————————————————————-
രാത്രിയിൽ ആന്റോ വിളിച്ചു. “മേരി… ഞാൻ നാളെ പുലർച്ചെ എത്തും. നിനക്ക് എന്തെങ്കിലും വേണോ?”
അവന്റെ ശബ്ദത്തിൽ ഒരു സ്നേഹമുണ്ടായിരുന്നു. ആ സ്നേഹം കേട്ടപ്പോൾ മേരിയുടെ നെഞ്ച് പൊട്ടി.
“ഒന്നും വേണ്ട ആന്റോച്ചാ… നിങ്ങൾ വേഗം വാ.”
ഫോൺ വെച്ച ശേഷം അവൾ ഒരുപാട് കരഞ്ഞു.
ആന്റോ നല്ല മനുഷ്യനാണ്. പക്ഷേ അയാളുടെ ലോകത്ത് അവൾ ഒരു വീട്ടുപകരണം മാത്രമാണ്. ഭക്ഷണം ഉണ്ടാക്കാനും വീട് നോക്കാനും ഉള്ള ഒരാൾ. അവളുടെ ഉള്ളിലെ വികാരങ്ങൾ അയാൾ കണ്ടില്ല.
അതുകൊണ്ടാണോ താൻ ഷിബിനെ തേടിപ്പോയത്?
ഭർത്താവിന്റെ മടങ്ങിവരവ് മേരിയുടെ ഉള്ളിൽ കനലുകളെരിഞ്ഞു.
അടുത്ത ദിവസം പുലർച്ചെ ലോറിയുടെ ശബ്ദം കേട്ട് മേരി ഉണർന്നു. ആന്റോ വന്നു. അവൻ ക്ഷീണിതനായിരുന്നു. മദ്യത്തിന്റെ നേർത്ത മണം അവനിൽ നിന്നു വരുന്നുണ്ടായിരുന്നു.
“എന്താ മേരി… നീ ഉറങ്ങിയില്ലേ?” അവൻ അവളുടെ ചുമലിൽ കൈവെച്ചു.
മേരി ഒന്ന് വിറച്ചു. ഷിബിൻ തൊട്ട അതേ ഇടം. അവൾക്ക് അറപ്പ് തോന്നി, സ്വയം തന്നോട് തന്നെ. “ഇല്ല… നിങ്ങൾ വരുമെന്ന് കരുതി കാത്തിരുന്നു.”
ആന്റോ അവളെ ചേർത്തുപിടിച്ചു. “എനിക്ക് വല്ലാത്ത തളർച്ച മേരി. മുതുക് വേദന എടുക്കുന്നു. നീയൊന്ന് ചവിട്ടി തരുമോ?”
കിടക്കയിൽ ആന്റോ കമിഴ്ന്നു കിടന്നു. മേരി അവന്റെ മുതുകിൽ ചവിട്ടുമ്പോൾ അവൾ ആലോചിച്ചത് ഷിബിന്റെ കരുത്തുള്ള ശരീരത്തെക്കുറിച്ചായിരുന്നു. ആന്റോയുടെ ശരീരം തളർന്നിരിക്കുന്നു. പ്രായം അവനെ കീഴ്പ്പെടുത്തിയിരിക്കുന്നു.

bro, ജീവിതം നദി പോലെ എഴുതി തീർക്കുമോ
അടിപൊളി വണ്ടർ ❤️❤️
കാമമാണെന്ന് അറിയാം, താൻ മാത്രമല്ല അവനുള്ളതെന്നും. എന്നാലും ഉഷ്‌ണിക്കുന്ന ആ ശൂന്യത നികത്താൻ ഒരാളെത്തുമ്പോൾ ആരും അറിയാതെ വഴങ്ങി പോകും. പക്ഷെ ഇവരുടെ തുടക്കത്തിലെ സംഭാഷണങ്ങൾ സാഹിത്യം പോലെ തോന്നി, ആൻ്റപ്പൻ കുറേക്കൂടി സ്വാഭാവികമായി സംസാരിച്ചു.
വല്ലാത്ത ഒരു കുടുക്കാണിത്. പുരുഷന് നിമിഷനേരം കൊണ്ട് നാടുവിടാൻ കഴിയും, അവൾ അനങ്ങാപ്പാറയായി കുറ്റക്കാരിയായി അതേയിടത്ത് തന്നെ നീറിയൊടുങ്ങും. അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലേ വാണ്ടർ ചേട്ടാ. എവിടെയുമെത്തിക്കാതെ വഴിയിൽ നില്ക്കുന്നുണ്ട് നിങ്ങളുടെ മറ്റൊരു കഥ. അതൊന്നു മുഴുമിക്കുമോ..
good