മഞ്ജിമാഞ്ജിതം 2 [കബനീനാഥ്] 872

മഞ്ജിമ പടികളിറങ്ങി…

“” പോയി വരാം അച്ഛച്ഛാ…”

നന്ദു വിദ്യാധരന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് തിരിഞ്ഞു……

വാതിൽക്കലേക്ക് വന്ന സുഭാഷിണിയെ നോക്കി നന്ദുവും സച്ചുവും കൈ വീശി…

കാറിലേക്ക് കയറാൻ പരുങ്ങി നിൽക്കുന്നതു, കണ്ട കുമാരിയെ സച്ചു വലിച്ച് പിന്നിലേക്ക് കയറ്റി…

“ കുറച്ചു ഞാനോടിക്കാം ശ്രീധരേട്ടാ… “

അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…

ശ്രീധരൻ കോ- ഡ്രൈവർ സീറ്റിലേക്ക് കയറി..

മഞ്ജിമ കയറിയതിനു പിന്നാലെ കുമാരി കയറി……

മറുവശത്ത് അഞ്ജിതയെ തള്ളിക്കയറ്റി നന്ദുവും പിന്നാലെ കയറി ഡോറടച്ചു…

“” പോകാം… ….”

സീറ്റ് ബൽറ്റിട്ട് സച്ചു തിരിഞ്ഞു ചോദിച്ചു…

“പോകാം… “

മഞ്ജിമ മറുപടി പറഞ്ഞു……

നാലു പേർ അല്പം ബുദ്ധിമുട്ടിയാണ് പിൻസീറ്റിലിരുന്നത്….

കാർ മുറ്റത്തു നിന്നും റോഡിലേക്കിറങ്ങി…

ഡ്രൈവിംഗ് സച്ചുവിന് വലിയ ഇഷ്ടമാണ്. എന്നു കരുതി അവൻ ഒരാൾ കൂടെയില്ലെങ്കിൽ വണ്ടിയോടിക്കാനും മിനക്കെടില്ല……

ഇടപ്പള്ളിയിലെ ഷോപ്പിൽ നിന്ന് അമ്മയേയും മേമയേയും കൂട്ടി വരാറുള്ളത് കൂടുതലും സച്ചുവാണ്.

വീട്ടിലെ ജോലികളിൽ കുമാരിയെ സഹായിക്കുവാനായി അഞ്ജിതയും മഞ്ജിമയും ഒന്നിടവിട്ട ദിവസങ്ങളിൽ നേരത്തെ വരാറുണ്ട്……

കുട്ടികളുടെ വസ്ത്രങ്ങൾ കഴുകാനും അയൺ ചെയ്യാനുമൊക്കെ ആരും പറയാതെ തന്നെ ഇരുവരും ഉണ്ടാക്കിയെടുത്തു പോയ ഒരു ഉടമ്പടിയാണ്..

വഴി നീളെ ട്രാഫിക്കായിരുന്നു…

“”നിനക്കെന്താ വണ്ടി ഓടിച്ചാൽ……….?””

മഞ്ജിമ അഞ്ജിതയ്ക്കരികിലിരുന്ന നന്ദുവിനെ നോക്കി……

“ ഈ നശിച്ച ട്രാഫിക്ക്……. എനിക്ക് പെട്ടെന്ന് ദേഷ്യം വരും… “

നന്ദു പുറത്തേക്ക് നോക്കി പറഞ്ഞു……

“” അതിനൊക്കെ ക്ഷമ വേണം… അതിനൊക്കെ എന്റെ സച്ചൂട്ടൻ………. “

മഞ്ജിമ കയ്യെത്തിച്ച് മുന്നിലിരുന്ന സച്ചുവിന്റെ മുടിയിലൊന്നു തഴുകി…

“” സത്യത്തിൽ നിങ്ങൾക്ക് മക്കളെ മാറിപ്പോയതാണോ………?””

ശ്രീധരന് ഒരു ചിരിയുടെ അകമ്പടിയോടെ ചോദിക്കാതിരിക്കാനായില്ല…

“” അങ്ങനെയും പറയാം … അല്ലേടീ………. “

മഞ്ജിമയോട് പറഞ്ഞിട്ട് അഞ്ജിത ഇടതു കൈ കൊണ്ട് നന്ദുവിനെ തന്നോട് ചേർത്തു…

അവനത് കാത്തിരുന്നതു പോലെ അവളോട് ചേർന്നു…

“” അല്ല… എങ്ങനെ പറയാതിരിക്കും മോളെ… സദാ സമയവും മേമയും മക്കളും ഒരുമിച്ചല്ലേ… ഊണും അതേ.., ഉറക്കവും അതേ… “

The Author