അവന്റെ അമ്മ വേറൊരു സ്കൂളിലെ ടീച്ചറാണ്. അതുകൊണ്ടാണ് അവനിവിടെ വിലസി നടക്കുന്നത്. അച്ഛനാണെങ്കിൽ ഗൾഫിലും.
“ടാ നിന്റച്ഛൻ ഗൾഫിൽ നിന്ന് മാസംതോറും അയക്കുന്ന പണം നിനക്ക് ഇഷ്ടം പോലെ ചിലവഴിക്കാമല്ലോ, എനിക്കങ്ങിനെയാണോ…ഹും…ഒരു ബുക്ക് മേടിക്കണമെങ്കിൽ ചെറിയമ്മയോട് ഇരക്കണം”.
എന്റെ വിഷമം പറഞ്ഞപ്പോന്റ അവൻ കുറച്ച് നേരത്തിനു ശേഷം പറഞ്ഞു. “ടാ ഞാൻ പുറത്തൊന്നും പോയല്ല ട്യൂഷൻ പഠിക്കുന്നത്, എന്റമ്മ തന്നെയാ എനിക്ക് ട്യൂഷൻ തരുന്നത്, വേണമെങ്കിൽ നീയും കൂടിക്കോ…”
“അത് വേണോടാ, നിങ്ങൾക്കതൊരു ബുദ്ധിമുട്ടാവില്ലേ?” ഞാൻ കുറച്ച് പരുങ്ങലിലോടെ ചോദിച്ചു.
“ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല, അമ്മയോട് ഞാൻ നിന്നെപ്പറ്റി പറയാറുണ്ട്. ഇടയ്ക്ക് നിന്നേം കൂട്ടിചെല്ലാൻ പറയും. എത്ര തവണ വിളിച്ചിരിക്കുന്നു. നീ വരാഞ്ഞിട്ടല്ലേ?…ഇന്നെന്റൊപ്പം വന്നോളണം, കേട്ടല്ലോ, ഇല്ലേൽ എന്റെ തനി സ്വഭാവം നീ അറിയും…” അതു പറഞ്ഞിട്ട് അവൻ ചിരിച്ചു. എനിക്കവനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി.
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഞങ്ങൾ രണ്ടുപേരും കൂടി സന്ദീപിന്റെ വീട്ടിലേക്ക് വിട്ടു. സ്കൂളിൽ നിന്ന് ഒരു കിലോമീറ്ററോളം നടന്നാലെ അവന്റെ വീടെത്തുകയുള്ളൂ. വഴിനീളെ ബഡായിയും വരാൻ പോകുന്ന പരീക്ഷയുടെ കാര്യങ്ങളൊക്കെപ്പറഞ്ഞ് ഞങ്ങൾ സന്ദീപിന്റെ വീട്ടിലെത്തി. റോഡിൽ നിന്നും കുറച്ച് ഉള്ളിലായിട്ടായിരുന്നു വീട്. പഴയ ഒരു നാലുകെട്ടിന്റെ രീതിയിൽ പണിഞ്ഞിരിക്കുന്ന ഒരു രണ്ടുനില വീട്. മുൻപിൽ ഒരു തുളസിത്തറ. ആകെക്കൂടി നല്ല ഐശ്യര്യം തോന്നി ആ വീട് കണ്ടപ്പോൾ. അടുത്തെങ്ങും വേറെ വീടുകൾ കണ്ടില്ല.
“ടാ സന്ദീപേ, ഇവിടെ അടുത്തെങ്ങും ഒരു വീടു കാണുന്നില്ലല്ലോടാ…”
“ഓ…കുറച്ചു മാറി ഞങ്ങളുടെ വകയിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിക്കുന്നുണ്ട്. ഞാൻ കളിക്കാൻ പോകുന്നത് തന്നെ ദൂരെയാണെടാ…നീ അകത്തേക്ക് വാ…”
ചുറ്റും കണ്ണോടിച്ചു കൊണ്ട് ആ വലിയവീട്ടിലേക്ക് ഞാൻ കയറി.
“അമ്മേ…ദേ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്യേ?…” സന്ദീപ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
അപ്പോൾ അകത്തു നിന്നും അവന്റെ അമ്മ ഇറങ്ങി വന്നു. ഞാൻ നോക്കി നിന്നു പോയി. പാർവ്വതി!!…ഒരിക്കൽ അവൻ പറഞ്ഞ പേര് ഞാൻ ഓർത്തെടുത്തു. ഇൌശ്വരാ കാണാൻ എന്തു ഭംഗി. ..
Onn vegam idumo next part…. request…
സ്റ്റോറി പൊളിച്ച്