ആയിക്കോട്ടെ, കൂളിംഗ് ഗ്ലസ്സ് ലേക്ക് ആ പയ്യൻ നോക്കിപ്പറയുമ്പോ ചിരിച്ചുകൊണ്ട് രാജീവൻ തിരിഞ്ഞു നടന്നു വണ്ടിയെടുത്തു.
സജീറിന്റെ വീട് കൃത്യമായി അറീല. ഏതാണ്ട് പരപ്പനങ്ങാടി ഭാഗത്താണ്. ചോദിക്കാം എന്ന് വെച്ചു വണ്ടിയെടുത്തു. മൂന്നാലു പേരോട് രാജീവൻ സജീർ മുതലാളിയുടെ വീട് ചോദിച്ചു.
വീടു കണ്ടുപിടിച്ചപ്പോ നേരെ അങ്ങോട്ടേക്ക് വിട്ടു. ആശാന്റെ ബിഎം വീടിന്റെ മുന്നിൽ കിടപ്പുണ്ട്. സൊ അവൻ ഇവിടെതന്നെയുണ്ട്.
സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞു. പഴയ ദോസ്താണു ഒന്ന് കാണാൻ ഇറങ്ങിയതാണ് എന്ന്! അയാൾ അകത്തേക്ക് വിളിച്ചു പറഞ്ഞു. ഗേറ്റ് തുറന്നു ഞാൻ ഉള്ളിലേക്ക് കയറി കാളിങ് ബെൽ അടിച്ചപ്പോൾ ഓന്റെ ബീവിയയിര്ന്നു വാതിൽ തുറന്നത്.
“സജീറില്ലേ ?”
“ഉണ്ടല്ലോ.”
“ദോസ്താണ് ല്ലേ കയറി ഇരിക്കിൻ.”
സോഫയിൽ ഇരുന്നപ്പോ രാജീവൻ വീടിന്റെ സെറ്റിങ് നോക്കി. ഹമ്മൻ വീടാണ്.
സജീർ ഇൻസേർട് ചെയ്തു സ്റ്റെയർ കേസ് ഇറങ്ങി വന്നു. രാജീവനെ കണ്ടിട്ട് സൂക്ഷിച്ചു നോക്കി ആളെ മനസ്സിലായതും അവൻ ഒരു ഓട്ടം. രാജീവൻ പിറകെ ഓടി സ്റ്റെപ് കയറി ചെന്നു അവന്റെ കഴുത്തിൽ ഒരു പിടിത്തം.
“നായിന്റെ മോനെ. നീ കാരണം ഞാൻ 2 വര്ഷം ജയിലിൽ കിടന്നു!”
രാജീവിന്റെ തോളിനേക്കാളും പൊക്കം കുറഞ്ഞ സജീറിനെ കഴുത്തിൽ പിടിച്ചു തിരിച്ചു നിർത്തിക്കൊണ്ട് കരണത്ത് ആഞ്ഞൊരടി.
“പടേ !”
“എന്റെ കൂടെ പഠിച്ചിട്ടും നിനക്ക് എന്തായിരുന്നു എന്നോടിത്ര പക?”
“രാജൂ, ഞാൻ ….ഞാനല്ല! എന്നെകൊണ്ട് ചെയ്യിച്ചതാണ് ! കോളേജ് കഴിഞ്ഞിട്ടും നിന്നോടുള്ള പക അവമ്മാർക്ക് തീർന്നിട്ടില്ല !”
“ഓഹോ ! അപ്പൊ, നിന്നെ വെച്ചാണ് അവമ്മാര് എനിക്കിട്ടു ഉണ്ടാക്കിയത് അല്ലെ ? എനിക്ക് നീ തരാനുള്ള കാശ് എപ്പോ തരും ?”
“ഒരു ലക്ഷം അല്ലെ ?”
“പടേ !”
“ഇത്രേം നാളും എന്റെ അളിയനോ പെങ്ങൾക്കോ കൊടുക്കാതെ നീയത് കയ്യിൽ വെച്ചിട്ട്, തന്ന മുതൽ മാത്രമാണോ നായെ ?”
“നിനക്കെത്ര വേണം ? രാജൂ ! ഞാൻ തരാം, നീയെന്നെ ഒന്നും ചെയ്യല്ലേ!”
“അങ്ങനെ വഴിക്ക് വാ ! 5 വേണം ! ഇപ്പൊ ഈ നിമിഷം.”
ഒറ്റക്കൊമ്പന്റെ ഏഴയലത്തു വരാൻ ഇനിയൊരു ജന്മകൂടെ വേണ്ടിവരും…
ഇത് മൂഞ്ചിച്ചു ലേ കൊമ്പാ
ഇതിന്റെ ബാക്കി അടുത്തു തന്നെ ഉണ്ടാകുമോ ബ്രോ