ഷംസു,അവന്റെ വണ്ടിയിൽ വന്നിറങ്ങി.
ശബ്ദം കുറവുള്ള, ഒരു ഇലക്ട്രിക് സ്കൂട്ടിയുണ്ടവന്..
ടോണിച്ചനെ കണ്ട് സന്തോഷത്തോടെയവൻ അടുത്തേക്ക് വന്നു.
“ ടോണിച്ചാ… പണിതുടങ്ങിയല്ലേ..?”
“ ആടാ.. സുരേഷേട്ടൻ നേരത്തേ വന്നു..അല്ലാ..നീയിന്ന് പണിക്കൊന്നും പോകുന്നില്ലേ..?”
അത് കേട്ട് ഷംസു ചുറ്റുമൊന്ന് നോക്കി.
പിന്നെ പതിയെ പറഞ്ഞു.
“ എന്റെ ടോണിച്ചാ..ഇന്നെങ്ങിനെ പണിക്ക് പോവും… ?
വൈകുന്നേരത്തിനടക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട്..നമുക്കാദ്യം ടൗണിലേക്ക് പോകണ്ടേ.. ? ഇത്താക്ക് കുറച്ച് സാധനങ്ങളൊക്കെ വേടിക്കാൻ പോകണമെന്ന് ടോണിച്ചൻ തന്നെയല്ലേ പറഞ്ഞത്… ?”
സതൃത്തിൽ ടോണിയത് മറന്നിരുന്നു.
“ പിന്നേ… പോണം.. നമുക്കൊരു പത്ത് മണിയായിട്ടൊക്കെ പോയാൽ പോരേ..
അത് വരെ ഇവിടെ പണിക്കാരുടെ അടുത്ത് നിൽക്കണം.. “”
“ ശരി ടോണിച്ചാ… അത് മതി.. മാത്തുക്കുട്ടി കുറച്ച് കഴിഞ്ഞാൽ ടൗണിലേക്ക് പോകും,.. അത് കഴിഞ്ഞ് നമുക്ക് പോകാം.. നമ്മൾ പോകുന്നത് അവനറിയണ്ട.. “
“ പിന്നെ… ?
നിന്റെ റംലത്ത എന്ത് പറയുന്നു… ഓൾക്ക് പ്രയാസമൊന്നുമില്ലല്ലോ..?”
“ എന്ത് പ്രയാസം ഇച്ചായാ… പുള്ളിക്കാരത്തി നല്ല സന്തോഷത്തിലാ..
ഒന്ന് രാത്രിയായിക്കിട്ടാൻ നോക്കിയിരുക്കുകയാ… “
രണ്ടാളും കുറച്ച് നേരം അവിടെ സംസാരിച്ചിരുന്നു.
മാത്തുക്കുട്ടി അവർക്കടുത്തേക്ക് വന്ന് പറഞ്ഞു.
“ ടോണിച്ചാ… ഞാൻ പോയാലോ.. കുറച്ച് സാധനങ്ങൾക്കുള്ള ഓർഡറുണ്ട്,.. ഞാൻ വേഗം വരാം..”
“ ശരി മാത്തൂ… നീ പോയിട്ട് വാ… “
അപ്പോഴാണ് ടോണി ഓർത്തത്. കുറച്ച്പൈസ എടുക്കണം. നാൻസി ഇപ്പോൾ പോകും.. അകത്താണെങ്കിൽ സൗമ്യയുണ്ട്.
ഡിയർ സ്പൾബർ…
താങ്കളുടെ commitment തീർച്ചയായും ആശ്ചര്യപ്പെടുത്തുന്നു…
തുടരുക…
❤️❤️❤️
ബ്രോ നന്നായിട്ടുണ്ട്..
❤️❤️❤️❤️❤️