മഞ്ജിമാഞ്ജിതം 2 [കബനീനാഥ്] 872

“” ഇന്ന് തന്നെ തിരിച്ചെത്താനാ ഓർഡർ.. പോകുന്ന വഴിക്ക് മോളുടെ വീട്ടിലും ഒന്ന് കയറണം… “

“” പിന്നേ…… ഭക്ഷണമൊക്കെ കഴിച്ചിട്ട് താനങ്ങ് പോയാൽ മതി… “

ശ്രീധരൻ ക്ഷണം സ്വീകരിച്ച് സിറ്റൗട്ടിലേക്ക് കയറി……

അവർ സംസാരത്തിലേക്ക് കടന്നതും മഞ്ജിമ ജ്യൂസുമായി വന്നു..

ഭക്ഷണശേഷം ശ്രീധരൻ തിരികെ വണ്ടിയെടുത്തു……

വെയിൽ ചാഞ്ഞു തുടങ്ങിയതും സച്ചു പത്തായപ്പുരയുടെ അരികിൽ സൂക്ഷിച്ചിരുന്ന ചൂണ്ടക്കോലുമെടുത്ത് മുൻ വശത്തേക്ക് വന്നു…

“” മേമ വരുന്നോ… ….?””.

സച്ചു ചോദിച്ചു……

എല്ലാവരും ഹാളിലായിരുന്നു……….

“” അതെന്നാ ചോദ്യമാടാ…””

മഞ്ജിമ സെറ്റിയിൽ നിന്ന് എഴുന്നേറ്റു…

“ നമുക്കും പോയാലോ മേമേ … ?””

നന്ദു അഞ്ജിതയയുടെ മടിയിലായിരുന്നു…

“ ചൂണ്ടയിടാനോ… ….? നീ വേണേൽ പൊയ്ക്കോ…  “”

അഞ്ജിത പറഞ്ഞു…

“” ചൂണ്ടയിടാനല്ല… കുളിക്കാൻ… “

അവളുടെ മുഖത്തു നോക്കി നന്ദു പറഞ്ഞു…

“” ഞാനെങ്ങുമില്ല… …. “”

അഞ്ജിത പറഞ്ഞപ്പോഴേക്കും വസ്ത്രം മാറി മഞ്ജിമ വന്നിരുന്നു..

“ അതെന്നാ… നിങ്ങളു രണ്ടാളും പിണങ്ങിയോ… ? “”

മഞ്ജിമയും രുക്മിണിയും ഒരേ സമയത്താണ് ചോദിച്ചത്…….

അഞ്ജിത ഉത്തരം മുട്ടി നിന്നു…

“” വാടാ… …. എഴുന്നേൽക്കെടാ… നമ്മളു പിണങ്ങുന്നത് കാണാൻ ആരുമങ്ങനെ കാത്തിരിക്കണ്ട… “”

അഞ്ജിത നന്ദുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു…

അഞ്ജിത വസ്ത്രം മാറി തോർത്തും സോപ്പുമെടുത്ത് വന്നപ്പോഴേക്കും വയലിലൂടെ സച്ചുവും മഞ്ജിമയും പോകുന്നത് കണ്ടു..

കൊയ്ത്ത് കാത്തു കിടക്കുന്ന പാടം……….

പാലക്കാടൻ കാറ്റിൽ കതിരുകൾ ഉലയുന്നു…

അവരും പിന്നാലെ നടന്നെത്തി……

പുഴക്കരയിലെ നനഞ്ഞ മണ്ണിൽ നിന്ന് മണ്ണിരയെ കുത്തിയിളക്കി ചിരട്ടയിലാക്കി

സച്ചു തിരിഞ്ഞു……

വയൽ തീരുന്നത് ഗായത്രിപ്പുഴയുടെ കരയിലാണ്…

കൊയ്യാൻ വരുന്നവർക്കും പാടത്തെ പണിക്കാർക്കും ഇറങ്ങുവാനായി പടികൾ പുഴയിലേക്ക് കെട്ടിയിറക്കിയിട്ടുണ്ട്…

പുഴയുടെ സമീപത്ത് വയലിൽ ഒരു ചെറിയ കുളം……

വേനൽക്കാലത്ത് കൃഷി നനയ്ക്കാനാണത്……

അതിനോട് ചേർന്ന് ഒരു മോട്ടോർ ഷെഡ്…

“” മീനിന്റെ അളവും തൂക്കവും ചോദിക്കാനാണേൽ എന്റെ കൂടെ വരണ്ട…””

സച്ചു മഞ്ജിമയോടായി പറഞ്ഞു…

“” ആഹാ… …. ഇപ്പോൾ നിങ്ങൾ തമ്മിലായോ …….?””

The Author