“അതെന്തെ, മാത്യുനു എന്താണ് കുഴപ്പം!”
“ഞാനും അവനും ഈയിടെ ഒരേ കേസ് ഹാൻഡിൽ ചെയുക ആയിരുന്നു, എനിക്കെന്റെ ക്ലയന്റ് എത്ര ഇമ്പോര്ടന്റ്റ് ആണോ അതേപോലെ അവനെ അകത്താക്കണം എന്ന് അവനും നിർബന്ധം ഒടുക്കം വീട്ടിൽ വച്ചും വഴക്കായി, സംസാരം കുറഞ്ഞു, അവനിപ്പോ വേറെ വീട്ടിലാണ്, ഇത് ഞാൻ വാങ്ങിച്ച പ്രോപ്പർട്ടി ആണല്ലോ!” നിരുപമ ചിരിച്ചുകൊണ്ട് ഒരു ഫോട്ടോ ആൽബം രാജീവന് കൊടുത്തു.
രാജീവൻ അതെടുത്തു തുറന്നുകൊണ്ട് മനസ്സിൽ മൂന്നു പേരുകൾ ഉരുവിട്ടു – ധർമ്മൻ, ശ്യാം, വിൻസെന്റ്.
മൂന്നാളുടെയും ഫോട്ടോസ് കണ്ടു രാജീവൻ ഒന്ന് കണ്ണടച്ചു.
“എന്നാലും, ഇവമ്മാർക്ക് ഇപ്പോഴും നിന്നോട് പകയുണ്ട് എന്നതാലോചിക്കുംബോഴാണ്!! മൂന്നുപേർക്കും, നീ അന്ന് കൊടുത്തതൊന്നും പോരായിരുന്നു രാജൂ!”
“പഴയ കളി വീണ്ടും തുടങ്ങണോ എന്ന് ആലോചിക്കുവാ ഞാൻ.”
“എനിക്ക് വേണ്ടി തുടങ്ങിയ കളിയാണ്, അല്ലെ?”
“എന്റെ ബിന്ദു ചേച്ചി കഴിഞ്ഞാൽ, പിന്നെ ഞാൻ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയല്ലേ നീരു….നിനക്ക് വേണ്ടി ജീവൻ തരും.”
“നീയെന്നെ പെങ്ങളായി കാണുന്നില്ലേങ്കിൽ, ഇപ്പോഴും നിന്നെ കെട്ടാൻ ഞാൻ റെഡിയാണ്!”
“ഛീ, പൊടി കഴുവേറീടെ മോളെ!” രാജീവൻ നിരുപമയുടെ ചെവിയിൽ പിടിച്ചു നുള്ളി.
“ആഹ് …ആഹ്, നിന്റെ ഗ്ലാമർ വര്‍ഷം തോറും കൂടുന്നത് കണ്ടപ്പോ പറഞ്ഞു പോയതാണ് പൊന്നെ …”
“ഇനി പറയുമോ ??” രാജീവൻ ചെവി പിടിച്ചു നല്ലപോലെ തിരുമ്മി.
“ഉഹും വിട് ….”
“ഹാവൂ …”
“പുന്നാര ആങ്ങള, ചെല്ല്, മൂന്നാളും സോഡിയാക് ബാറിൽ കാണും!”
“മുഖം മറന്നോ എന്നറിയാൻ വേണ്ടിയാണു, ഫോട്ടോസ് ചോദിച്ചത് വര്‍ഷം ഇത്രയായില്ലേ?, ഇന്നാ വെച്ചോ!”
രാജീവൻ നിരുപമയെ ഒന്നമർത്തി ഹഗ് ചെയ്തോണ്ട് സ്റ്റൈലായി നടന്നു.
രാജീവന്റെ നടത്തവും ബൈക്കിൽ കയറിയുള്ള പോകും വാതിലിൽ ചാരി നിരുപമ നോക്കി നിന്നു.
“അവനെന്ത്യ ബിന്ദു ?”
“ഇപ്പൊ വരാംന്നു പറഞ്ഞു പോയതാണ്. മണിക്കൂർ ഒന്നായി.”
“മാളു വന്നില്ലേ ?”
“പെയിന്റിംഗ് ക്ലാസ് !”
“ഓ വെള്ളിയാഴ്ച !, രാജൂട്ടനോട് കൂട്ടികൊണ്ട് വരാൻ പറ”
“ശെരി..”
വാട്സാപ്പിൽ ഒരു മെസേജ്, ഒപ്പം പെട്ടന്നൊരു കാൾ, സുധി ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ എടുത്തു.
ഒറ്റക്കൊമ്പന്റെ ഏഴയലത്തു വരാൻ ഇനിയൊരു ജന്മകൂടെ വേണ്ടിവരും…
ഇത് മൂഞ്ചിച്ചു ലേ കൊമ്പാ
ഇതിന്റെ ബാക്കി അടുത്തു തന്നെ ഉണ്ടാകുമോ ബ്രോ