ആദി എന്നെ പിടിച്ചു നമ്മുടെ പോസ്റ്റിൽ കൊണ്ട് ഇരുത്തി വെള്ളം ഒക്കെ മുഖത്തൊഴിച്ചു കവിളിൽ രണ്ട് മൂന്നു തവണ തട്ടി എന്നെ സോബോധത്തിലേക്ക് കൊണ്ട് വന്നു.
“… ആദി… എന്താടാ മൈരേ കാണിക്കുന്നേ 😡…” കാർത്തി ചൂടായി
“… എടാ പെട്ടെന്ന് …” വാക്കുകൾ കിട്ടാതെ ഞാൻ പരതി.
“…അതൊക്കെ വിട് അവന്റെ മൂവ് ഒക്കെ മനസ്സിലയില്ലേ…” കാർത്തിയുടെ ചോദ്യത്തിന് ഞാൻ അതേയെന്നു മൂളി.
“…ഇനി എന്താ ചെയ്യേണ്ടത് എന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ…” കാർത്തിയുടെ ആ ചോദ്യത്തിന് ഞാൻ ചെറുതായി പുഞ്ചിരിച്ചു.
സെക്കന്റ് റൗണ്ടിന്റെ ബെൽ മുഴങ്ങി. ഞാൻ പാളി ചാരുവിനെ നോക്കി അവളുടെ കണ്ണിൽ എന്തോ ആവലാതി ഞാൻ കണ്ടു കൂടെയുള്ള നായിന്റെമോന്റെ മുഖത്ത് പുച്ഛവും.
ഫൈറ്റ് തുടങ്ങി. അവന്റെ ഓരോ പഞ്ചിൽ നിന്നും ഒഴിഞ്ഞുമാറി ഞാൻ എന്റെ ആദ്യ പഞ്ച് അവന്റെ മുഖത്തു കൊടുത്തു. അത്രയും നേരം കൂകിവിളിച്ച ഗാലറി ഒരു നിമിഷം നിശബ്ദമായി. എനിക്ക് ആ നിശബ്ദത വല്ലാതെ ഇഷ്ട്ടപ്പെട്ടു. പിന്നെ അവന്റെ മിക്ക പഞ്ചും ബ്ലോക്ക് ചെയ്ത് ഞാൻ എന്റെ ആക്ഷനിലേക്ക് കടന്നു. സെക്കന്റ് റൗണ്ട് തീർന്നപ്പോൾ എന്നേക്കാൾ രണ്ട് പോയിന്റിനും മുമ്പിൽ ആയിരുന്നു എതിരാളി. ചാരുവിനെ നോക്കിയപ്പോ അവൾ എന്റെ പുറത്ത് നിന്നും കണ്ണെടുക്കുന്നില്ല. അരുൺ അവളുടെ കൈയിൽ പിടിച്ചോണ്ട് ആണ് ഇരിക്കുന്നെ. എനിക്ക് അത് കണ്ടപ്പോ നല്ല ദേഷ്യം വന്നു.
മൂന്നാം റൗണ്ട് തുടങ്ങി. എന്റെ പഞ്ച് എല്ലാം അവൻ ഒഴിഞ്ഞുമാറി ഗാലറി നോക്കി അവന്റെ പട്ടിഷോ. ഇതിനെക്കാൾ എന്നെ പ്രാന്ത് പിടിപ്പിച്ചത് ഗാലറിയിൽ ഇരുന്ന അരുണിന്റെ കളിയാക്കി ചിരിയാണ്. വീണ്ടും അത് തന്നെ സംഭവിച്ചു എന്റെ പഞ്ച് എല്ലാം അവൻ ഒഴിഞ്ഞുമാറി കൂട്ടത്തിൽ എനിക്ക് 2 പഞ്ച് കിട്ടി ഗാലറി ആർത്തിരമ്പി. ഇപ്പൊ point നിലയിൽ അവനാണ് മുന്നിൽ. സമയം കളയാതെ അവൻ അടുത്ത അറ്റാക്കിന് മുതിർന്നു. പക്ഷെ ഇത്തവണ അവന്റെ മൂവ് മുൻകൂട്ടി മനസ്സിലാക്കി ഒഴിഞ്ഞു മാറി നിമിഷനേരം കൊണ്ട് ഫുൾ പവർ എടുത്ത് മുഖം നോക്കി പഞ്ച് കൊടുത്തു. അവൻ നിലത്തേക്ക് പതിച്ചു. എന്റെ ദേഷ്യം അതുകൊണ്ട് തീർന്നില്ല. ഓടി അവന്റെ അടുത്തേക്ക് മുട്ടുകാലിൽ ഇരുന്നു അരുണിനെയും ചാരുവിന്റെയും മുഖത്തേക്ക് നോക്കി എതിരാളിയുടെ മുഖത്ത് ആഞ്ഞു ആഞ്ഞു നിർത്താതെ ഇടിക്കാൻ തുടങ്ങി. ഓരോ ഇടിയിലും എന്റെ കണ്ണുകൾ അരുണിന്റെയും ചരുവിന്റെയും മുഖത്ത് നിന്നും വ്യതിചലിച്ചില്ല. എന്റെ കണ്ണിൽ കത്തുന്ന കോപം കണ്ട് അരുണിന്റെ തൊണ്ട കുഴി നടുങ്ങി ചരുവിന്റെ കൈയിൽ നിന്നും ഒരു വിറയലോടെ അവൻ കൈ പിൻവലിച്ചു. റഫറിയും കാർത്തിയും ഓടിവന്നു എന്നെ പിടിച്ചു മാറ്റി. എന്റെ ഈ പ്രവർത്തി കണ്ട് അവിടെ കൂടി നിന്ന എല്ലാവരും പേടിയോടെ എന്നെ നോക്കി.കാർത്തി എന്നെ പിടിച്ചുമാറ്റി റിങ്ങിന്റെ ഒരു മൂലയിലേക്ക് കൊണ്ടുപോയി. എന്റെ ദേഷ്യം അടങ്ങിയില്ല. എതിരാളി നോക്കോട്ട് ആയി.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്