“… ഉവ്വ് ഉവ്വേ. എന്റെ മോൾക്ക് അവിടെ സന്തോഷം അല്ലെ…”
“… അതേ അമ്മുമ്മേ സന്തോഷമാ…” എന്നാൽ അത് പറയുമ്പോൾ അവളുടെ മുഖത്ത് അത്ര സന്തോഷം ഇല്ലായിരുന്നു. അത് അമ്മുമ്മക്ക് മനസിലായെന്ന് തോന്നുന്നു.
“…ഒരുപാട് ദൂരം യാത്ര ചെയ്തത് അല്ലെ പോയി ഡ്രസ്സ് ഒക്കെ മാറി വാ. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…” ചരുവിന്റെ അമ്മ ഞങ്ങളെ പുറത്തേക്ക് കൂട്ടികൊണ്ട് പോവാൻ ഒരുങ്ങി.
“…ആദി എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്…” അമ്മുമ്മ പറഞ്ഞു.
പുറത്തേക്ക് ഇറങ്ങാൻ നിന്ന ഞങ്ങൾ എല്ലാരും തിരിഞ്ഞ് അമ്മുമ്മയെ നോക്കി. ചാരുവും അവളുടെ അമ്മയും റൂമിന് പുറത്തേക്ക് പോയി. ഞാൻ അമ്മുമ്മയുടെ അടുത്തേക്ക് ഇരുന്നു.
“… എന്താ അമ്മുമ്മേ പറയാൻ ഉണ്ടെന്ന് പറഞ്ഞെ…”
“…മോൻ എന്നോട് ക്ഷമിക്കണം. എന്റെ കുട്ടിയുടെ സന്തോഷം മാത്രമേ നോക്കിയോളു നിനക്ക് ഈ കല്യാണത്തിന് ഇഷ്ടമാണോ എന്ന് നോക്കാതെയാ ഇത് നടത്തിയെ…” അമ്മുമ്മ ഇത് എന്തൊക്കെയാ പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.
“…നിനക്ക് അറിയാലോ എനിക്ക് ഇവിടെ ഉള്ള ഏക കൂട്ട് ചാരുവാ. എന്റെ എല്ലാ കാര്യങ്ങളും നോക്കി എന്നോട് എപ്പോഴും കളിച്ചും ചിരിച്ചും കൊഞ്ചി കുഴഞ്ഞും എന്റെ കൂടെ തന്നെ അവൾ കാണും. എഴുനേൽക്കാൻ വല്ലാതെ ഈ കട്ടിലിൽ കിടക്കുന്ന എനിക്ക് ഈ ജനൽ വഴി കാണുന്ന കാഴ്ചകളിലൂടെയും ചാരുവിന്റെ വാക്കുകളിലൂടെയും ആണ് പുറംലോകം ഞാൻ കാണുന്നത്…” അമ്മുമ്മ ഒന്ന് നെടുവീർപ്പ് ഇട്ട് വീണ്ടും പറഞ്ഞു തുടങ്ങി.

Pls , Brother pettannu adutha part edu…oro secondum Nokkiyirippanu..
ഹായ് ബ്രോ
Bro next episode enne kaaanuvo?
Hallo bro. നെക്സ്റ്റ് പാർട്ട് എപ്പഴാ ഇടുന്നത് ബാക്കി വായിക്കാൻ ആണ് അവർ തമ്മിൽ ഒന്നിച്ചൊ എന്ന് അറിയാൻ ഒരു സമധാനം പോലും ഇല്ല wait ചെയ്യിപ്പിക്കല്ലെ bro❤️❤️❤️❤️❤️❤️❤️❤️
Hallo bro. നെക്സ്റ്റ് പാർട്ട് എപ്പഴാ ഇടുന്നത് ബാക്കി വായിക്കാൻ ആണ് അവർ തമ്മിൽ ഒന്നിച്ചൊ എന്ന് അറിയാൻ ഒരു സമധാനം പോലും ഇല്ല wait ചെയ്യിപ്പിക്കല്ലെ bro❤️❤️❤️❤️❤️❤️❤️❤️
അരുണിൻ്റെ മനസ്സിൽ ഉള്ളതും അവൻ ആദിയോട് പറഞ്ഞതും ഒക്കെ അവള് കൂടി അറിയണം. അവൻ പറഞ്ഞിട്ട് കേൾക്കാതെ അവനെ ഫ്രണ്ട് ആയി കൂടെ നടന്നതിനുള്ളത് അവൾക്ക് കിട്ടണം.. അവളുടെ കൂടെ വന്ന് അവൻ്റെ പെങ്ങളെ വരെ മോശമായി കണ്ടതും അവർ അറിയണം..
എന്ത് കൊണ്ടാണ് അവൻ ആദ്യം മുതൽ അരുണിനോട് വെറുപ്പ് കാണിച്ചത് എന്നും അവൻ്റെ മനസ്സിലിരുപ്പ് എന്തായിരുന്നു എന്നും ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ദിയയും കാർത്തിയും ഒന്ന് വിചാരിച്ചാൽ മതി..
അവസാനം പരസ്പരം മനസ്സിലാക്കി ഒന്നിച്ച് വരാനും അരുണിന് വേണ്ട രീതിയിൽ ജീവിതത്തിൽ മറക്കാത്ത പോലെ മാനസികമായി കൂടി ഒരു പണി കൂടെ കൊടുത്തിട്ട് നിർത്തിയാൽ മതി..