മഞ്ജിമാഞ്ജിതം 1 [കബനീനാഥ്] 803

അഞ്ജിത പറഞ്ഞതും നന്ദു നേരിയ പരിഭ്രമത്തോടെ അവളെ നോക്കി…

“” ഇനി ചെയ്താൽ കൈ ഞാൻ തല്ലിയൊടിക്കും………. “

അഞ്ജിത നേരിയ മന്ദഹാസത്തോടെ പറഞ്ഞു……

“” ആരുടെ കയ്യാടീ തല്ലിയൊടിക്കുന്നത്…… ?””

പിന്നിൽ ശബ്ദം കേട്ട് ഇരുവരും ഒരേ സമയം തിരിഞ്ഞു നോക്കി……

മഞ്ജിമ……….!

പുതപ്പ് ശരീരമാകമാനം ചുറ്റിയ സച്ചുവിന്റെ നടുവിൽ തള്ളിക്കൊണ്ടായിരുന്നു അവളുടെ വരവ്……

സച്ചുവിന്റെ മിഴികളിൽ ഉറക്കം വിടാതെ നിന്നിരുന്നു…….

“” നിന്റെ മോന്റെ തന്നെ……..”

അഞ്ജിത പറഞ്ഞു……

“” അവനെന്നാ ചെയ്തേ……………..?””

മഞ്ജിമ നന്ദുവിനെ നോക്കി…….

“” അവന് മണം പിടുത്തം……….. “

അഞ്ജിത നന്ദുവിനെ കയ്യെത്തിച്ചു പിടിച്ചു ചേർത്തു… ….

“” എനിക്ക് ചന്ദനത്തിന്റെ മണമാന്നാ അവൻ പറഞ്ഞത്… …. “

“” ഓ………. എങ്കിലവന് ജലദോഷമായിരിക്കും………. “

മഞ്ജിമ സച്ചുവിന്റെ പുതപ്പ് വലിച്ചെടുത്ത് കുടഞ്ഞു കൊണ്ട് പറഞ്ഞു……

“” ഒരു കാര്യം വന്നപ്പോൾ നിങ്ങളമ്മയും മകനും ഒന്ന്……. എനിക്കെന്റെ സച്ചൂട്ടൻ മതി… “

നന്ദുവിലെ പിടി വിട്ട് അഞ്ജിത സച്ചുവിനെ ചുമലിലേക്ക് താങ്ങി…

സച്ചു മയക്കത്തോടെ തന്നെ അവളുടെ ചുമലിൽ കിടന്നു… ….

“” എപ്പോഴാ മക്കളേ പോകേണ്ടത്… ….?””

പിന്നിൽ ശ്രീധരേട്ടന്റെ സ്വരം കേട്ടതും എല്ലാവരും ഒരേ സമയം തിരിഞ്ഞു…

മഞ്ജിമ സച്ചുവിനെ ചുമലിൽ നിന്ന് അടർത്തിമാറ്റി…

“” വൈകുന്നേരം പോയേക്കാം ………. “

അഞ്ജിതയാണ് പറഞ്ഞത്……

“” എനിക്കും മോളുടെ വീട്ടിൽ ഒന്ന് പോണമായിരുന്നു… “

ശ്രീധരേട്ടൻ പതിയെയാണ് പറഞ്ഞത്…

The Author