“…helo ആദിയേട്ടാ ടെൻഷൻ ഉണ്ടോ …” ഗായു ചോദിച്ചു.
“…എടി കോപ്പേ മനുഷ്യനെ പേടിപ്പിക്കാൻ വിളിച്ചതാണോ നീ…”
“…ഞാൻ ചേട്ടന് കുറച്ചു മോട്ടിവേഷൻ തരാൻ വിളിച്ചതാ 😁…”
“…നീ മോട്ടിവേഷൻ തരാൻ വിളിച്ചത് അല്ലെ… അത് ഞാൻ വിശ്വസിക്കണോ . ഇന്നലെ വിളിച്ചപ്പോകൂടി ഇടികൊണ്ട് എന്റെ പല്ല് പോകും എന്ന് പറഞ്ഞവൾ അല്ലേടി നീ…”
“…അത് ചുമ്മാ ചേട്ടനെ എരി കേറ്റാൻ പറഞ്ഞത് അല്ലെ…”
“… നീ എന്താടി പ്ളേറ്റ് മാറ്റുന്നോ…”
“…പാവം അല്ലെ കുറച്ചു മോട്ടിവേഷൻ കൊടുക്കാം എന്ന് വിചാരിച്ചപ്പോ ചാടി കടിക്കാൻ വരുന്നോ. പോയി അവന്റെന്നു ഇടി വാങ്ങ് എന്നാലേ പഠിക്കു…”
“… നീ ഇങ്ങനെ ചൂടാവല്ലേ ഗായു. എന്തായാലും വിളിച്ചത് അല്ലെ ആ പഠിച്ചു വച്ചേക്കുന്ന മോട്ടിവേഷൻ പോരട്ടെ…”
“… എനിക്ക് മനസ് ഇല്ല…”
“…ഹ പിണങ്ങല്ലേ പൊന്നെ. ഒരു all the ബെസ്റ്റ് എങ്കിലും പറഞ്ഞിട്ട് പോടേയ്…”
“… All the best…”
“… എന്നാ ശെരി നീ വച്ചോ എനിക്ക് റിങ്ങിൽ കയറാൻ സമയമായി…” അതും പറഞ്ഞു ഞാൻ ഫോൺ വച്ചു.
ഗായു വിളിച്ചത് എന്തായാലും നന്നായി അവളോട് സംസാരിച്ചപ്പോ ഉള്ള ടെൻഷൻ ഒക്കെ പോയി. പെണ്ണ് ഒരു വായാടി ആണെങ്കിലും ചില സമയത്ത് എനിക്ക് ഒരു ആശ്വാസമാണ്.
“… ആദി നീ എന്താടാ ആലോചിച്ചോണ്ട് നിൽക്കുന്നെ…” കാർത്തി ഓടിപിടച്ചു എന്റെ അടുത്തേക്ക് വന്നു.
“…ഏയ്യ് ഒന്നും ഇല്ലടാ. എന്തായി കാര്യങ്ങൾ…”
“…അടുത്തത് നിന്റെ മാച്ച് ആണ്. ഓപ്പോസിറ്റ് പ്ലയെർ ഇച്ചിരി സീൻ ആണ്. നിന്റെ എടുത്ത് ചാട്ടം കാണിച്ചാൽ നല്ല ഇടി കിട്ടും…”

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്