പക്ഷേ ഒന്നൊന്നായി അവയെല്ലാം
എനിക്ക് തന്നെ അർത്ഥശൂന്യമായി തോന്നി!!
കാരണം ഇത് അനുവാദം കൊടുക്കൽ
അല്ലായിരുന്നു…
ഇത് നിയന്ത്രണം വിടൽ ആയിരുന്നു…
ഞാൻ വളരെ വൈകിയാണ് ടൈപ്പ് ചെയ്തത്… പക്ഷേ ഓരോ അക്ഷരവും
ഉറപ്പോടെയായിരുന്നു…
ഇല്ല.. നിബന്ധനകളില്ല…പരിധികളില്ല…
ചോദ്യങ്ങളുമില്ല..
നിന്റെ ഇഷ്ടം തന്നെയാണ് എന്റെ ഇഷ്ടം… നിന്റെ സന്തോഷം എന്റെയും..
മെസ്സേജ് സെൻഡ് ആയി…
അത് പോയ നിമിഷം തന്നെ എന്റെ നെഞ്ചിൽ ഒരൊറ്റ ബോധ്യം മാത്രം
ശേഷിച്ചു…
ഇനി ഞാൻ നീതി ചോദിക്കാൻ യോഗ്യനല്ല.. കാരണം എന്റെ കൈയിൽ ഇനി അധികാരം ഇല്ല…
അത് എന്നിൽ നിന്ന് ആരും എടുത്തതുമല്ല… ഞാൻ സ്വയം
വിട്ടുകൊടുത്തതാണ്…
അതൊരു ത്യാഗം അല്ലായിരുന്നു…
അത് എന്റെ പരാജയം ഞാൻ തന്നെ
ഒപ്പുവച്ച അവസാന രേഖയായിരുന്നു…
ഇനി എനിക്ക് ഒന്നും ചോദിക്കാനില്ല… കാണാൻ മാത്രം ബാക്കി…
അവൾ… അല്ല,, അവർ എന്തൊക്കെ ചെയ്യുമെന്ന്!!
എന്റെ അവസാനത്തെ മെസ്സേജിന് ഷബീനയുടെ ഭാഗത്ത് നിന്നും
മറുപടികളൊന്നും വന്നില്ല…
ചോദ്യങ്ങളുമില്ല…വിവരണങ്ങളുമില്ല…
മൗനം മാത്രം!!
അത് സൗമ്യമായ മൗനം അല്ലായിരുന്നു..
തീരുമാനങ്ങൾ എവിടെയോ എടുത്തുകഴിഞ്ഞുവെന്ന് പറയുന്ന പോലുള്ളൊരു തണുത്ത മൗനം!!
ചിന്തകളുടെ ലോകത്ത് നിന്ന് ഒളിച്ചോടാൻ ഞാൻ ജോലിയിൽ
മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു…
ഫയലുകൾ…നമ്പറുകൾ.. ഡെഡ്‌ലൈനുകൾ..
അവയുടെ നിർദ്ദയമായ ക്രമം എന്നെ
കുറച്ചു നേരത്തേക്ക് ജീവിച്ചിരിക്കുന്നതുപോലെ അനുഭവിപ്പിച്ചു!

നിങൾ വീണ്ടും വന്നു…. ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു….
വല്ലാത്ത oru എഴുത്ത് തന്നെ…. 🫡🫡
തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ…
ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു….
സ്നേഹത്തോടെ ശങ്കു
😍😍😍