“… അത്…അത്… ബെൽ ഈ റൂമിൽ നിന്നും കേട്ടപോലെ തോന്നി…”
“…ഈ ഇടയായിട്ട് നിന്റെ തോന്നൽ ഇച്ചിരി കൂടുന്നുണ്ട്…” ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ തറപ്പിച്ചു നോക്കി.
“…നിങ്ങൾ ഇവിടെ എന്ത് ചെയ്യാ…” സംശയത്തോടെ ചാരു ഞങ്ങളെ നോക്കി.
“… ഞങ്ങൾ ചില പ്ലാൻ ഇടുവായിരുന്നു…”
“… പ്ലാനോ… എന്ത് പ്ലാൻ…”
“… ചേച്ചി ആ വാതിൽ അടച്ചിട്ടു വാ പറയാം…” ചാരു വാതിൽ അടച്ചു ഞാൻ കിടക്കുന്നതിന്റെയും ഗായു ഇരിക്കുന്നതിന്റെയും ഇടക്ക് കയറി ഇരുന്നു.
“…ഹാ അപ്പുറത്തോട്ട് എന്തോരം സ്ഥലം കിടക്കുന്നു. പിന്നെ എന്തിനാ ഇതിന്റെ ഇടക്ക് വന്ന് ഇരിക്കണേ…” ഞാൻ പറഞ്ഞതിന് അവൾ പട്ടി വിലപോലും തന്നില്ല.
“…രാത്രി നമ്മൾ ബിയർ എടുക്കാം എന്ന് പ്ലാൻ ചെയ്തേക്ക ചേച്ചിക്ക് വേണോ…” അത് കേട്ടതും ചാരു എന്നെ നോക്കി
“…നീ എന്തിനാ എന്നെ നോക്കുന്നെ നിനക്ക് ഇഷ്ട്ടം ഉള്ളത് ചെയ്തോ…”
“…എന്നാ എനിക്കും വേണം…”
“… അപ്പൊ സെറ്റ്. വൈകിട്ട് സിനിമക്ക് പോവുന്നു ബിയർ എടുക്കുന്നു നമ്മൾ പൊളിക്കുന്നു…”
വല്യ പ്ലാൻ ഒക്കെയായി ഞങ്ങൾ വൈകിട്ട് സിനിമ കാണാൻ പോയി. ഒരു കോമഡി ത്രില്ലെർ പടം ആയിരുന്നു അത്. മാമൻ, മാമി, ഗായു, ചാരു, ഞാൻ ആ ഒരു ഓർഡറിൽ ആണ് ഇരുന്നത്. എന്റെ അടുത്ത് ഒരു പെങ്കൊച്ചും. പടം തുടങ്ങി അത്യാവശ്യം കോമഡിയും കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ എനിക്ക് അങ്ങോട്ട് എൻജോയ് ചെയ്യാൻ പറ്റിയില്ല. ഇന്റർവെൽ കഴിഞ്ഞ് പോപ്‌കോൺ വാങ്ങി വന്നപ്പോ സീറ്റ് ഒന്ന് ചേഞ്ച് ആയി ഞാൻ ഗായുവിന്റെയും ചരുവിന്റെയും ഇടക്ക് ആയി. പിന്നെ പറയണ്ടല്ലോ ഓരോ സീനും എൻജോയ് ചെയ്തു. കൂടെ ഗായുവും ഓരോ തഗ് പറയും. അടുത്തത് എന്താ നടക്കാൻ പോവുന്നത് എന്ന് ഞാനും ഗായുവും ചർച്ച ചെയ്യും ആകെ ഒരു മേളം ആയിരുന്നു. സിനിമ കണ്ട് ഇറങ്ങിയപ്പോഴും ഞാനും ഗായുവും പടത്തിന്റെ ചർച്ചയിൽ തന്നായിരുന്നു. ചാരു ഇതിലൊന്നും പങ്ക് ചേർന്നില്ല. രാത്രിയിലത്തെ ഫുഡ് കഴിക്കാനായി അടുത്തുള്ള KFC കയറി.

Pls , Brother pettannu adutha part edu…oro secondum Nokkiyirippanu..
ഹായ് ബ്രോ
Bro next episode enne kaaanuvo?
Hallo bro. നെക്സ്റ്റ് പാർട്ട് എപ്പഴാ ഇടുന്നത് ബാക്കി വായിക്കാൻ ആണ് അവർ തമ്മിൽ ഒന്നിച്ചൊ എന്ന് അറിയാൻ ഒരു സമധാനം പോലും ഇല്ല wait ചെയ്യിപ്പിക്കല്ലെ bro❤️❤️❤️❤️❤️❤️❤️❤️
Hallo bro. നെക്സ്റ്റ് പാർട്ട് എപ്പഴാ ഇടുന്നത് ബാക്കി വായിക്കാൻ ആണ് അവർ തമ്മിൽ ഒന്നിച്ചൊ എന്ന് അറിയാൻ ഒരു സമധാനം പോലും ഇല്ല wait ചെയ്യിപ്പിക്കല്ലെ bro❤️❤️❤️❤️❤️❤️❤️❤️
അരുണിൻ്റെ മനസ്സിൽ ഉള്ളതും അവൻ ആദിയോട് പറഞ്ഞതും ഒക്കെ അവള് കൂടി അറിയണം. അവൻ പറഞ്ഞിട്ട് കേൾക്കാതെ അവനെ ഫ്രണ്ട് ആയി കൂടെ നടന്നതിനുള്ളത് അവൾക്ക് കിട്ടണം.. അവളുടെ കൂടെ വന്ന് അവൻ്റെ പെങ്ങളെ വരെ മോശമായി കണ്ടതും അവർ അറിയണം..
എന്ത് കൊണ്ടാണ് അവൻ ആദ്യം മുതൽ അരുണിനോട് വെറുപ്പ് കാണിച്ചത് എന്നും അവൻ്റെ മനസ്സിലിരുപ്പ് എന്തായിരുന്നു എന്നും ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ദിയയും കാർത്തിയും ഒന്ന് വിചാരിച്ചാൽ മതി..
അവസാനം പരസ്പരം മനസ്സിലാക്കി ഒന്നിച്ച് വരാനും അരുണിന് വേണ്ട രീതിയിൽ ജീവിതത്തിൽ മറക്കാത്ത പോലെ മാനസികമായി കൂടി ഒരു പണി കൂടെ കൊടുത്തിട്ട് നിർത്തിയാൽ മതി..