വീണ്ടും പ്രത്യക്ഷമാകും…
അവൾ എന്തോ പറയാൻ ശ്രമിക്കുന്നതുപോലെ…
ഒരു വാക്ക് തിരഞ്ഞെടുത്ത് മായ്ച്ചു കളയുന്നപോലെ… ചോദിക്കണോ?
അല്ലെങ്കിൽ നിർദ്ദേശിക്കണോ?
അല്ലെങ്കിൽ കുറ്റപ്പെടുത്തണോ?
ആ ചെറിയ “ടൈപ്പിംഗ്…” എന്ന വാക്ക്
എന്റെ ഹൃദയമിടിപ്പിനൊപ്പം ഒത്തു ചേരുന്നപോലെ തോന്നി…
ഓരോ പ്രത്യക്ഷപ്പെടലും ഒരു സമ്മർദ്ദം.
ഓരോ മായ്ച്ചുമാറ്റലും ഒരു ശ്വാസം മുട്ടൽ… നീണ്ടുനിന്ന ആ കാത്തിരിപ്പിന് ശേഷം ഒടുവിൽ അവളുടെ മെസ്സേജ് വന്നു…
“??”
അത്ര മാത്രം…
ഒരു വാക്കുമില്ല…ഒരു വരിയും ഇല്ല.
വെറും രണ്ട് ചോദ്യചിഹ്നങ്ങൾ…
പക്ഷേ ആ രണ്ട് ചിഹ്നങ്ങൾ ഒരു പേജിന്റെ ഭാരം വഹിച്ചുനിന്നു!!
അവിടെ അവളുടെ അക്ഷമ ഉണ്ടായിരുന്നു…
ഒരു ചോദ്യം ചെയ്യൽ ഉണ്ടായിരുന്നു…
“എന്താണ് നിങ്ങളുടെ തീരുമാനം?” എന്ന നേരിട്ടുള്ള നേർക്കാഴ്ച…
അതിൽ അല്പം ആജ്ഞയും ഉണ്ടായിരുന്നു!!
ഞാൻ ടൈപ്പ് ചെയ്യാൻ തുടങ്ങി… വാക്കുകൾ വന്നില്ല… അവസാനം ഞാൻ അയച്ചത് ഒരു 👍 thumb’s up
അത് എന്റെ ആഗ്രഹത്തിന്റെ മറുപടി ആയിരുന്നില്ല,, അത് എന്റെ സമ്മതത്തിന്റെ ശബ്ദവുമല്ലായിരുന്നു,,
അത് നിവർത്തികേടിന്റെ ചുരുക്കരൂപം മാത്രം!!
അവളുടെ ആജ്ഞസ്വരത്തിന് മുന്നിലുള്ള എന്റെ മൗനമായ അടിയറവ്…
ആ വലിയ “??” ന് ഞാൻ കൊടുത്ത മറുപടി ഒരു ചെറു കൈവിരൽ മാത്രം…
അത് എന്റെ പൂർണമനസല്ലെന്ന്
അവൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം,, എന്നിട്ടും…
അവളുടെ അടുത്ത പ്രതികരണം വന്നു,,
ഒരു ❤️ ചുമന്ന ഹൃദയം അതോടൊപ്പം ഒരു പുഞ്ചിരിക്കുന്ന 😊 ഇമോജി..

നിങൾ വീണ്ടും വന്നു…. ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു….
വല്ലാത്ത oru എഴുത്ത് തന്നെ…. 🫡🫡
തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ…
ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു….
സ്നേഹത്തോടെ ശങ്കു
😍😍😍