“അതു നന്നായി. ആനിക്കു കുറേ സംശയങ്ങളും ആശയ കുഴപ്പങ്ങളും ഉണ്ടല്ലേ. എനിക്കു അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. അതിനു മുൻപേ ഒരു കാര്യം നിന്റെ മോളുടെ കുഞ്ഞിന്റെ ഓപ്പറേഷനുള്ള കാര്യങ്ങൾ റെഡിയായി കേട്ടോ. അടുത്ത ആഴ്ച അഡ്മിറ്റാകാം.”
അവസാന വാചകം കേട്ടപോൾ ആനിയുടെ മനസ്സിന്റെഭാരം പകുതി കുറഞ്ഞ പോലെ തോന്നി.
ആനി… നീ എസ്തപ്പാൻ എന്ന പേരു എവിടേലും കേട്ടിടുണ്ടോ?
“ഇല്ലലോ ചേട്ടാ എന്താ? “
എന്നാ സഖാവ് അലോഷി എന്ന പേര് ഓർക്കുന്നുണ്ടോ?
അലോഷി എന്ന പേര് കേട്ടപ്പോ ആനിയുടെ ഉള്ളിൽ നിന്നും ഒരു മിന്നൽ പാഞ്ഞു.
“ അതേ നിന്റെ അച്ചനും അമ്മയും ചേച്ചിയുമടക്കം എട്ടുപേരെ കൊലപ്പെടുത്തി തൂക്കുകയറിൽ തൂങ്ങിയ അലോഷിതന്നെ”
തന്റെ കുടുംബവും ജീവിതവും നശിപ്പിച്ചു ബാല്യം ഇളയപ്പന്റെ ചായ്പ്പിലാക്കിയ അലോഷിയുടെ പേരു കേട്ടപ്പോൾ ആനിയുടെ ഉള്ളിൽ വെറുപ്പു പറഞ്ഞു പൊങ്ങി.
ആനി അലോഷിയുടെ അപ്പനാണ് എസ്തപ്പാൻ . അലോഷിയുടെ വധശിക്ഷ കഴിഞ്ഞു. അയാളും ഇളയ മോനും നാടുവിട്ടുപോയി. പത്തുവർഷം കഴിഞ്ഞു നീ ഇവിടെ ജോലിക്കു ചേരുന്നതിനു മൂന്നു മാസം മുൻപു എന്നെ അനേഷിച്ചു അയാൾ വന്നു. നീ അടക്കം നാലുപേരുടെ കാര്യങ്ങൾ അന്വേഷിച്ചാ വന്നെ . കണ്ടുപിടിച്ചു തരണം എന്നു പറഞ്ഞു.
“”എന്തിനാ എന്നെ തിരക്കിയെ ?””
നിന്റെഅപ്പനും അമ്മയും ജോലി നോക്കിയ ഈ സ്ഥലത്തേക്ക് നിന്നെ കൊണ്ടുവരണം എന്നാ എന്നോടു പറഞ്ഞെ .
“എന്റെ അപ്പനും അമ്മയും ഇവിടാണോ ജോലി ചെയ്തെ. അവരു പി.ആർ പ്ലാന്റേഷൻസിലാ ജോലി ചെയ്തെ.”

കഴിഞ്ഞ പാർട്ടിൽ എവിടെയോ ആനിയുടെ അമ്മയുടെ കാര്യം പറയുന്നുണ്ട്, 20 താം വയസ്സിൽ മറ്റോ ആണെന്ന് തോന്നുന്നു, സാജന്റെ കഥ പറഞ്ഞപ്പോൾ അന്ന് ആനിയുടെ കല്യാണം വരേ പറഞ്ഞു, അതിൽ അമ്മ ഒക്കെ ഉണ്ട്! പിന്നെ ഈ ഫ്ലാഷ് ബാക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അമ്മ ഒക്കെ ചെറുപ്പത്തിൽ കൊല്ലപ്പെട്ടു എന്നായി!
ക്ഷമിക്കണം ഇതൊരു വിയോജന കുറിപ്പാണ്.
എത്രമേൽ മികച്ചതാണേലും തുടർച്ചയില്ലെങ്കിൽ ഇടർച്ചയുണ്ടാകും. എത്ര കഥകളാണ് ഇതിനിടയിൽ വന്നു പോയത്.
അത്രമേൽ സീരിയസായി മുൻ ഭാഗങ്ങൾ ഓർത്തെടുക്കാനും മറിച്ച് നോക്കാനും മിനക്കെടുന്നവർ എത്ര കുറവാകും. അതുകൊണ്ട് ആർക്കാനും വേണ്ടിയെഴുതി ആത്മസംതൃപ്തിയടയാതെ വായനക്കാർക്ക് വേണ്ടിയാണെങ്കിൽ അധികം വൈകിപ്പിക്കാതെ പാർട്ടുകൾ എഴുതിയിടൂ അല്ലെങ്കിൽ എഴുതി പൂർത്തിയാക്കിയ ശേഷം മാത്രം പ്രസിധീകരിക്കാൻ ശ്രമിക്കൂ.
എന്തുതന്നെയായാലും ഒക്കെ അവനവൻ്റെ ഇഷ്ടം.
തീർച്ചയായും അടുത്ത പാർട്ടുകൾ അധികം വൈകാതെ വരും. താമസിച്ചതിനു 😔
Please read the previous parts