മംഗല്യധാരണം 5 [Nishinoya] 353

“… ആദി… നീ എവിടെയാ…” വെപ്രാളത്തോടെ അമ്മ ചോദിച്ചു.

“… ഞാൻ ഓഫീസിൽ ഉണ്ട്. എന്ത് പറ്റി അമ്മേ…” അമ്മയുടെ ശബ്ദം കേട്ടു ഞാൻ പേടിച്ചു.

“…മോനെ അമ്മുമ്മക്ക് തീരെ വയ്യട. നമുക്ക് എത്രയും പെട്ടെന്ന് അവിടേക്ക് പോണം…” ഭയത്തോടെ അമ്മ പറഞ്ഞു.

“… ഞാൻ ഉടനെ വരാം അമ്മേ…”

കാർത്തിയോട് കാര്യങ്ങൾ എല്ലാം പറഞ്ഞേൽപ്പിച്ചു കാറുമായി എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോയി. അമ്മയും അച്ഛനും അമ്മുവും പുറപ്പെടാൻ തയ്യാറായി നിൽക്കായിരുന്നു അമ്മു എന്റെ കുറച്ചു ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തിട്ടുണ്ട് . ചെന്നപാടെ വേഷം പോലും മാറാതെ അവരെയും കൂട്ടി ഇറങ്ങി. അമ്മ പിന്നിൽ ഇരുന്നു ഒരേ കരച്ചിൽ. ഞാൻ വണ്ടി എടുത്തോണ്ട് തന്നെ അച്ഛനും അമ്മുവും അമ്മയെ സമാധാനിപ്പിച്ചോണ്ട് ഇരുന്നു. രാത്രിയോടെ ഞങ്ങൾ ചരുവിന്റെ വീട്ടിൽ എത്തി. വണ്ടി നിർത്തിയതും അമ്മ അമ്മുമ്മയുടെ അടുത്തേക്ക് ഓടി.

“…എന്താ ഉണ്ടായേ…” അച്ഛൻ മാമനോട് ചോദിച്ചു

“… പെട്ടെന്ന് അസുഖം കൂടി. ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞിട്ട് അമ്മ വന്നില്ല. അവസാനം ഡോക്ടറേ ഇങ്ങോട്ട് വരുത്തിച്ചു…”

“… ഡോക്ടർ എന്ത് പറഞ്ഞു…” ഞാൻ തിരക്കി.

“… വല്യ കുഴപ്പം ഇല്ല വയസായില്ലേ അതിന്റെ ആവലാതിയ. അപ്പൊ തുടങ്ങിയതാ മക്കളെയും പേരക്കുട്ടികളെയും കാണണം എന്ന വാശി…” മാമൻ പറഞ്ഞു.

പാവം അമ്മുമ്മക്ക് തീരെ വയ്യാത്തത് അല്ലെ. ഞാനും അമ്മുവും അച്ഛനും അമ്മുമ്മയുടെ മുറിയിലേക്ക് പോയി.

2 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ചാരുവിനെ കാണുന്നത്. കട്ടിലിൽ കിടക്കുന്ന അമ്മുമ്മയുടെ അടുത്ത് തന്നെ ഒരു കസേരയിൽ ഇരിക്കയാണ് ചാരു. എന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി. അമ്മ കട്ടിലിൽ ഇരുന്നു അമ്മുമ്മയെ കെട്ടിപിടിച് കരയുന്നു.

The Author

Nishinoya

43 Comments

Add a Comment
  1. Kutta evdeyaa nee kore divasam aayalloo….

  2. Bro story പൊളി next part വേഗം ഇടാൻ കഴിയുമോ

  3. Daaiiii next part idu mooneee

  4. Brother , Waiting for Next part….

  5. സൂപ്പർ കഥ അടുത്ത പാർട്ട്‌ വേഗം ഇടണം പ്ലീസ്‌

  6. സൂപ്പർ അടുത്ത പാർട്ട്‌ വേഗം ഇടണം പ്ലീസ്‌

Leave a Reply

Your email address will not be published. Required fields are marked *