“” ഡോൺട് റിപ്പീറ്റ് ദാറ്റ് സെയിം ഷിറ്റ്… “
അതു കേട്ടതും നന്ദു മുഖം കുനിച്ചു…
“” സ്നേഹവും നീയുദ്ദ്ദേശിച്ചതും രണ്ടാണ് നന്ദൂ… എല്ലാക്കാര്യത്തിലും ഞാൻ നിന്നെ സപ്പോർട്ട് ചെയ്തിട്ടേയുള്ളൂ… ബട്ട്… ഈ കാര്യത്തിൽ നീ സച്ചുവിനെ ഫോളോ ചെയ്യണം… “
പറഞ്ഞിട്ട് അവൾ വാതിൽക്കടന്ന് ഹാളിലേക്ക് പോയി…
പകൽ വീട്ടിൽ നിൽക്കുന്ന വേലക്കാരി പോയിരുന്നു…
അഞ്ജിത അമ്മയെ സഹായിക്കാനായി അടുക്കളയിലേക്ക് കയറി…
പക്ഷേ, രുക്മിണി നിലവിളക്ക് എടുത്തു വെച്ച് അപ്പോഴാണ് അടുക്കളയിലേക്ക് വന്നത്……
അഞ്ജിത ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചായയിട്ടു……
“” നന്ദു എവിടെ……..?””
“” മുറിയിലുണ്ട്… …. “
അമ്മയ്ക്ക് മുഖം കൊടുക്കാതെ അവൾ പറഞ്ഞു……
“” വീണ്ടും പിണങ്ങിയോ…….?””
“” അവനിച്ചിരി കുസൃതി കൂടുതലാ… ഒരെണ്ണം ഞാൻ കൊടുത്തു… “
അഞ്ജിത പറഞ്ഞു……
“” എന്നതാ കാര്യം… ?””
“” വെള്ളത്തിലേക്ക് തള്ളിയിട്ടു… ഞാനൊന്നു മുങ്ങി കുറച്ചു വെള്ളവും കുടിച്ചു… “
അഞ്ജിത ചായക്കപ്പെടുത്ത് തിരിഞ്ഞു…
“” ഇതവന് അമ്മ കൊടുത്തേരേ……. “
“” നീ തന്നെ കൊടുത്താൽ മതി…… നിങ്ങളുടെ പിണക്കത്തിൽ ഇടപെട്ടാൽ അവസാനം ഞാൻ നാണം കെടുകയേയുള്ളൂ………. “
രുക്മിണി പിൻവാങ്ങി…
അഞ്ജിത ഒരു നിമിഷം അനങ്ങാതെ നിന്നു…
ഇതാണ് അവസ്ഥ…….!
അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…
പത്തൊൻപത് വർഷമായിട്ട് വീട്ടിൽ നടക്കുന്നത് ഒറ്റയടിക്ക് മാറ്റാൻ സാധിക്കുന്നതല്ല……….
എല്ലാവരും കാരണങ്ങളന്വേഷിക്കും……
വ്യക്തമായ കാരണം ഇല്ലാതെ ആര് വിശ്വസിക്കാൻ…
തല പൊട്ടിപ്പിളർക്കുന്ന വേദനയോടെ അഞ്ജിത ചായ ഒന്ന് മൊത്തി……
മനസ്സ് കിടന്നു തിളയ്ക്കുകയാണെങ്കിലും അവളുടെ മിഴികൾ ഹാളിലേക്ക് നീണ്ടു…
നന്ദുവിനെ അവിടെയെങ്ങും കണ്ടില്ല…
അവൾ ഒന്നു കൂടി ചായ കുടിച്ച് തിരിഞ്ഞതും പിൻവശത്ത് ശബ്ദവും ചിരിയും കേട്ടു…
അവൾ വാതിൽക്കലേക്ക് ചെന്നു…
മഞ്ജിമയും സച്ചുവും……
അവൾ കൈയ്യെത്തിച്ച് പുറത്തെ മറ്റു ബൾബുകളും ഓണാക്കി…
നെഞ്ചിനു താഴെ ഇരുവരും നനഞ്ഞാണ് നിൽപ്പ്…
“ എന്താടാ ഇത്ര വൈകിയത്…… ?””
നന്ദുവിനോടുള്ള ദേഷ്യം അഞ്ജിത അവനിലേക്ക് ചൊരിഞ്ഞു…
സച്ചു അമ്മയുടെ ആ സ്വരവും ഭാവവും ആദ്യമായി കാണുന്നതു പോലെ നോക്കി…