“ നിങ്ങളെന്തെങ്കിലും ഒന്ന് പറ മൻഷ്യനേ.. എന്ത് കേട്ടാലും മിണ്ടാതെയങ്ങിരുന്നോണം.. ‘“
ഈ വിഷയത്തിൽ ഒന്നും പ്രതികരിക്കാതിരിക്കുന്ന കെട്ട്യോൻ അബൂബക്കറിനോട് നബീസു കയർത്തു.
“ ഞാനെന്ത് പറയാനാന്റെ നബീസു.. പോണ്ടാന്ന് വെക്കാം.. അല്ലാതെന്ത് ചെയ്യാനാ… “
“ അയ്യടാ.. അത് നടന്നത് തന്നെ… എന്റെ കുടുംബക്കാരെല്ലാം വരും.. അവരെയൊക്കെ എനിക്ക് കാണണം.. ഞാനെന്തായാലും പോകും.. നിങ്ങളും വരും.. മക്കളേയും ഞാൻ കൊണ്ട് പോകും.. “
നബീസു കലിപ്പിൽ തന്നെ.
“എന്നാ ഇങ്ങള് പോയ് വരി ഉമ്മാ.. ഞാനിവിടെ നിന്നോളാം… അവൻ കുറേ നാള് കൂടി വരുന്നതല്ലേ.. ചെറുതിനെ ഉമ്മ കൊണ്ടോണ്ട.. അതിവിടെ നിന്നോട്ടെ…”
തനിക്ക് വരാൻ പറ്റാത്തതിലുളള സങ്കടം മുഴുവൻ മുഖത്ത് വാരിവിതറി റംല പറഞ്ഞു.
“സാരല്ലടീ.. നമുക്ക് പിന്നെ ഒരു ദിവസം പോകാം.. ഇപ്പോ ഞങ്ങൾ പോയി വരാം.. പിന്നെ, ചെറിയ കുട്ടി ഇവിടെ നിൽക്കുമെങ്കിൽ നീ നിർത്തിക്കോ.. “
റംലക്കറിയാം.. അവൻ നിൽക്കില്ല. ഉറക്കം വരെ ഉമ്മാടെ കൂടെയാണവൻ. ഉമ്മ എവിടേക്ക് പോകാനൊരുങ്ങിയാലും അവൻ മുന്നിലിറങ്ങും.. ഇന്നും ഒരുങ്ങിയിറങ്ങിയിട്ടുണ്ട്.
വീടിന്റെ മുന്നിൽ നിന്നും ഒരു ജീപ്പിന്റെ ഹോണടി കേട്ട് അബൂബക്കർഇറങ്ങി നോക്കി.
“ നബീസൂ… ദേ, ജീപ്പെത്തി.. കഴിഞ്ഞില്ലേ അന്റെ ഒരുക്കം.. “”
“ ദേ വരുന്നു… പിന്നെ റംലാ.. ഷംസൂനോട് ഇവിടെ വന്നിരിക്കാൻ പറയണം.. തെണ്ടാനൊന്നും പോകണ്ടാന്ന് പറയ്.. ”
അവർ കയറിയ ജീപ്പ് കണ്ണിൽ നിന്ന് മറയുന്നത് വരെ റംലനോക്കി നിന്നു.
പിന്നെ സന്തോഷത്തോടെ ഫോണെടുത്ത് ഷംസുവിന് വിളിച്ചു.
ഡിയർ സ്പൾബർ…
താങ്കളുടെ commitment തീർച്ചയായും ആശ്ചര്യപ്പെടുത്തുന്നു…
തുടരുക…
❤️❤️❤️
ബ്രോ നന്നായിട്ടുണ്ട്..
❤️❤️❤️❤️❤️