ഈ മൈരന്റെ കൈകൾ പുറകിലേക്ക് പിടിച്ചു വിലങ്ങിട്…
വിലങ്ങുമായി വന്നയാൾ റോയിയുടെ കൈയിൽ പിടിച്ച നിമിഷം കരണ്ടടിച്ചു തെറിക്കുന്നപോലെ വാതിലും കടന്ന് തിണ്ണയിലേക്ക് പോയി വീണു…
എന്താണ് സംഭവിച്ചത് എന്ന് മനസിലാകും മുൻപ് തന്റെ കിഴു വയറ്റിൽ ഭാരമുള്ളത് എന്തോ വന്ന് ശക്തിയായി ഇടിച്ചത് ദിവകരൻ അറിഞ്ഞു…
ഹാവ് ഹ്.. എന്നൊരു ശബ്ദം അയാളിൽ നിന്നും പുറത്തേക്ക് വന്നു.. വയറും പോത്തികൊണ്ട് ഇരുന്നു പോയ അയാളുടെ കൈകൾ പുറകിലേക്ക് പിടിച്ച് തറയിൽ കിടന്ന വിലങ്ങെടുത്ത് അതിനുള്ളിൽ ആക്കി…
നിമിഷങ്ങൾക്കുള്ളിൽ നടന്നത് എന്താണന്നു മനസിലാകും മുൻപ് വിലങ്ങിനിട വഴി തന്റെ തോർത്ത് കയറ്റി ജനൽ കമ്പിയിലേക്ക് മുറുക്കി കെട്ടി…
പോലീസ്കാർ രണ്ടു പേർ ഓടിവന്ന് ഡാ സാറിനെ വിട്.. ” എന്ന് പറഞ്ഞതല്ലാതെ അവനോട് അടുക്കാൻ തയ്യാറായില്ല…. പോലീസുകാർ കാൺങ്കെ ദിവാകരന്റെ വയറിന് രണ്ടു തൊഴിയും കൂടി കൊടുത്തു അവൻ…
എന്നിട്ട് അവൻ പോലീസുകാരെ നോക്കി അലറി..” ഈ നിൽക്കുന്നവർ എന്റെ ജീവനും ജീവിതവുമാണ് ഇവരെ നോവിക്കുന്നവന്റെ പണ്ടം ഞാൻ ചവിട്ടി പൊട്ടിക്കും ഏത് പോലീസ് ആയാലും… ” ദിവാകരന്റെ വയറ്റത്ത് ഒരു ചവിട്ടും കൂടി കൊടുത്തു കൊണ്ടാണ് റോയി അത് പറഞ്ഞത്…
അവന്റെ മുഖഭാവം കണ്ട പോലീസുകാർ ഭയപ്പാടോടെ പറഞ്ഞു.
എടാ.. നീ സാറിനെ അഴിച്ചു വിട്.. ഇല്ലങ്കിൽ വലിയ പ്രശ്നമാകും.. എസ് ഐ യെ കെട്ടിയിട്ടു എന്നറിഞ്ഞാൽ ഈ വീട് പോലീസ് വളയും.. ഒന്നോ രണ്ടോ പേരോടെ നിനക്ക് പിടിച്ചു നിൽക്കാൻ പറ്റൂ…
ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല.. സാറിനെ ഞങ്ങൾ കൊണ്ടു പോയി ക്കൊളാം…
“വളയട്ടെ.. ഞാൻ നോക്കിക്കോളാം ഇപ്പോൾ സാറന്മാർ ചെല്ല്.. ചെന്ന് വളയേണ്ടവരെ ഒക്കെ അറിയിക്ക്…”
അവൻ പോലീസുകാരെ രണ്ടു പേരെയും പുറത്താക്കി ദിവകാരനെ കെട്ടിയിട്ട മുറി പുറത്തുനിന്നും പൂട്ടി..
ദോഭനയോടും കുട്ടികളോടും അടുക്കളയിൽ പോയി ഇരുന്നോ എന്ന് പറഞ്ഞിട്ട് ഒരു ഷർട്ടും എടുത്ത് ഇട്ടുകൊണ്ട് മിന്നൽപോലെ വെളിയിലേക്ക് പോയി…
പോകുന്ന പൊക്കിൽ പോലീസ് ജീപ്പിനുള്ളിലേക്ക് കൈയിട്ട് ജീപ്പിന്റെ ചാവി കൈയിൽ എടുത്തു…
Super
ലോഹിതൻ കലക്കി ?❤️
ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ…
Waiting for the next part….
ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???
ഒറ്റവാക്ക് സൂപ്പർ
കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു