അഞ്ജിത ഒന്നുകൂടി വലിച്ചതും നന്ദു എഴുന്നേറ്റു..
“” ഞങ്ങള് വന്നത് നിങ്ങളുടെ ഗോഷ്ഠി കാണാനല്ല… നാളെ പല്ലാവൂർക്ക് പോണ കാര്യം പറയാനാ……””
മഞ്ജിമ മുൻപിൽ ഹാളിലേക്ക് വന്നു……
പല്ലാവൂരാണ് രുക്മിണിയമ്മയുടെ തറവാട്……
എല്ലാ ജൻമദിനങ്ങൾക്കും നന്ദുവും സച്ചുവും മഞ്ജിമയും അഞ്ജിതയും പോകാറുണ്ട് അവിടെ …
കുടുംബ ക്ഷേത്രത്തിൽ ഒരു പൂജയും വഴിപാടും……
മറ്റന്നാളാണ് സച്ചുവിന്റെ പിറന്നാൾ……
തലേ ദിവസം പല്ലാവൂർ തറവാട്ടിൽ പോയി നിന്ന് രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് ഇവിടേക്ക് വരികയാണ് പതിവ്……
മക്കളുടെ എന്നല്ല, എല്ലാവരുടെയും ജൻമദിനങ്ങൾക്കും മറ്റു വിശേഷ കാര്യങ്ങൾക്കും അതാണ് പതിവ്……
“” പോകണം…… അതിനെന്താ മാറ്റം……?”
അഞ്ജിത ചോദിച്ചു……
“”വിനോദും വിവേകും വരില്ല, അല്ലേടീ……?”
ചോദ്യം രുക്മിണിയുടേതായിരുന്നു……
“” അത് പുതിയ കാര്യമല്ലല്ലോ…… മക്കള് വളർന്നു…… ഇനി അതൊക്കെ അവർ തന്നെ ചെയ്തോളും എന്നാ വിളിച്ചപ്പോൾ പറഞ്ഞത്……….””
മഞ്ജിമ പറഞ്ഞു…..
“” കഴിഞ്ഞ തവണ അച്ഛന് സുഖമില്ലാത്തതു കൊണ്ട് മാത്രം വിവേക് വന്നു…… “
മഞ്ജിമ കൂട്ടിച്ചേർത്തു……ന
“ അല്ലെങ്കിൽ നിങ്ങൾക്കാണല്ലോ ഇവർ കൊച്ചുകുട്ടികൾ…… അവര് പറഞ്ഞത് ന്യായമല്ലേ………..””
രുക്മിണി മരുമക്കളെ പിൻതാങ്ങി……
“” ഇവരെയിങ്ങനെ ലാളിച്ചു നടക്കാതെ സ്വന്തം കാര്യത്തിന് പറഞ്ഞു വിടണം…… അല്ലെങ്കിൽ നിങ്ങളേപ്പോലെയാകും രണ്ടും…… “”
രുക്മിണി പറഞ്ഞു……
“” ഞാൻ കിടക്കാൻ പോണ്……””
അതു കേട്ടതും മഞ്ജിമ മുറിയിലേക്ക് കയറി വാതിലടച്ചു……
നന്ദുവും അഞ്ജിതയും അടുക്കളയിലെ ടേബിളിലിരുന്ന് ഭക്ഷണം കഴിച്ചു..
നന്ദു ഭക്ഷണ ശേഷം അവളെ ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറി..
പാത്രങ്ങൾ കഴുകി വെച്ച ശേഷം അവളും ഹാളിലേക്ക് വന്നു……
ഫോൺ നെഞ്ചിൽ വെച്ച് സച്ചു , സോഫയിൽ കിടന്ന് ഉറങ്ങുന്നതവൾ കണ്ടു…
ഫോണെടുത്ത് ടേബിളിൽ വെച്ച ശേഷം അവൾ മുറിയിൽ ചെന്ന് ഒരു പുതപ്പെടുത്ത് അവനെ പുതപ്പിച്ചു…
എവിടെ കിടക്കണം എന്നൊരു ചിന്ത അവളിലുണ്ടായി……
നന്ദുവിന്റെ പിണക്കം മാറ്റി. അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം……
പക്ഷേ അവനൊപ്പം കിടക്കുന്നത് ശരിയല്ല..
രാത്രിയാണ്……….
പകൽ അത്രയും ധൈര്യം കാണിച്ച അവൻ രാത്രി, അതും ഒറ്റയ്ക്കാകുമ്പോൾ എന്തൊക്കെ ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ……