മഞ്ജിമാഞ്ജിതം 3 [കബനീനാഥ്] 940

“” നിങ്ങള് കഴിച്ചോ… ?””

അഞ്ജിത കട്ടിലിൽ നിന്ന് എഴുന്നേറ്റു…

“” ഞങ്ങളെല്ലാവരും കഴിച്ചു…””

മഞ്ജിമ ബഡ്ഷീറ്റ് കുടഞ്ഞു വിരിച്ചു……

“” വിനോദും വിവേകും വിളിച്ചായിരുന്നു… നീ ഫോൺ എടുത്തില്ലാന്ന് പറഞ്ഞു…… “

“” ഫോൺ ബാഗിലെങ്ങാണ്ടാ…………..””

അഞ്ജിത അഴിഞ്ഞ മുടി ഒന്ന് ചുറ്റിക്കെട്ടി…

“” നിങ്ങള് ബെസ്റ്റ് പാർട്ടിയാ.. ഭക്ഷണം കഴിക്കുമ്പോൾ ഒന്ന് വിളിക്കണ്ടേ… ?””

“” നീ കഴിക്കാതെ അവൻ കഴിക്കുമോ…….? അവൻ കഴിക്കാതെ നീ കഴിക്കുമോ……? പിന്നെ നിങ്ങളുടെ പിണക്കം തീരുന്ന വരെ ഞങ്ങൾ പട്ടിണിയിരിക്കുകയല്ലേ……………””

മഞ്ജിമ ദേഷ്യപ്പെട്ടു……

അഞ്ജിത ഹാളിലേക്ക് വന്നു…

ഫോണിൽ നോക്കി , സച്ചു സോഫയിൽ കിടപ്പുണ്ടായിരുന്നു…

“” നീ ഇവിടെയാണോ കിടക്കുന്നത്…… ?””

“” ഉറക്കം വരട്ടെ  അമ്മേ…””

സച്ചു അവളെ നോക്കാതെ പറഞ്ഞു…

ചുവരിലെ വലിയ ക്ലോക്കിൽ ഒൻപതേമുക്കാൽ എന്ന് സൂചികൾ കാണിച്ചു…

അഞ്ജിത നന്ദു കിടക്കുന്ന മുറിയിലേക്ക് കയറി…

അവൻ കണ്ണു തുറന്ന് കിടക്കുകയായിരുന്നു…

അഞ്ജിതയെ കണ്ടിട്ടും നന്ദുവിന് വലിയ ഭാവവ്യതാസ്യം ഉണ്ടായില്ല…

“ എഴുന്നേറ്റു വാ………. “

സ്വരം പരമാവധി മയപ്പെടുത്തി അഞ്ജിത നന്ദുവിനോട് പറഞ്ഞു……

അവൻ അവളെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല…

“ ഇങ്ങോട്ടു വാടാ കള്ള തെമ്മാടീ………. “

അഞ്ജിത അവനെ പിടിച്ചു വലിച്ചതും വാതിൽക്കൽ നിഴലനക്കം കണ്ടു…

അവൾ തിരിഞ്ഞു നോക്കി……

അമ്മയും മഞ്ജിമയും……

ഇരുവരുടെയും മുഖത്ത് ചിരി വിരിഞ്ഞു നിന്നിരുന്നു…

നന്ദു അവളുടെ വലിയിൽ എഴുന്നേറ്റു പോയി..

അവളുടെ മാറിനും വയറിനുമിടയിൽ മുഖം ചേർത്ത് അവൻ കിടക്കയിലിരുന്നു…

“” തീർന്നോ പിണക്കം… ….?”.

ചോദ്യം രുക്മിണിയുേടേതായിരുന്നു…

“ ആ… …. തീർന്നു…… തല്ലുകാണാൻ വന്നു നിന്നതല്ലേ… “

അഞ്ജിത അവരെ നോക്കി ചൊടിച്ചു…

“” പിന്നേ… നിങ്ങളുടെ അടി കണ്ടിട്ടു വേണ്ടേ എനിക്കുറക്കം വരാൻ… “

മഞ്ജിത പറഞ്ഞു……

അവരടുത്തു നിൽക്കുമ്പോൾ പോലും തന്റെ വയറിനു മുകളിൽ മുഖം ചാരി നന്ദു, തന്റെ ഗന്ധം വലിച്ചെടുക്കുന്നത് അഞ്ജിത അറിയുന്നുണ്ടായിരുന്നു……

“”എഴുന്നേറ്റു വാടാ, അവളെക്കൊണ്ട് ഇനിയും കേൾപ്പിക്കാതെ…….””

The Author