അവൾ ഒരു ദീർഘനിശ്വാസമയച്ചു…
“ മോന്റെ താല്ക്കാലിക സന്തോഷത്തിന് എല്ലാവരെയും ദു:ഖത്തിലാക്കണോ..?””
അഞ്ജിതയുടെ ചോദ്യങ്ങൾക്കൊന്നിനും മറുപടി ഉണ്ടായില്ല…
പിന്നീടവൾ ഒന്നും മിണ്ടിയില്ല…
ഒരുപാട് സംസാരിച്ചാലും പ്രശ്നമാണെന്ന് അവൾക്കറിയാമായിരുന്നു…
ചിന്തകൾക്കൊടുവിൽ അവൾ എപ്പോഴോ ഉറങ്ങിപ്പോയി……
ആ രാത്രി നന്ദു അവളുടെ ശരീരത്ത് സ്പർശിച്ചതേയില്ല… ….
കിടന്ന കിടപ്പിൽ ഒരല്പം പോലും മാറാതെ നന്ദു കിടന്നു…
അഞ്ജിത ഉറക്കമെഴുന്നേറ്റത് ആ അമ്പരപ്പിലായിരുന്നു…
നേരിയ സങ്കടം ഉള്ളിലുണ്ടെങ്കിലും അവൾ മനസ്സിൽ പുഞ്ചിരിച്ചു…
ഈ അകൽച്ച നല്ലതാണ്……….
പക്ഷേ അത് മറ്റുള്ളവരുടെ മുന്നിൽ പ്രകടമാകരുത് എന്ന് മാത്രം…….
അവൾ അരുമയോടെ അവന്റെ കവിളിൽ തഴുകിയതും നന്ദു ഒന്ന് പിടഞ്ഞു…
അവന്റെ ശരീരത്തിലെ ചൂടറിഞ്ഞതും അവളിലൊരു ഞെട്ടലുണ്ടായി……
പനി…….!
പൊള്ളുന്ന പനി…….!
അവൾ വേഗം ഹാളിലേക്ക് വന്നു…
സച്ചു അവിടെ കിടപ്പുണ്ടായിരുന്നു…
“” എടാ… എഴുന്നേൽക്കടാ… …. നന്ദുവിന് നല്ല പനി………. “
സച്ചു ഒന്ന് തിരിഞ്ഞു മറിഞ്ഞ് എഴുന്നേറ്റു…
അപ്പോഴേക്കും രുക്മിണിയും ഹാളിലെത്തിയിരുന്നു…
“” എന്നതാടീ………. “
“” നന്ദുവിന് നല്ല പനിയമ്മേ………. “
അഞ്ജിത പറഞ്ഞു…
“”ങ്ഹാ………. കുറച്ചു നേരം കൂടി പുഴയിൽ പോയി ചാട്……. “
വന്ന പോലെ തന്നെ രുക്മിണി അടുക്കളയിലേക്ക് പോയി…
അര മണിക്കൂറിനുള്ളിൽ നന്ദുവിനെയും കൊണ്ട് സച്ചുവും മഞ്ജിമയും അഞ്ജിതയും ഹോസ്പിറ്റലിലേക്ക് പോയി…
ഒരു ഇൻജക്ഷൻ…
കുറച്ച് ടാബ്ലറ്റ്സ്… ….
റസ്റ്റെടുക്കാൻ പറഞ്ഞ് ഡോക്ടർ നന്ദുവിനെ പറഞ്ഞു വിട്ടു..
തിരിച്ചു വന്ന് മഞ്ജിമ നന്ദുവിന് പൊടിയരിക്കഞ്ഞി ഉണ്ടാക്കി…
“” ഞാനും പല്ലാവൂരേക്ക് ഒന്ന് പോകണമെന്ന് കരുതിയതാ… …. “
രുക്മിണി നിരാശ മറച്ചുവെച്ചില്ല… ….
“” അതിനമ്മയ്ക്ക് പൊയ്ക്കൂടേ………. “.
അഞ്ജിത ചോദിച്ചു..
“” നന്ദുവോ… ….?””
“” അവനെയും കൊണ്ടു പോകാം… ”
മഞ്ജിമ പറഞ്ഞു..
പിന്നീടതിൽ സംസാരം ഉണ്ടായില്ല…
പക്ഷേ പൊടിയരിക്കഞ്ഞിയൊക്കെ കുടിച്ച് ഒന്നു മയങ്ങിയ നന്ദു ഉറക്കമെഴുന്നേറ്റപ്പോൾ വരുന്നില്ലെന്ന് പറഞ്ഞു……
“” രണ്ടു മാസം കഴിഞ്ഞാൽ അവന്റെ ബർത്ഡേ അല്ലേ… അന്നവന് പോകാമല്ലോ…”
മേനോൻ നന്ദുവിനൊപ്പം ചേർന്നു……
“” കഴിഞ്ഞ വർഷം ഇതേ ദിവസമാ, ഹോസ്പിറ്റലിൽ അഡ്മിറ്റായതെന്ന് ഓർമ്മ വേണം…… “