മഞ്ജിമാഞ്ജിതം 1 [കബനീനാഥ്] 811

ഒറ്റ നോട്ടത്തിൽ ഇരുവരെയും തിരിച്ചറിയുക വളരെയധികം പ്രയാസമുള്ള കാര്യമായിരുന്നു…

അഞ്ജിതയ്ക്ക് മേൽച്ചുണ്ടിന് ഇടതു വശത്തായി ഒരു നേരിയ , കനം കുറഞ്ഞ മറുകുണ്ട്…

അതു മാത്രമാണ് തിരിച്ചറിയുവാനുള്ള പ്രത്യക്ഷ അടയാളം…

വിവാഹ പ്രായമെത്തിയ ഇരുവരെയും മേനോൻ കല്യാണം കഴിപ്പിച്ചയച്ചത് ഇരട്ട സഹോദരൻമാരുടെയടുക്കലേക്ക് തന്നെയായിരുന്നു……

കുറച്ചു നാളത്തെ പരിശ്രമവും അന്വേഷണവും അതിനായി വേണ്ടി വന്നുവെങ്കിലും മേനോൻ മക്കളുടെ സന്തോഷം മാത്രം മുൻ നിർത്തി അത് നേടിയെടുത്തു…

വിവേക്… ….!

വിനോദ്……………!

ബാംഗ്ലൂർ സ്വന്തമായി ഒരു അഡ്വർടൈസിംഗ് കമ്പനി നടത്തുകയാണ് ഇരുവരും…

വിവേകിന്റെയും അഞ്ജിതയുടെയും മകൻ സച്ചു എന്ന് വിളിക്കുന്ന സച്ചിൻ വിവേക്…

മഞ്ജിമയുടെയും വിനോദിന്റെയും മകനാണ് നന്ദു എന്ന് വിളിക്കുന്ന അനന്തു വിനോദ്…

നാലു പേരും വിനോദിന്റെയും വിവേകിന്റെയും മാതാപിതാക്കളും ഇടപ്പള്ളിയിലെ വീട്ടിലാണ് താമസം……

ഇടപ്പള്ളിയിൽ തന്നെ, ഒരു ചെറിയ അഡ്വർടൈസിംഗ് സ്ഥാപനം നടത്തുകയാണ് അഞ്ജിതയും മഞ്ജിമയും

വലിയ അസൈൻമെന്റുകളും പ്രൊജക്റ്റുകളും പരസ്യങ്ങളും ഭർത്താക്കൻമാർക്ക് കൈമാറുക എന്നൊരു ലക്‌ഷ്യം കൂടി ഇരുവരുടെയും ഈ സ്ഥാപനത്തിന് പിന്നിലുണ്ട്…

സച്ചു , നന്ദുവിനേക്കാൾ മൂന്നു മാസം മൂത്തതാണ്..

ഇരുവരും ഡിഗ്രി ചെയ്യുന്നു..

അത് രണ്ട് കോളേജുകളിലാണ്…

രണ്ട് വിഷയങ്ങളുമാണ്…

നന്ദു, ആള് സദാ ആക്റ്റീവാണ്…

സച്ചു നേരെ തിരിച്ചും…

അച്ഛൻ വിവേകിന്റെ പേരുപോലെ തന്നെ വിവേകവും നിശബ്ദനുമാണ് കക്ഷി……

നന്ദു വായാടിയാണ്……

പക്ഷേ, എല്ലാവരുമിഷ്ടപ്പെടുന്ന പ്രകൃതം അവന്റേതുമാണ്…

“” നീയെന്നാ എന്നെ വിളിക്കാതെ പോന്നത്…… ?””

അഞ്ജിത അവനഭിമുഖമായി ഹാൻഡ് റെയിലിൽ ചാരി……

“ മേമ നല്ല ഉറക്കമായിരുന്നു…… “

The Author