നമ്മൾ മൂന്നാളും പരസ്പരം നോക്കി ,
അപ്പോൾ വീണ്ടും സ്വാമി പറഞ്ഞു , ഇതിൽ വിശ്വാസമാണ് ആദ്യം വേണ്ടത് , അതില്ലങ്കിൽ ഒരു പൂജയും ഫലിക്കില്ല ,
ഞങ്ങൾ തല കുലുക്കി സമ്മതം പറഞ്ഞു ,
എന്നാൽ പോയിട്ട് അടുത്ത അമാവാസിയ്ക്ക് 3 ദിവസം മുമ്പ് ഇവിടെ എത്തണം , അമാവാസി ദിവസമാണ് പ്രാധാന പൂജ ചെയ്യേണ്ടത് , നിങ്ങൾ രണ്ടാളും പൂർണ്ണ വ്രതശുദ്ധിയോടെ വേണം വരാൻ ,
ഇത്രയുമൊക്കെ കേട്ടപ്പോൾ എനിക്ക് സ്വാമിയെ വലിയ വിശ്വാസം തോന്നി ,
ഏതായാലും ഇതും കൂടി ഒന്നു പരീക്ഷിക്കാം എന്നു ഞാനും തീരുമാനിച്ചു ,
എത്താം എന്ന് ഞാൻ വാക്കു കൊടുത്തു ,
എന്നാൽ പുറത്തു ചെന്ന് ഇവിടെ രജിസ്റ്റർ ചെയ്ത് അഡ്വാൻസും അടച്ച് പൊയ്ക്കോളൂ …..
ഞങ്ങൾ സ്വാമി പറഞ്ഞ പോലെ ഓഫീസിലെത്തി അടുത്ത് വരാനുള്ള ദിവസമൊക്കെ കേട്ടു മനസിലാക്കി, അഡ്വാൻസ് പൈസയും കൊടുത്ത് തിരികെ നാട്ടിലേയ്ക്ക് പോന്നു ,
തുടരും …….
nice
Please continue
Hi
Gopiyude settappanu ithu,swamiyum gopiyum onnichulla plaan
Appo Randaalum kalikkum
kollam thudaruuu …