അവൾ വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ,
അവരുടെ കണ്ണുകൾ കൂട്ടിയിടിച്ചു.
ഒരു നിമിഷം മാത്രം.
പക്ഷേ, ആ നേർനോട്ടത്തിൽ പറഞ്ഞുപോയി –
“ഞങ്ങൾ ഒരേ തരത്തിലുള്ള ശൂന്യതയിൽ ജീവിക്കുന്നു.”
പരിപാടി കഴിഞ്ഞ്, എല്ലാവരും പതുക്കെ മടങ്ങിപ്പോകുകയായിരുന്നു.
ഹാളിന്റെ ഒരു വശത്ത്, പുസ്തകങ്ങൾ ക്രമപ്പെടുത്തിക്കൊണ്ടിരുന്ന മഞ്ചുവിനെ,
നൌഷാദ് സമീപിച്ചു. അവള്‍ അറിയാതെ അവളുടെ വിയര്‍പ്പ് മണം നന്നായി അവന്‍ വലിച്ചെടുക്കുന്നുണ്ടായിരുന്നു.
“മാഡം… നിങ്ങളുടെ പ്രസംഗം ഇന്നത്തെ പരിപാടിയുടെ ആത്മാവായിരുന്നു,” –
അവൻ സത്യസന്ധമായി പറഞ്ഞു.
മഞ്ചു തല ഉയർത്തി, ഒന്ന് ആശ്ചര്യത്തോടെ നോക്കി.
“നന്ദി. പക്ഷേ ‘മാഡം’ എന്ന് വിളിക്കേണ്ട. ഞാൻ മഞ്ചു… സാധാരണ ഒരധ്യാപിക മാത്രം.”
നൌഷാദ് ചെറിയൊരു ചിരി.
“പക്ഷേ, നിങ്ങളുടെ കണ്ണുകളിൽ സാധാരണക്കാരിയല്ലാത്തൊരു ശക്തി ഞാൻ കണ്ടു.”
ആ വാക്കുകൾ കേട്ട് മഞ്ചുവിന്റെ മനസ്സിൽ ഒരു വിറയലുണ്ടായി.
കുറെകാലമായി ആരും അവളുടെ കണ്ണുകളെ കുറിച്ച് ഭര്‍ത്താവ് പറയാത്തിരുന്നു.
അവളുടെ മുഖത്ത് ചുരുങ്ങിയൊരു ചിരി തെളിഞ്ഞു.
അവൾ മറുപടി കൊടുത്തു:
“ശക്തി… അതെ, ചിലപ്പോഴെങ്കിലും ശക്തിയെന്നു തോന്നാമെങ്കിലും, ഉള്ളിൽ പലപ്പോഴും ശൂന്യത മാത്രമേയുള്ളൂ.”
അത് കേട്ട്, നൌഷാദ് അവളെ ഏറെ നേരം നോക്കി.
അവള്‍ : എന്താ നൌഷാദെ
നൌഷാദ് : ഒന്നുമില്ല ടീച്ചറെ…..
അവര്‍ക്ക് പലതും സംസരിക്കണമെന്നുണ്ടായിരുന്നു എങ്കിലും പരസ്പരം യാത്രപറഞ്ഞു പിരിഞ്ഞു ഒരു നോട്ടത്തിലൂടെ മൌനമായി പലതും പറഞ്ഞുകൊണ്ട്

Kurach spelling mistake und…athu koodi maattiyaal story vere levelaakum👍🏼👍🏼👌🏼👌🏼💯❤️❤️❤️❤️
കൊള്ളാം വീണ്ടും എഴുതണം കേട്ടോ ഞാൻ അടുത്ത പാർട്ടിന് വേണ്ടി കാത്തു ഇരിക്കും ഓക്കേ