങ്കിൽ പോയി പഠിക്കാൻ നോക്ക്…” ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു.
“…സത്യം പറയ് ആദി നീ എന്റെ കൊച്ചിനെ വല്ലതും പറഞ്ഞു വിഷമിപ്പിച്ചോ…” അമ്മ എന്നോട് തിരക്കി.
“… അമ്മ എനിക്ക് ഇതേ പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല…” അത്രമാത്രം പറഞ്ഞ് ഞാൻ കൈകഴുകി എന്റെ റൂമിൽ പോയി.
അമ്മ എന്ത് പറഞ്ഞു സമ്മതിപ്പിച്ചു എന്ന് എനിക്ക് അറിയില്ല ചാരു എന്റെ വീട്ടിൽ തന്നെ തുടർന്നു. ദിവസങ്ങൾ ആഴചകളായും ആഴ്ചകൾ മാസങ്ങൾ ആയും കടന്നുപോയി. അന്നത്തെ ആ സംഭവത്തിന് ശേഷം ഞാനും ചാരുവും പരസ്പരം ഒരു വാക്ക് പോലും സംസാരിച്ചില്ല. അവൾ എന്നിൽ നിന്നും ഞാൻ അവളിൽ നിന്നും അകന്നു നടന്നു. കോഴ്സ് കഴിഞ്ഞ് ചാരു അവളുടെ വീട്ടിലേക്ക് പോയി. ഞാൻ അച്ഛന്റെ കമ്പനിയിൽ ചാർജ് എടുത്തു. കോളേജ് കഴിഞ്ഞ് 2 വർഷമായി അച്ഛൻ ഇപ്പൊ ഇടക്കൊക്കെ കമ്പനിയിൽ വരാറുള്ളൂ. കാര്യങ്ങൾ ഒക്കെ ഞാൻ തന്നെയാ നോക്കി നടത്തുന്നെ. സഹായത്തിനു കാർത്തിയും ഉണ്ട്.ഒരു ദിവസം രാവിലെ ഓഫീസിൽ ഇരിക്കുമ്പോഴാണ് അമ്മയുടെ കാൾ വരുന്നേ.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്