മഞ്ജിമാഞ്ജിതം 3 [കബനീനാഥ്] 940

“” നീയെന്തിനാ ദേഷ്യപ്പെടുന്നത്… ? അവനെന്റെ കൂടെ അല്ലായിരുന്നോ… ?””

മഞ്ജിമ ദേഷ്യപ്പെട്ടു……

ഇത് തന്നെയാണ് പ്രശ്നം……….

സച്ചു അവളുടെ കൂടെ ആയിരുന്നു..

അതുകൊണ്ട് പേടിക്കണ്ട…

പക്ഷേ……?

“” അവൻ പറഞ്ഞ വാക്കു പാലിച്ചു… …. ദേണ്ടേ… …. “

സച്ചു പിന്നിൽ മറച്ചു പിടിച്ച കൈ, മഞ്ജിമ മുന്നിലേക്ക് വലിച്ചു നീട്ടി……

ഓടത്തണ്ടിൽ മുഖം കോർത്ത് ഒരു വലിയ മനഞ്ഞിൽ………..!

സച്ചുവിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു…

“”കളിയാക്കിയവനെന്ത്യേ… അവനെ വിളി… “”

അഞ്ജിതയും ഒന്ന് ചിരിച്ചെന്ന് വരുത്തി…

“” നന്ദു പിടിച്ചു കൊണ്ട് വന്നതായിരുന്നേൽ ഇപ്പോഴവളുടെ മുഖം അങ്ങ് തെളിഞ്ഞേനേ… “

പറഞ്ഞിട്ട് മഞ്ജിമ അകത്തേക്ക് കയറാനാഞ്ഞു…

രുക്മിണിയുടെ മുഖം കണ്ടതും അവൾ പിന്നോട്ടു വലിഞ്ഞു…

“” വന്നോ………. മുക്കുവനും മുക്കുവത്തിയും… …. “

“” നീ ഒരു ചട്ടിയിങ്ങെടുത്തേ………. “

മഞ്ജിമ പറഞ്ഞതും പാത്രമെടുത്ത് കൊടുത്തിട്ട് അഞ്ജിത ഹാളിലേക്ക് വന്നു…

അവിടെയിനി മീൻ വൃത്തിയാക്കലും വിശേഷങ്ങളുമാകും… ….

“” എങ്ങനാടീ നനഞ്ഞത്…….?””

അമ്മയുടെ ചോദ്യം കേട്ടു …

“” പുഴയിൽ വീണതാന്ന്… “”

അവൾ മറുപടി കൊടുത്തു …

“” നേരം രാത്രിയാകുന്നത് കാണാൻ പാടില്ലായിരുന്നോ………?”

അഞ്ജിത മുറിയുടെ വാതിൽക്കൽ വന്ന് ഒന്ന് എത്തിനോക്കി…

നന്ദു കിടപ്പാണ്…

പറഞ്ഞത് ശരിയാണെങ്കിലും പറഞ്ഞ ഭാഷ ശരിയായിരുന്നോ എന്നൊരു വിശകലനം നടത്തി അവൾ പിന്തിരിഞ്ഞു…

ശരി തന്നെയാണ്… ….

മേനോൻ ടി.വി യുടെ മുൻപിലായിരുന്നു…

എവിടെയോ സ്ഫോടനം നടന്ന വാർത്ത അഞ്ജിത കേട്ടു…

ഒന്നിനും മനസ്സുറക്കുന്നില്ല……

നാലുമുറികളും ഹാളും പിരിയൻ സ്റ്റെയർ കേസിനു മുകളിൽ രണ്ടു മുറികളുമാണ് ഉള്ളത്……

മുകളിലെ മുറി തുറക്കാറില്ല……

കാരണം അതിനുള്ള ആളുകളാരും അവിടെയില്ല…

ഹാളിലൊന്ന് ചുറ്റിത്തിരിഞ്ഞ് അടുത്ത മുറിയിൽപ്പോയി അഞ്ജിതയും കിടന്നു…

രുക്മിണി വിളിച്ചപ്പോഴാണ്‌ അവൾ ഉണർന്നത്…

പിന്നാലെ മഞ്ജിമയും മുറിയിലേക്ക് വന്നു..

“”നിങ്ങളടിയും പിടിയും കഴിഞ്ഞ് രണ്ടു വഴിക്കായോ… ?””

അമ്മ മഞ്ജിമയോട് കാര്യം പറഞ്ഞുവെന്ന് അവൾക്ക് മനസ്സിലായി……

“ നീ ചെല്ല്……. അവനും ഒന്നും കഴിച്ചിട്ടില്ല… “

The Author