കാരണം എനിക്കിവിടെ ഒറ്റയ്ക്ക് നിൽക്കാനും ഒരു മടി ,
ഒന്നാമതേ പരിചയമില്ലാത്ത സ്ഥലം,
ഇതൊക്കെ കേട്ടു നിന്ന ആശ്രമത്തിലെ ആൾ പറഞ്ഞു, സാരമില്ല ഒരാൾക്കു കൂടി കിടക്കാൻ ഒരു പുൽപായ കൂടി തരാമെന്ന്,
പിന്നെ ഇവിടെ മാംസാഹരമോ , മദ്യപാനം സിഗരറ്റ് വലി ഒന്നും പാടില്ലാ ,
ഭക്ഷണം ആശ്രമത്തിൽ തന്നെ തരുമെന്നും പറഞ്ഞ് അദ്ദേഹം പോയി ഒരു പുൽപാ എടുത്തു കൊണ്ടു തന്നു ,
പുൽപ്പായും വിരിച്ച് ഞാനും ഗോപിയും കൂടി ആ പുൽപായിൽ ഇരുന്നു , മാതു കട്ടിലിലും ഇരുന്നു,
ഇപ്പോ നേരം വൈകി വരുന്നതേ ഉള്ളൂ
ആ സമയം ഗോപി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന ഒരു പയ്ൻ്റിൻ്റെ കുപ്പി എടുത്ത് നിലത്തു വച്ചു ,ഏതായാലും ഇന്നു മുഴുവൻ ഇവിടെ താമസിക്കണം നമുക്ക് ഓരോന്ന് അടിച്ചു കൊണ്ടിരിക്കാമെന്നു പറഞ്ഞു ,
ആ സമയം മാതു ഇതു കണ്ടിട്ട് , അയ്യോ ഇവിടെ ഇതൊന്നും പാടില്ലാന്ന് അദ്ദേഹം പറഞ്ഞത് കേട്ടില്ലായിരുന്നോ ?
അതൊന്നും സാരമില്ലാ മാതൂ….. നമ്മൾ റൂമിനകത്തല്ലേ ഇരിക്കുന്നത് , വാതിൽ തുറക്കാതിരുന്നാൽ മതി ,
ഇതും ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ റൂമിലിരുന്ന രണ്ട് ഗ്ലാസിലായി ഗോപി രണ്ട് പെഗ് ഒഴിച്ചു കഴിഞ്ഞു ,
പിന്നെ ഒന്നും നോക്കിയില്ല, എടുത്ത് ഒറ്റയടിയ്ക്ക് അത് അകത്താക്കി ,
കുറച്ച് കഴിഞ്ഞ് ഒന്നും കൂടി ഒഴിച്ച് കഴിച്ചു കഴിഞ്ഞപ്പോൾ പുറത്ത് വാതിലിൽ ആരോ വന്ന് തട്ടി വിളിച്ചു ,
പെട്ടന്ന് കുപ്പിയും ഗ്ലാസുമെല്ലാം എടുത്ത് ഒളിപ്പിച്ച് വച്ചിട്ട് വേഗം ചെന്ന് വാതിൽ തുറന്നപ്പോൾ . രാത്രി കഴിക്കാനുള്ള കഞ്ഞിയും പപ്പടവുമെല്ലാം മൂന്നു പത്രത്തിലാക്കി ആശ്രമത്തിലെ ഒരു ജീവനക്കാരൻ നിൽക്കുന്നു ,
nice
Please continue
Hi
Gopiyude settappanu ithu,swamiyum gopiyum onnichulla plaan
Appo Randaalum kalikkum
kollam thudaruuu …