മണിക്കുട്ടി
Manikutty bY Manikutty
ഇവിടമാണു ഭൂമിയിലെ സ്വർഗ്ഗമെന്നു ഞാൻ ഒരിക്കൽ വിശ്വസിച്ചിരുന്നു. ഇവിടത്തെ പുരുഷന്മാരും സ്ത്രീകളുമാണ് ഭൂമിയിലെ ഏറ്റവും സുന്ദരന്മാരും സുന്ദരികളും എന്നുവരെ ഞാൻ കരുതിയിരുന്നു. അവരുടെ തമാശുകളാണു ശരിക്കുള്ളത്, അവർ സംസാരിക്കുന്നതാണു നല്ല ഭാഷ.ബാല്യത്തിന്റെ അപകമനസ്സ് എന്നു വച്ചോളൂ.ചങ്ങനാശേരി ബസ് സ്റ്റൻറിൽ നിന്നിറങ്ങി ഇറക്കവും കഴിഞ്ഞു തിരുമംഗലം അമ്പലം നിൽക്കുന്നതു് വലിയൊരു കുന്നിന്റെ നെറുകയിലാണു്. കിഴക്കേ നടയല്ലാതെ മൂന്നു നടയിലും നിന്നു് കുത്തന്നെ ഇറക്കമാണ്. കിഴക്കേ നടയിൽ നിന്നിറങ്ങാൻ ന്യൂറോളം വരുന്ന പടികൾ താഴെ മൈതാനത്തേയ്ക്കു. പടിഞ്ഞാറെ നടയിലെ ഇറക്കത്തിലാണ് ഗോപുവിന്റെ കുടുംബം താമസിച്ചിരുന്ന വാടകവീടു. ‘ശിവമയ’ത്തിന്റെ വീട്ടിൽനിന്നു പാലു വാങ്ങാൻ തെക്കേ നടയിലുള്ള ഇറക്കത്തിലെ ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ താഴെവീഴുമോ എന്നു ഭയം. അത്ര കുത്തന്നെയാണു് ഇറക്കം. നടയിൽനിന്നു നോക്കിയാൽ അങ്ങു ദൂരെയുള്ള തെങ്ങുകളുടെ മണ്ടകൾ മുകളിലെ റോഡ് നിരപ്പിലെന്നപോലെ തോന്നും. ഞാൻ കൊച്ചുന്നാളിൽ ഇതൊക്കെക്കണ്ടു ഭയന്നു് ഗോപുവിന്റെ കൈപിടിക്കുമ്പോൾ ഗോപു ആർത്തുചിരിക്കും.
ഈ ഭയമൊക്കെയുണ്ടെങ്കിലും, ഗോപുവും അവന്റെ രണ്ടു പെങ്ങമ്മാരും അമ്മയും അച്ഛനും ഉള്ള ആ കൊച്ചു വാടകവീടും തിരുമംഗലം പരിസരവും എന്നെസ്സംബന്ധിച്ചു പറഞ്ഞാൽ സ്വർഗ്ഗം തന്നെയായിരുന്നു. ഗോപുവിന്റെ മൂത്ത പെങ്ങൾ സുഭദ്രയായിരുന്നു എന്റെ ബാല്യത്തിലെ സ്ത്രീസൗന്ദര്യ സങ്കൽപ്പം. എന്റെ വീടിനേക്കാൾ ഞാൻ സ്നേഹിച്ചിരുന്നതു് ആ വീടിനെയാണ്. വല്ലപ്പോഴും സ്കൂൾ വെക്കേഷന് അവിടെപ്പോയി താമസിക്കാൻ കിട്ടുന്ന അവസരത്തിനായി ഞാൻ കൊല്ലം മുഴുവൻ കാത്തിരിക്കുമായിരുന്നു.
ഗോപുവുമായി കാർത്തികേയന്റെ കൂൾ ബാറിലേയ്ക്കു നടക്കുമ്പോൾ ഞാൻ ഇതെല്ലാം ഓർത്തു. ‘എട്രാ, പണ്ടു നീയും ഞാനും ഓടിക്കളിച്ച സ്ഥലം ഓർമ്മയുണ്ടോ? മൈക്രോവേവ് സ്റ്റേഷൻ ചൂണ്ടിക്കാട്ടി ഗോപു ചോദിച്ചു.
കോപ്പി അടിക്കാണ്ട് സ്വന്തമായിട്ട് വല്ലതും എഴുതാന്‍ നോക്ക്….
Age old classic
ഇങ്ങനെ ആകെ മിക്സ് ആയി എഴുതിയാൽ കണ്ടു പിടിക്കില്ലന്ന് കരുതിയോ
ഇത് പ്രേം നസീർ എന്ന ഒരാൾ എഴുതിയ കാക്കൻ പോയ കഥ എന്ന നോവലിലെ ഭാഗങ്ങൾ ആണല്ലോ ?
ആശയ ദാരിദ്യം ആണോ . സ്വന്തം സൃഷ്ടി എഴുതി കയിവ് തെളിയിക്കൂ പ്ലീസ്