മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro] 222

എന്നെ അമ്മ അകത്ത് കയറ്റി ശേഷം ചൂട് വെള്ളം കൊണ്ട്‌ വന്ന് മേല്‍ മുഴുവന്‍ തുണികൊണ്ട് പിഴിഞ്ഞ് ചൂട് പിടിച്ചു തന്നു.. അതിന്റെ കൂടെ മേല്‍ കഴുകി വൃത്തിയാക്കി…. അല്പ നിമിഷം കൊണ്ട്‌ വീണ്ടും വന്നു കൈയില്‍ ഒരു പാത്രത്തില്‍ കഞ്ഞി ഉണ്ടായിരുന്നു, ഞാൻ എത്ര വേണ്ടന്ന് പറഞ്ഞിട്ടും അമ്മ എന്നെ കൊണ്ട്‌ മുഴുവന്‍ കുടിപ്പിച്ചു….. അതിനു ശേഷം എന്റെ അരികില്‍ വന്നു ഇരുന്ന് നീര് വന്ന മുഖം നോക്കി വീണ്ടും കരഞ്ഞു….. വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ എന്റെ ചേച്ചിമാരും ഓടിയെത്തി അന്ന് രാത്രി മൊത്തം വീട്ടില്‍ കരച്ചില്‍ ആയിരുന്നു….. അവരുടെ കുട്ടികൾ ഉറങ്ങുക ആയിരുന്നു,.. എന്റെ എല്ലാ ചേച്ചിമാരും അവരുടെ വീടും ങ്ങളുടെ വീടിന്റെ അടുത്ത് തന്നെ വേണം എന്ന് നിര്‍ബന്ധം പിടിച്ചത് കൊണ്ട്‌ അച്ഛന്‍ എല്ലാവർക്കും 5 KM ഉള്ളില്‍ തന്നെ വീട് വെക്കാന്‍ തുടങ്ങി, അതിൽ , പണി കഴിഞ്ഞത് ഒരാളുടെ മാത്രം ആണ്….. ബാകി പണി എപ്പോഴും നടക്കുന്നു…. (രേവതിയും രേണുകയും ഇരട്ട സഹോദരിമാര്‍ ആണ്). ഷാഹിദ് ഇക്ക ഇപ്പൊ ബിസിനസ്സ് ആവശ്യത്തിന് പുറത്ത്‌ പോയത് കൊണ്ട്‌ രേവതി രാത്രി എന്റെ കൂടെ കിടക്കാന്‍ വാശി പിടിച്ചു.. രേണുകയുടെ ഭർത്താവ് സിദ്ധാര്‍ത്ഥന്‍ ട്രിവാന്‍ഡ്രം ആയതിനാൽ അവളും എന്റെ കൂടെ കിടക്കും മെന്ന് വാശി പിടിച്ചു…. ഇവരുടെ അഞ്ച്, ആറ് പ്രായം ഉള്ള കുട്ടികള്‍ പാർവതിയുടെ കൂടെ കിടത്തുവാൻ അവർ ആവശ്യപ്പെട്ടു , പാർവതി അത് തന്റെ ഭർത്താവിനെ ഏല്പിച്ചു കൂടെ 4 വയസ്സുള്ള അവളുടെ കുഞ്ഞിനെയും,,,, അങ്ങനെ അമ്മ വന്നു നോക്കുമ്പോ മൂന്ന് പെങ്ങന്മാരുടെ കൂടെ നടുക്ക് ഞാൻ കിടക്കുകയായിരുന്നു….

“”” “മൂന്നും ഡോക്ടർസ് ആണ് ഒന്നിനും ഒരു വിവിരം ഇല്ലെന്ന് വെച്ചാ..എന്താ ചെയ്യാ…… ന്‍റ കൃഷ്ണാ … “”” അമ്മ എല്ലാരേയും പുറത്താക്കി എന്നെ സ്വസ്ഥമായി മുടിയില്‍ തഴുകി ഉറക്കി…. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്റെ ശരീരം മൊത്തം വേദന എടുത്തു….. മൂന്ന് സഹോദരിമാരും ഇന്ന് ഓഫ് എടുത്ത് എന്നെ നോക്കി….. എന്റെ കോലം കണ്ട് ഇടയ്ക്കിടെ അവന്മാരുടെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു, എന്നിട്ട് ഞാൻ അവരെ കളിയാക്കാനും മറന്നില്ല….. അപ്പോഴാണ് എന്റെ വീടിന്റെ അടുത്തുള്ള ഒരു സ്ത്രീ വന്ന് അമ്മയോട് പറയുന്നത് ഞാൻ കേട്ടു ,”” “”നിന്റെ മോന്‍ ഇത്രമാത്രം മോശം ആയല്ലോ ലക്ഷ്മി, ഒരു കുട്ടിയെ കേറി പിടിക്കാന്ന് വെച്ചാ…. “” “” എന്റെ മുഖം മാറുന്നത് കണ്ട പാർവതി നേരെ അടുക്കളയില്‍ പോയിട്ട് അവരോട് പറഞ്ഞു “”” ദേ പരദൂഷണവും തള്ളെ എന്റെ അനിയനെ പറ്റീ വല്ല ഇല്ലാത്ത കാര്യങ്ങളും പറഞ്ഞാല്‍ ഈ കത്തി എടുത്ത് നിങ്ങളുടെ നാക്ക് ഞാൻ മുറുക്കും.. “””” അവൾ കത്തി എടുക്കുന്നത് കണ്ടിട്ട് അവർ പെട്ടെന്ന് സ്ഥലം കാലിയാക്കി.. ബോര്‍ അടിച്ചപ്പോൾ ഞാൻ എന്റെ ഫോൺ എടുത്ത് നോക്കി അപ്പോൾ എന്റെ കോളേജ് ഗ്രൂപ് മുതല്‍ എല്ലാ ഗ്രൂപ്പില്‍ ഒരേ മെസേജ് കണ്ടു എന്നെ തല്ലുന്ന ഒരു വീഡിയോ ദൃശ്യങ്ങളും കൂടെ ഒരു ശബ്ദം രേഖയും ആണ് ആ മെസേജ്, അതിൽ പറയണത് ഞാൻ കേറി പിടിച്ചെന്നും എന്റെ അച്ഛന്റെ പണത്തിന്റെയും സ്വാധീനം ചെലുത്തി എന്നെ വെറുതെ വിട്ടു എന്നാണ്.. അത് കൂടെ കേട്ടപ്പോൾ ഞാൻ വല്ലാണ്ട് ഷോക് ആയി പോയി… ഇത് കേട്ടുകൊണ്ട് വന്ന എന്റെ അമ്മ പൊട്ടി കരഞ്ഞു…. എനിക്ക് അതിന് ശേഷം നിരവധി കോള് വന്നു ഒന്ന് എന്റെ കോളേജ് തന്നെ ആണ് എന്നെ അവിടുന്ന് ഡിസ്മിസ് ചെയതു എന്ന് പറഞ്ഞ്‌,പഠിക്കാൻ അത്ര മിടുക്കൻ അല്ലെങ്കി പോലും അജു കാരണം അവിടെ ജോയിന്റ് ചെയതത് കൊണ്ട്‌ ഞാൻ എന്റെ ലൈഫിൽ ഒരു പ്രധാനപ്പെട്ട ഒരു കാര്യം മനസിലാക്കി എന്റെ ഭാവി അതിലൂടെ പോകണമെന്നും ഞാൻ ദൃഢമായ നിശ്ചയിച്ചു.. അതിലൂടെ ഞാൻ USA ലെ ഒരു കമ്പനി ഇന്റേൺഷിപ്പ് ന് അപേക്ഷ കൊടുത്ത് അതിൽ മൂന്ന് മാനദണ്ഡങ്ങൾ രണ്ട് എണ്ണം ഞാൻ ജീവിതത്തിൽ ആദ്യമായി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പാസ് ആയി നാലാമത് അവറ് പറഞ്ഞത് സി എം എ പാസ്സാക്കാനും അവരുടെ അടുത്ത എക്സാം അവിടെ പോകുവാനും, അരുണിന്റെ സഹായത്തോടെ എനിക്ക് അവിടെ അവന്റെ കൂട്ടുകാരന്റെ കൂടെ സ്റ്റേ സെറ്റ് ചെയതു ഇനി ഞാനെന്റെ വിസ കിട്ടാൻ ഓഫീസ് ഹാജര്‍ ആവുക മാത്രം, പക്ഷെ ഈ പ്രശ്നം കാരണം എന്റെ വിസ അവര്‍ പിടിച്ചു വെച്ചു അതോടെ എക്സാം മുന്നേ അവിടെ എത്തിച്ചേരാന്‍ എനിക്ക് കഴിഞ്ഞില്ല അതിന്റെ കൂടെ എന്റെ സി എം എ പഠിക്കുന്ന കോളേജ് അവരുടെ പ്രശസ്തി ഞാൻ കാരണം ഇല്ലാതെ ആവും എന്ന് പറഞ്ഞിട്ട് എന്റെ അംഗത്വം ചെയതു തന്നില്ല… എന്റെ ലൈഫ് ടൈം ഗോൾ അവിടെ അസ്തമിച്ചു….. ഞാൻ ആകെ വിഷാദത്തിന്റെ വക്കിലാണ് ഇപ്പോൾ. എല്ലാം നഷ്ടമായ ഒരു പാഴ് ജന്മം പോലെ ഞാൻ എന്റെ വീട്ടില്‍ ജീവിച്ചു തിരക്ക് കാരണം എന്റെ ചേച്ചിമാരുടെ ശ്രദ്ധ മാറിയ സമയം ഞാൻ നേരെ… അജു വിന്റെ വീട്ടില്‍ പോയി… അജുവിനു അവന്റെ പ്രണയം നഷ്ടമായി എന്നെ പോലെ അവനെയും പുറത്താക്കിയിരുന്നു… അവന്‍ എന്നേക്കാളും അധികം വിഷാദരോഗണത്തിന് അടിമ ആയി തുടങ്ങിയിരുന്നു. കുറെ കാലം ആരോടും മിണ്ടാതെ വീട്ടില്‍ ഞാൻ ഇരുന്നു, രാജു ഇടയ്ക്കിടെ കാണാന്‍ വന്നപ്പോ പോലും ഞാൻ ഒന്നും മിണ്ടിയില്ല.. കൈയുടെ കേട്ട് അഴിച്ചപ്പോൾ ഞാൻ അജുവിനെ കാണാനായി അവന്റെ വീട്ടില്‍ പോയി…… എന്നെ കണ്ടതും അവന്റെ അമ്മയ്ക്ക് വളരെ ആശ്വാസം ആയി….. അവനെ നോക്കുമ്പോള്‍ … അവന്‍ ഒരു മൂലക്ക് ഇരുന്നു ഒന്നും പറയാതെ ഒന്നും ചെയ്യാതെ താടി മുടിയും നീട്ടി കയ്യില്‍ ഒരു കുപ്പി കള്ളും കുടിച്ച് ഇരിക്കുന്നു, കഴിക്കാൻ കൊടുത്ത ഭക്ഷണം പോലും തോറ്റിട്ടില്ല.. എന്റെ പെങ്ങള് എന്റെ അടുത്ത് വരാൻ പേടിക്കുന്നടാ എന്ന് പറഞ്ഞു അവന്‍ എന്നെ കെട്ടിപിടിച്ചു. …. നാട്ടില്‍ എപ്പോൾ ഞാൻ ഫേമസ് ആണ് ചെറിയ കുട്ടികള്‍ മുതൽ എല്ലാരും എന്നെ കളിയാക്കും, പെൺകുട്ടികൾ എന്നെ പേടിയോടെ നോക്കാറുണ്ട് അതേ പോലെ ഇവനെയും,,,,,, കുറേ നേരം ആലോചിച്ചു ആ സമയം എനിക്ക് തോന്നിയത് മരിക്കാം എന്നാണ് അത് അവനോട് ചോദിച്ചപ്പോൾ അവനും അത് തന്നെ എന്നോട് പറയാം വരുകയാണ് പറഞ്ഞു,,,,, ente വീട്ടിലെ ഞാൻ ഓടിക്കുന്ന സ്വിഫ്റ്റ് കാര്‍ എടുത്ത് അവനെ കൂട്ടി വളരെ വേഗത്തില്‍ തന്നെ വണ്ടി ഓടിച്ചു പോയി… ശേഷം മറ്റുള്ളവര്‍ക്കു ഞങ്ങൾ ഒരു പ്രശ്നം വരാതെ ഇരിക്കാൻ ഞാൻ മാഹി പാലത്തില്‍ നിന്ന് താഴെ വണ്ടി ഞാൻ പായിച്ചു,,

The Author

Zoro

You are the one that lights the fire... I am the one who takes you higher.... I lose my voice when you say my name.... That's my name, that's my name, that's my name....

16 Comments

Add a Comment
  1. ഉഗ്രന്‍ കഥ തുടരുക please ഇങ്ങനത്തെ കഥകൾ വായിക്കാന്‍ ഒരു പ്രതേക vibe ആണ് നിര്‍ത്തരുത്

  2. കൂളൂസ് കുമാരൻ

    Kollam

  3. നന്ദുസ്

    സഹോ.. സൂപ്പർ ആരുന്നു… ഫ്ലാഷ് ബാക്ക് ഒന്നുടെ വിശദികരിച്ചു എഴുത്… നല്ല കഥ ആണ്… താങ്കൾ ഒന്നുടെ മനസ് വച്ചാൽ… നല്ല കഥ ആയി തീരും.. ഞാൻ കുറ്റം പറയ്ക അല്ല…
    നല്ല അവതരണം ആണ്. ഒന്ന് ശ്രദ്ധിച്ചാൽ മതി…
    സൂപ്പർ ആകും…. ?????

  4. Bro Ee രീതിയിൽ ഉള്ള കഥകൾക്ക് തുടക്കം reach കുറവായിരിക്കും. അതുകൊണ്ട് Bro ഓള്ളവർക് വേണ്ടി തുടർന്ന് എഴുതുക. പിന്നെ തന്റെ കഴിവ് പോലെ ഇരിക്കും കഥക്ക് support കിട്ടുന്നത്. പിന്നെ എന്റെ അഭിപ്രായത്തിൽ കഥ നന്നായിട്ടുണ്ട് പേജ് എണ്ണം കൂട്ടിഎഴുതിയാൽ ആളുകളുടെ ശ്രദ്ധകിട്ടും Ee tagill കമ്പി കുറവായിരിക്കും എന്ന കാര്യം ഈ tagil ഉള്ള കഥകൾ വായിക്കുന്ന ആളുകൾക് അറിയാം So നാഗറ്റീവ് കമന്റ്സ് കണ്ടു ഡൌൺ ആകരുത് പകുതിക്ക് വെച്ച നിർത്തിയിട്ട് പോവരുത് ഇത് ഒരു റിക്വസ്റ്റ് ആയ്യി കാണണം. ഒരുപാട് നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയവർ ഉണ്ട് അത് പോലെ ആവരുത് ?

    കഥ ഇതുവരെഉള്ളത് നന്നായിരുന്നു ഇനിയും വരാനുള്ളത് ഇതിലും മനോഹരംആകട്ടെ ??

    Love from JD???

  5. തീർച്ചയായും തുടരണം bro.. Waiting

    1. കുട്ടേട്ടന്‍ ഇത് കാര്യമായി എടുത്തെന്ന്…. ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത് ആണ്‌… ഇത് വരെ പബ്ലിഷ് ചെയ്തില്ല…. ????

  6. കമ്പി അല്ല
    സ്റ്റോറി ത്രിംഗ് ആയിൻപോകുന്ന ലെവൽ ആണ് അടിപൊളി
    അവർ തമ്മിൽ ജീവിക്കാൻ പോകുന്നു
    അവർ ഇനി സ്നേഹത്തിൽ ആവുന്നതും മതി
    പിന്നെ കള്ള വെടി ഒന്നും ചെർത്തരുത് plz

  7. Bro continue chey

  8. നല്ല തീം ആണ് ബ്രോ. പക്ഷെ പല ഇടതും കണക്ഷൻ കിട്ടുന്നില്ല. കൂട്ടുകാരൻ മരിച്ചിട്ട് പോലും ഒന്നും തോന്നുന്നില്ല. കാരണം അത്ര സ്പീഡിൽ ആണ് ഇയാൾ എഴുതിയിട്ടുള്ളത്. ഓരോ സീനും വിശദീക്കരിച്ചു കഥാപാത്രങ്ങളെ ഒക്കെ വിശദീകരിച്ചു എഴുതൂ. അപ്പൊ താനേ നന്നാകും. റീച്ചും വരും. പിന്നെ കത പൂർത്തിയാകാതിരിക്കരുത്. വായിക്കാൻ ഒരാൾ ആണ് ഉള്ളതെങ്കിലും അയാൾക്ക് വേണ്ടി എഴുതണം

  9. Kollam bro polichu ?

  10. ആ ചെറിയ കാര്യത്തിന്റെ പേരിൽ എന്തൊക്കെയാണ് അവന്റെ ജീവിതത്തിൽ സംഭവിച്ചേ

    അന്ന് വീഡിയോ വന്നിരുന്നു എന്നല്ലേ പറഞ്ഞെ
    അപ്പൊ ആ വീഡിയോയിൽ ഉള്ള പെണ്ണിനെ അവന്റെ അച്ഛനോ അമ്മയോ കണ്ടിട്ടില്ലേ?

    കഥയിൽ ഒരു പാർട്ടിൽ തന്നെ ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ വരുമ്പോ മനസ്സിലാക്കാൻ പാടാണ്
    കഥ സ്പീഡ് കുറച്ചു പതുക്കെ വിവരിച്ചു പോകൂ ബ്രോ

    മഞ്ജു എന്ന് പേര് കൊടുത്തു നായികയെ അനു എന്ന് വിളിക്കുന്നത് ചേർച്ച ഇല്ലാത്തത് പോലെയാണ്.
    മഞ്ജു എന്ന പേര് തന്നെ കൊടുക്കുന്നതാണ് ബ്രോ നല്ലത്

    കളി മാത്രം അല്ല ബ്രോ കമ്പി
    കളി ഇല്ലേലും കമ്പി കഥയിൽ കൊണ്ടുവരാൻ കഴിയും. സീനുകൾ പറഞ്ഞു പോകുമ്പോ കമ്പി കഥയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ചേർക്കാമല്ലോ, കളി ഒക്കെ സമയം ആകുമ്പോ മതി. എന്നാ കമ്പി ഇല്ലാതെ പറയാതെ കമ്പി ചേർന്ന് നിൽക്കുന്ന രീതിയിൽ സീനുകൾ പറയാം

    1. സംഭവം കൊള്ളാം ബട്ട്‌ വായിച്ചിട്ടു ഒരു feel കിട്ടുന്നില്ല. എല്ലാംകൂടെ കുഴഞ്ഞു മറിഞ്ഞു പോകുന്നപോലെ കഥയിൽ ചോദ്യം ഇല്ല എന്നാണ് പക്ഷെ. ഈ റഷ്യ അത് എന്തിനു വന്നു. അതുപോലെ ഓരോ സെന്റെൻസിനും ഒരു contionouation കിട്ടുന്നില്ല. സൂപ്പർ ആകാൻ പറ്റിയ ഒരു കഥ ആണ് ബട്ട്‌ ഒന്നുടെ rework ചെയ്താൽ ചിലപ്പോൾ click ആകും

  11. കഥ കൊള്ളാം..

    പക്ഷെ ഇത്തിരി ക്ഷമ വേണ്ടി വരും വായിക്കാൻ, കുറച്ചും കൂടി വിശദീകരിച്ചു എഴുതാമോ..

  12. ഒരു കഥ എഴുതാൻ തുടങ്ങിയാൽ അതു പൂർത്തീകരിക്കണം, എന്തു പ്രതിബന്ധം നേരിട്ടാലും. കഥ തുടങിയല്ലേയുള്ള, ഇതു വരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Katta waiting for next part

Leave a Reply

Your email address will not be published. Required fields are marked *