മഞ്ഞ്മൂടിയ താഴ് വരകൾ 7 [സ്പൾബർ] 1089

കള്ളച്ചിരിയോടെ ഷംസു പറഞ്ഞു.

“ അത് വേണോ ഷംസൂ…റംലാക്ക് അതൊക്കെ ഇഷ്ടമാകുമോ… ? “

മദ്യപിച്ച് അവളുടെ അടുത്തേക്ക് പോകുന്നത് ശരിയല്ലെന്ന് ടോണിക്ക് തോന്നി.

“ അതൊന്നും കുഴപ്പമില്ല ടോണിച്ചാ.. ഇക്ക നല്ല വെള്ളമായിരുന്നു.. ഏതായാലും ഒന്ന് വാങ്ങാം.. “

ഷംസുവിനെ പിന്നിലിരുത്തി ടോണി ബിവറേജിലേക്ക് വണ്ടി വിട്ടു. ഷംസു ഒരു ഫുള്ള് തന്നെ വാങ്ങി.
അവനിതൊരു ആഘോഷമാക്കാനുള്ള തീരുമാനമാണ്. ടോണി പറഞ്ഞ് കറിയാച്ചനുള്ള ഒരു കുപ്പിയും വാങ്ങി.

എല്ലാം കഴിഞ്ഞ് ചുരം കയറുമ്പോൾ നേരം ഉച്ചയായിരുന്നു.

=========================

കറിയാച്ചന്റെ കടക്ക് മുന്നിൽ ബുള്ളറ്റ് നിർത്തി രണ്ടാളും ഇറങ്ങി.
റംലക്ക് വാങ്ങിയ കവർ ടോണി, ഷംസുവിന്റെ കയ്യിൽ കൊടുത്തു.

“ ഇന്നാ… ഇത് കൊണ്ടുപോയി നിന്റെ ഇത്താക്ക് കൊടുക്ക്.. ഞാൻ വരുമ്പോഴേക്ക് ഒരുങ്ങിയിരിക്കാൻ പറ…”

ഷംസു വേഗമത് വാങ്ങി അവന്റെ സ്കൂട്ടിയുടെ സീറ്റ് പൊക്കി അതിനടിയിലേക്ക് വെച്ചു. അവൻ വാങ്ങിയ ചിക്കനും മറ്റ് സാധനങ്ങളും അവിടെ വെച്ചു.
ടോണി കവറുകളുമായി അകത്തക്ക് കയറി.ഉച്ചവരെയുള്ള കച്ചവടം കഴിഞ്ഞ് കറിയാച്ചൻ എല്ലാം വൃത്തിയാക്കുകയായിരു.
ടോണിയുടെ കയ്യിലുള്ള കവറുകളിലേക്ക് കറിയാച്ചന്റെ നോട്ടം പോയതും, ടോണി കുപ്പിയെടുത്ത് അയാൾക്ക് കൊടുത്തു.
അത് കിട്ടിയതോടെ കറിയാച്ചനെല്ലാം മറന്നു.
ടോണി അകത്തേക്ക് കയറി എല്ലാം അലമാരയിൽ വെച്ചു.

സുരേഷേട്ടൻ ആറ് കാലുകൾ നാട്ടി കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്.
അതിൻമേൽ ഇനി ഇന്ന് തൊടാൻ പറ്റില്ല.
ടോണി ചെല്ലുമ്പോൾ അവർകൊണ്ടുവന്ന ഉച്ച ഭക്ഷണം
വട്ടം കൂടിയിരുന്ന് കഴിക്കുകയാണ്.

The Author

Spulber

54 Comments

Add a Comment
  1. കബനീനാഥ്‌

    ഡിയർ സ്പൾബർ…

    താങ്കളുടെ commitment തീർച്ചയായും ആശ്ചര്യപ്പെടുത്തുന്നു…

    തുടരുക…

    ❤️❤️❤️

  2. ബ്രോ നന്നായിട്ടുണ്ട്..

    ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *