മനുവിന്റെ പ്രിയ പ്രണയം
Manuvinte Priya Pranayam | Author : Abi
ആമുഖം…
പ്രണയം അത് ആർക്കും ആരോടും തോന്നാം അതിനു മതമോ, ,ജാതിയോ,വർഗ്ഗമോ,ലിംഗമോ, ഒന്നും പ്രശ്നമല്ല.ആ മനോഹര പ്രണയത്തിന്റെ ഒരു ചെറിയ ഏട് .ഇത് ഒരു ഗേ ലൗ സ്റ്റോറി ആണ്. മനുവിന്റെയും, പ്രിയന്റെയും കഥ.
ഇതിൽ പ്രണയം ഉണ്ട് , കാമം ഉണ്ട്, മോഹവും, വിരഹവും ഉണ്ട്. നമ്മുക്ക് അറിയാം അവർ എന്ത് എന്നും ഏത് എന്നും.
1-ാം ഭാഗം
മനു തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയാണ്. അവന്റെ പ്രിയപ്പെട്ട പുതിയ ബൈക്ക് ആർ.റ്റി.ആർ 200 4v -യിൽ ആസ്വദിച്ച് വരികയാണ്. ഒരു കോൾ തന്റെ മൊബൈലിലേക്ക് വന്നതു കാരണം അവൻ വണ്ടി നിർത്തി. പരിചയം ഇല്ലാത്ത നമ്പർ. നേരം ഇല്ലാത്തതിനാലും താൻ നിൽക്കുന്ന ഇടം വിജനമായതിനാലും കോൾ കട്ട് ചെയ്തു മുന്നോട്ടു വണ്ടി എടുത്തു. ഒരു അരമണിക്കൂറിനുള്ളിൽ അവൻ വീട്ടിൽ എത്തി. വീട്ടിൽ കയറിയ ഉടനെ അമ്മയുടെ വക ശകാരം നേരം വൈകി വന്നതിന്.
അമ്മ:- എവിടായിരുന്നു നീ ഇത്രയും നേരം? വൈകുകയാണേൽ നിന്നക്ക് വിളിച്ചു പറഞ്ഞുകൂടെ? ?
മനു:- നടന്നില്ല” മ്മാ” തിരക്കായിരുന്നു.
അമ്മ:- ഊവ ! ബാക്കിയുള്ളവരെ തീ തീറ്റിക്കാൻ…
“ഞാൻ അപ്പോഴേ പറഞ്ഞതാ ഇമ്മാതിരി പണിക്കൊന്നും പോകണ്ട പോകണ്ട എന്ന്. അപ്പോ അവന്റെ ഇഷ്ടം വലുതെന്ന് അവൻറെ അച്ഛൻ ഹോ കാടാറുമാസം നാടാറുമാസം രണ്ടായാലും തീ തിന്നാൻ ഞാൻ ഒരാൾ”. (മനുവിന്റെ അമ്മ പിറുപിറുത്തു)”പോ….പോയ്. കുളിച്ചിട്ടു വാ… ”
മനു ഒരു ജേർണലിസ്റ്റ് ആണ് കൂടെ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും.
അതാണ് അമ്മ പറഞ്ഞ “കാടാറുമാസം നാടാറുമാസം”. മിക്കപ്പോഴും മനു ട്രാവലിൽ ആവും.
നല്ല തണുത വെള്ളത്തിൽ കുളി കഴിഞ്ഞ് ഇറങ്ങിയ മനു അവന്റെ അച്ഛന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ചു. 7 വർഷം കഴിയുന്നു രോഗം കാരണം അദ്ദേഹം അവരെ വിട്ടു പിരിഞ്ഞിട്ട്.