ഇനി ഭാവിജീവിതം എങ്ങനെയായിരിക്കും എന്ന ആശങ്കയിൽ അവളും… ജീവിതത്തിന്റെ കടിഞ്ഞാൺ കയ്യിൽ പിടിച്ച് ഏത് ദിശയിലേക്ക് തിരിച്ചു വിടണം എന്നറിയാതെ അന്തിച്ചു നിൽക്കുന്ന ഞാനും…
ആദ്യം സംസാരിച്ചത് ഷബീന തന്നെയായിരുന്നു…
“ഇതുവരെയും വിഷമം മാറിയില്ലേ…?
എന്നോടുള്ള പിണക്കം ഇനി ഒരിക്കലും അവസാനിക്കില്ലേ…?”
അവളുടെ ചോദ്യങ്ങളിൽ സങ്കടമുണ്ടായിരുന്നു… അതിലും കൂടുതലായി ആത്മാർത്ഥതയും…
“വിഷമമല്ല… പക്ഷേ എനിക്കൊരു തീരുമാനമെടുക്കാൻ കഴിയുന്നില്ല…”
പരസ്പരം മുഖത്ത് നോക്കാതെയാണ് നമ്മൾ സംസാരിച്ചത്…
“ഒരു ഓപ്ഷൻ ഉള്ളത്… നിന്നെ നാട്ടിലേക്ക് പറഞ്ഞയക്കാമെന്നുള്ളതാണ്…”
എന്റെ വാക്കുകൾ പൂർണ്ണമാകുന്നതിന് മുമ്പേ ഷബീന തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി…
ഭീതിയോടെ… ആശങ്കയോടെ!
അവളുടെ ആ ഒരു നോട്ടം തന്നെ
എന്റെ വാക്കുകളുടെ ഭാരം അവൾക്ക് എത്രത്തോളം തട്ടിയെന്ന് പറഞ്ഞു…
“പക്ഷേ അതും ഒരു പരിഹാരമല്ലല്ലോ…”
ഞാൻ തുടർന്നു…
“ഒരർത്ഥത്തിൽ അതും ഒരു വേർപിരിയൽ തന്നെയല്ലേ… വർഷത്തിൽ ഒരു മാസത്തെ ലീവിന് മാത്രം ഒന്നിച്ച് ജീവിക്കേണ്ടവരല്ലല്ലോ നമ്മൾ…”
ഞാൻ അത് പറഞ്ഞപ്പോൾ ഷബീന ഒരു ദീർഘശ്വാസം വിട്ടു… ആശ്വാസത്തോടെ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു..
“പിന്നെ… അടുത്ത ഓപ്ഷൻ എന്ന് പറയുന്നത്,, ഞാൻ…”
ഒരു നിമിഷം ഞാൻ മടിച്ചു…
“ഞാൻ നിങ്ങളുടെ ബന്ധം അംഗീകരിച്ചു തരിക എന്നുള്ളതാണ്…”
എന്റെ വാക്കുകൾക്ക് ഷബീനയിൽ നിന്ന് പെട്ടെന്ന് മറുപടിയൊന്നും വന്നില്ല.

നിങൾ വീണ്ടും വന്നു…. ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു….
വല്ലാത്ത oru എഴുത്ത് തന്നെ…. 🫡🫡
തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ…
ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു….
സ്നേഹത്തോടെ ശങ്കു
😍😍😍