മഞ്ചുവിന്റെ ഹൃദയം പലവട്ടം ആ സന്ദേശങ്ങൾ വായിച്ചു.
അവർ തമ്മിലുള്ള സൗഹൃദം,
മറ്റുള്ളവർക്ക് സാധാരണ പോലെ തോന്നിയെങ്കിലും,
അവർക്ക് അത് ജീവിതത്തിന്റെ ശൂന്യത നിറയ്ക്കുന്നൊരു ശക്തി ആയി മാറി.
രാത്രി 11 മണി.
വീട്ടിലെ എല്ലാരും ഉറങ്ങിക്കഴിഞ്ഞപ്പോൾ,
മഞ്ചു തന്റെ മൊബൈൽ തുറന്നു.
സ്ക്രീനിൽ മിണ്ടാതെ കാത്തുനിന്ന ഒരു സന്ദേശം:
“ഇന്ന് നിങ്ങൾ ഏറെ ക്ഷീണിതയായി തോന്നി. ശ്രദ്ധിക്കണം.” – നൌഷാദ്
അവളുടെ അധരങ്ങളിൽ ചെറിയൊരു ചിരി.
എത്ര വർഷമായി,
അവളെ ഈ നിലയിൽ ശ്രദ്ധിച്ച് ആരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?
അവൾ മറുപടി നൽകി:
“അതെ… ചിലപ്പോൾ ശരീരം മാത്രമല്ല, മനസ്സും ക്ഷീണിച്ചുപോകുന്നു.”
സന്ദേശം വായിച്ച നൌഷാദ് ഏറെ നേരം മിണ്ടാതെ നിന്നു.
പിന്നീട് അയച്ചു:
“മനസ്സിന്റെ ക്ഷീണം… ഞാൻ മനസ്സിലാക്കുന്നു, മഞ്ചു.
നിങ്ങളുടെ ഉള്ളിലെ ശബ്ദം നിങ്ങള്‍ തന്നെ കേൾക്കാതെ പോകുന്നത് ഏറ്റവും വലിയ വേദനയാണ്.”
ആ വാക്കുകൾ വായിച്ചപ്പോൾ,
മഞ്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
അവൾക്ക് തോന്നി –
“എന്റെ ഉള്ളിലെ ലോകം ആരെങ്കിലും ഒടുവിൽ കണ്ടു.”
അടുത്ത ദിവസങ്ങളിൽ,
അവരുടെ മൊബൈൽ സംഭാഷണങ്ങൾ അവരെ കൂടുതൽ അടുപ്പിച്ചു.
സാധാരണ കാര്യങ്ങൾക്കപ്പുറം,
വ്യക്തിപരമായ കഥകളിലേക്കാണ് അത് നീങ്ങിയത്.
മഞ്ചു പറഞ്ഞു:
“എന്റെ ജീവിതത്തിൽ ഞാൻ ഒരു നടിയാണ് പോലെ തോന്നുന്നു…
കുടുംബത്തിനുമുന്നിൽ ഭാര്യ, കുട്ടികൾക്കുമുന്നിൽ അമ്മ,
സമൂഹത്തിനുമുന്നിൽ പ്രവർത്തക, നര്‍ത്തകി…..
പക്ഷേ, എന്റെ ആഗ്രഹങ്ങള്‍, ഫാൻ്റസികള്‍ ആരും കണ്ടിട്ടില്ല.”

Kurach spelling mistake und…athu koodi maattiyaal story vere levelaakum👍🏼👍🏼👌🏼👌🏼💯❤️❤️❤️❤️
കൊള്ളാം വീണ്ടും എഴുതണം കേട്ടോ ഞാൻ അടുത്ത പാർട്ടിന് വേണ്ടി കാത്തു ഇരിക്കും ഓക്കേ