വീട്ടിലെത്തി ഡോർബെൽ അടിച്ചപ്പോൾ തന്നെ ഷബീനയുടെ നടപ്പിന്റെ ശബ്ദം
എനിക്ക് കേൾക്കാമായിരുന്നു…
എന്നെ സ്വീകരിക്കാൻ ആവേശത്തോടെ വാതിലിലേക്ക് നടക്കുന്ന അവളുടെ രൂപം ഡോറിന്റെ മറയുണ്ടെങ്കിൽ കൂടിയും എനിക്ക് മനക്കണ്ണിൽ വ്യക്തമായിരുന്നു…
ഇത്ര വേഗത്തിൽ ഡോർ തുറന്നത്
ഇന്ന് ആദ്യമായിരുന്നു…
നിറപുഞ്ചിരിയോടെയായിരുന്നു
അവൾ എന്നെ സ്വീകരിച്ചത്… മാസങ്ങൾക്ക് ശേഷം ഇത്ര സന്തോഷത്തിലും ആവേശത്തിലും
ഞാൻ ഷബീനയെ വീണ്ടും കാണുകയായിരുന്നു…
“ നിങ്ങൾ വസ്ത്രം മാറിവരും…ഞാൻ
ചായ എടുത്തുവരാം…” എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നപ്പോൾ എന്റെ ഉള്ളിൽ ഒരു ബോധ്യം മാത്രം…
ഞാൻ എടുത്ത തീരുമാനം ശരിയായിരുന്നു… അവൾ സന്തോഷവതിയാണ്… അത് തന്നെയാണ് പ്രധാന്യം!!
കാലും മുഖവും കഴുകി വസ്ത്രം മാറി വരുമ്പോഴേക്കും ചായ റെഡിയായിരുന്നു… പതിവില്ലാത്ത രീതിയിൽ ഇന്ന് അവൾ എനിക്ക് വേണ്ടി
പലഹാരവും തയ്യാറാക്കിയിരുന്നു…
‘ഉന്നക്കായ…’
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്…
അവൾക്ക് തയ്യാറാക്കാൻ എറ്റവും മടിയുള്ളതും…
അത് എന്റെ സന്തോഷത്തിന്
വേണ്ടി മാത്രമല്ലായിരുന്നു…
അവൾ സന്തോഷവതിയാണെന്ന്
എന്നെ അറിയിക്കാൻ കൂടി വേണ്ടിയായിരുന്നു…
അന്നത്തെ വൈകുന്നേരം വലിയ വിശേഷങ്ങളൊന്നുമില്ലാതെ
തന്നെ കടന്നുപോയി…
ഷബീന തീർത്തും ഉല്ലാസവതിയായിരുന്നു…
പൊട്ടിപ്പോയ ഒരു പ്രണയം
വീണ്ടെടുത്തതിന്റെ… അല്ലെങ്കിൽ
തിരിച്ചു കിട്ടിയതിന്റെ ആവേശം!!
അവൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടും…

നിങൾ വീണ്ടും വന്നു…. ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു….
വല്ലാത്ത oru എഴുത്ത് തന്നെ…. 🫡🫡
തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ…
ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു….
സ്നേഹത്തോടെ ശങ്കു
😍😍😍