“ഉവ്വ്, അന്നിതൊരു ഒഴിഞ്ഞ പറമ്പല്ലായിരുന്നോ? ലതികച്ചേച്ചിയ്ക്കുവേണ്ടി ചമ്പകത്തിന്റെ കമ്പു മുറിച്ചെടുത്തത് ഇവിടന്നല്ലായിരുന്നോ?”
കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ എതിരെ ഒരാൾ വന്നു ഗോപുവിനോടു കുശലം പറഞ്ഞു. അമ്പതിനടുത്തു പ്രായം വരും. ഒരു മാതിരി ഇരുനിറം. നല്ല പൊക്കമുള്ള മെലിഞ്ഞ ശരീരം. നീണ്ട മുടി തലയിൽ കെട്ടിവച്ചിട്ടുണ്ടു. അവിടവിടെ നരച്ച നീണ്ട താടി മുഖത്തിന്റെ അഭംഗിക്കു ആക്കം കൂട്ടി വല്ലാത്ത ഒരു രൂപം. ഷർട്ടില്ല. കഴുത്തിൽ വലിയ രുദ്രാക്ഷമാലി തൂങ്ങിക്കിടക്കുന്നു. ഭുജത്തിൽ ചുവന്ന ചരടു കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി. ഏതോ ദിവ്യനാണെന്നു തോന്നി. ഇത്തരക്കാർക്കു ഗോപൂവുമായി എങ്ങനെ അടുപ്പം?
“എടാ, ഇതാണു കൈമളുപേട്ടൻ; പ്രഭാകരക്കെമൾ എന്നാ പേര്…ചേട്ടാ, ഇതെന്റെ കസിൻ പ്രേമൻ’ “സോമാ, ഒരു കാര്യം ഞാൻ വേഗം പറയാം.” അദ്ദേഹം പറഞ്ഞു, “കണ്ണിൽക്കണ്ട മൂർത്തികളെയൊക്കെ ആരാധിക്കുന്നതാ നമ്മുടെയൊക്കെ അധഃപതനത്തിനു കാരണം, പരബ്രഹ്മത്തിനെയേ വണങ്ങാവൂ. ‘ഗുരു സാക്ഷാൽ പരബ്രഹ്മം’ എന്നു കേട്ടിട്ടില്ലേ?
“സിനിമാപ്പാട്ടിൽ കേട്ടിട്ടുണ്ട്.ഖി ഖി ഖി.ചേട്ടന്നു പേരു തെറ്റി പ്രേമൻ എന്നാ ഇവന്റെ പേരു സോമനല്ല” ഗോപു.
“ആട്ടെ..പ്രമാ, എന്താ അതിന്റെ അർത്ഥം എന്തെന്നറിയാമോ? “ഗുരുവാണു ശരിക്കും പരബ്രഹ്മം എന്നല്ലേ?”
“അല്ല, പരബ്രഹ്മമാണു യഥാർത്ഥ ഗുരു പ്രേമനെ കണ്ടപ്പഴേ എനിക്കു തോന്നി, ദൈവിക വിഷയത്തിൽ താൽപ്പര്യമുള്ള ആളാണെന്നു; ഗോപുവിനെപ്പോലെ” അദ്ദേഹം ഗോപുവിന്റെ ചുമലിൽ ഒന്നു തട്ടി. ഞാൻ ഗോപുവിനെ ഒന്നു നോക്കി. “എനിക്കു ചില മുഖലക്ഷണങ്ങളൊക്കെ അറിയാം; സാമുദ്രിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.” അദ്ദേഹം കണ്ണുകൾ മേൽപ്പോട്ടാക്കി. അർദ്ധനിമീലിതങ്ങളായ ആ നയനങ്ങളിൽ ഒരു
ആദ്ധ്യാത്മിക പ്രകാശം പരന്നുവെന്നു തോന്നി.
കോപ്പി അടിക്കാണ്ട് സ്വന്തമായിട്ട് വല്ലതും എഴുതാന്‍ നോക്ക്….
Age old classic
ഇങ്ങനെ ആകെ മിക്സ് ആയി എഴുതിയാൽ കണ്ടു പിടിക്കില്ലന്ന് കരുതിയോ
ഇത് പ്രേം നസീർ എന്ന ഒരാൾ എഴുതിയ കാക്കൻ പോയ കഥ എന്ന നോവലിലെ ഭാഗങ്ങൾ ആണല്ലോ ?
ആശയ ദാരിദ്യം ആണോ . സ്വന്തം സൃഷ്ടി എഴുതി കയിവ് തെളിയിക്കൂ പ്ലീസ്